Image

ഇരുപത്തിഞ്ചിന കര്‍മ്മ പരിപാടികളുമായി ഫോമാ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ.തോമസ് തോമസ്

Published on 23 September, 2020
ഇരുപത്തിഞ്ചിന കര്‍മ്മ പരിപാടികളുമായി ഫോമാ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ.തോമസ് തോമസ്
ഫോമാ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡോ.തോമസ് തോമസ് ഇരുപത്തിഞ്ചിന കര്‍മ്മ പരിപാടികളുമായി രംഗത്ത്

ഈ ഇരുപത്തഞ്ചിന കര്‍മ്മപരിപാടികള്‍ ഫോമായുടെ വരും വര്‍ഷങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാകാനും ശരിയായ ദിശയില്‍ സംഘടന നയിക്കപ്പെടാനും ഇടയാക്കുമെന്ന് ഡോ. തോമസ്  തോമസ് അവകാശപ്പെട്ടു. 

''ഞാന്‍ ഇരുത്തം വന്ന ഒരു ബിസിനസുകാരനാണ്. അതുകൊണ്ടു ചെറുപ്പക്കാരെപ്പോലെ ഓടിനടന്നു ബിസിനസ് നടത്തേണ്ട കാര്യമെനിക്കില്ല; വിഭജനത്തിനു മുമ്പ് ഫൊക്കാനയുടെ പ്രസിഡണ്ട് ആയിരുന്നിട്ടുണ്ട്. ഏറ്റവും വലിയ കണ്‍വെന്‍ഷനും നടത്തിയിട്ടുണ്ട്. സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റി , അതുപോലെ ട്രസ്റ്റിമാരുടെ പ്രൊവിന്‍ഷ്യല്‍, നാഷണല്‍ ലെവല്‍ അസോസിയേഷനുകളില്‍ ഒരേസമയം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി കമ്മ്യൂണിറ്റിയില്‍ മാത്രമല്ല മെയിന്‍ സ്ട്രീം കമ്മ്യൂണിറ്റിയില്‍ വമ്പന്മാരുമായിട്ടു പ്രവര്‍ത്തിച്ചു പരിചയമുണ്ട്. അതിനാല്‍ ഫോമാ പ്രസിഡണ്ട് എന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവും. പ്ലാനും, പദ്ധതിയും ഉള്ള പണി അറിയാവുന്നവന് , അവന്‍ എവിടെ ആയിരുന്നാലും, ഏതു കോവിഡ് പ്രതിബന്ധമായി വന്നാലും അത് നടത്താനാവും. അനുഭവ സമ്പത്താണ് പ്രധാനം.'' - ഡോ.തോമസ് തന്റെ കര്‍മ്മ പരിപാടികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക പത്രക്കുറിപ്പില്‍ പറഞ്ഞു.

1. യുവാക്കളെയും സ്ത്രീകളെയും സംഘടനയിലേക്ക് ആകര്‍ഷിച്ചു കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം നോര്‍ത്ത് അമേരിക്കന്‍ മണ്ണില്‍ ഊട്ടിയുറപ്പിച്ചു വരുംതലമുറകളിലേക്കു പകരാനും സംഘടനക്ക് കൂടുതല്‍ കരുത്തു പകരുന്നതിനുമായിരിക്കും താന്‍ മുന്‍തൂക്കം നല്‍കുക .

2. അംഗ സംഘടനകള്‍ക്ക് മതിയായ പ്രാതിനിത്യവും , തുല്യ പങ്കാളിത്തവും, കൂട്ടുത്തരവാദിത്തവും നല്കിക്കൊണ്ടായിരിക്കും ഫോമായിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുക.

3. മലയാളി നഴ്‌സിംഗ് സംഘടനകളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കും.

4. ജാതി-വര്‍ണ്ണ വിവേചന കാര്യങ്ങളില്‍ സംഘടനയുടെ ഭൂരിപക്ഷ തീരുമാനമനുസരിച്ചു മറ്റു തദ്ദേശ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വ്യക്തിപരമായ താല്‍പര്യത്തില്‍ സംഘടനയെ അനാവശ്യമായ ഏതെങ്കിലും വംശീയ കലാപത്തിലേക്ക് തള്ളിവിടാന്‍ താല്പര്യമില്ല. എന്നാല്‍ ഒരു മലയാളിക്ക് അങ്ങനൊരു ദുരനുഭവമുണ്ടായാല്‍ അതിനെതിരെ പ്രതികരിക്കാനും പ്ര തിഷേധ സ്വരം എത്തിക്കേണ്ടിടത്തൊക്കെ എത്തിക്കാനും പരമാവധി ശ്രമിക്കും. നീതി ലഭിക്കുംവരെ അതിനായി പ്രവര്‍ത്തിക്കും.

5. വിവാഹ പ്രായമായ യുവതീയുവാക്കള്‍ക്കായി ഒരു മാട്രിമോണിയല്‍ സൈറ്റ് തുടങ്ങാന്‍ പ്ലാനുണ്ട്.

6. റീജിയണ്‍ അടിസ്ഥാനത്തില്‍ യൂത്ത് മീറ്റുകള്‍ സംഘടിപ്പിക്കാന്‍ അംഘസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

7. സീനിയര്‍ സിറ്റിസന്‍സിനുവേണ്ടി സീനിയര്‍സ് ഫോറം;

8. ബിസിനസ്സുകാര്‍ക്കായി ചേംബര്‍ ഓഫ് കൊമേഴ്സ്,

9. ആഗോള തലത്തിലുള്ള മലയാളി ബിസിനസ്സുകാരെ അമേരിക്കയിലും കേരളത്തിലും ഒന്നിച്ചു അണിനിരത്തിക്കൊണ്ടു അവരുടെ വളര്‍ച്ചക്ക് ഉതകുന്ന തരത്തിലുള്ള ബിസിനസ് എക്‌സ്‌പോ കള്‍ സംഘടിപ്പിക്കും.

10. കുട്ടികള്‍ക്കുവേണ്ടി കിഡ്സ് ഫോറം;

11. സ്ത്രീ വേദി, ( ഒരു വിമന്‍സ് ഡേയില്‍ മാത്രം ഒതുക്കില്ല.)

12. മലയാളം പഠിപ്പിക്കാനായി മലയാള ഭാഷാ പദ്ധതി,

13. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകമിത്ര പദ്ധതി,

14. മലയാള സാഹിത്യ വേദി, ( സാഹിത്യ മത്സരങ്ങള്‍, അവാര്‍ഡുകള്‍, ചിരിയരങ്ങുകള്‍, സാഹിത്യ സംവാദങ്ങള്‍)

15. റീജിയണ്‍ അടിസ്ഥാനത്തില്‍ വിപുലമായ യൂത്ത് ഫെസ്റ്റിവല്‍

16. വടക്കേ അമേരിക്കയിലുള്ള എല്ലാ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായും നാട്ടിലുള്ള അമേരിക്കന്‍ -കനേഡിയന്‍ എംബസ്സികളുമായും നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനും വിവിധ തരത്തിലുള്ള വിസാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉടനടി പരിഹാരം കണ്ടെത്താനുമുള്ള അമേരിക്കന്‍ മലയാളികളുടെ ആശ്രയകേന്ദ്രമായി ഫോമായെ മാറ്റിയെടുക്കാനും ശ്രമിക്കും.

17. ഇമ്മിഗ്രേഷന്‍ സംബന്ധമായി മലയാളികള്‍ക്ക് ഗുണം കിട്ടുന്ന ബില്ലുകള്‍ പാസ്സാക്കിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട സ്ഥലങ്ങളില്‍ ലോബീയിങിലൂടെയും ബാര്‍ഗൈനിങ്ങിലൂടെയും നമ്മുടെ പരിമിതികളില്‍ നിന്നുകൊണ്ട് ശ്രമിക്കും.

18. ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി വിദ്യാഭ്യാസസംബന്ധിയായ ഒരു പ്രശ്‌നപരിഹാര സെല്‍ രൂപീകരിക്കും. വോളണ്ടീര്‍ ചെയ്യാന്‍ തയ്യാറുള്ള റിട്ടയേര്‍ഡ് ആയിട്ടുള്ള ആരോഗ്യ , വിദ്യാഭ്യാസ -സാമൂഹ്യ രംഗങ്ങളിലുള്ള മലയാളികളുടെ സേവനം ഉപയോഗപ്പെടുത്തും.

19. നോര്‍ത്ത് അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഒരു പ്രൊഫെഷണല്‍ ഡാറ്റാ ബേസ് ഉണ്ടാക്കി നമ്മുടെ ശക്തി തെളിയിക്കാനും ബാര്‍ഗൈന്‍ പവര്‍ നേടിയെടുക്കാനും യത്‌നിക്കും . സെനറ്റ്, യു .എന്‍ , പോലുള്ള ഉന്നത തലങ്ങളില്‍ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ അത് ആവശ്യമാണ്.

20. വോളണ്ടീര്‍ ചെയ്യാന്‍ തയ്യാറുള്ള റിട്ടയേര്‍ഡ് ആയിട്ടുള്ള രാഷ്ട്രീയ-ആരോഗ്യ-നിയമ രംഗത്തെ ആളുകളെ ഉള്‍പ്പെടുത്തി ഒരു കമ്മ്യൂണിറ്റി ഹെല്പ് ലൈന്‍ ഒരുക്കാനും പ്ലാനുണ്ട്.

21. ഇപ്പോള്‍ ഫോമാ തുടങ്ങിയതും തുടരുന്നതുമായ എല്ലാ പ്രൊജെക്ടുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളും കൂടുതല്‍ കരുത്തോടെ തുടരുകയും അതില്‍ പങ്കാളികളായിട്ടുള്ളവരുടെ തുടര്‍സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യും.

22. വ്യക്തമായ കാഴ്ചപ്പാടോടെ , കൃത്യമായ ദീര്‍ഘ വീക്ഷണത്തോടെ 2022 -ല്‍ നയാഗ്രാ ഫാള്‍സില്‍ തന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു കലാശക്കൊട്ടായി ഫോമാ കണ്‍വെന്‍ഷന്‍ നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് .

23. കണ്‍വെന്‍ഷന്റെ ആദ്യദിനം ഈ വര്‍ഷം കണ്‍വെന്‍ഷന്‍ നടത്താന്‍ സാധിക്കാതെ പുറത്തേക്കു പോകുന്ന ഭാരവാഹികള്‍ക്കായി നീക്കി വെക്കും.

24. അവര്‍ക്ക് മതിയായ അംഗീകാരവും ആദരവും ചടങ്ങില്‍ നല്‍കുകയും ചെയ്യും. കൂട്ടായ തീരുമാനത്തിലൂടെ കണ്‍വെന്‍ഷന് പുതിയ മാനങ്ങള്‍ തേടും ;

25. 2022 ഫോമാ കണ്‍വെന്‍ഷന്‍ കഴിയുമ്പോഴേക്കും ഫോമായുടെ അംഗസംഘടനകളുടെ എണ്ണം നൂറില്‍ എത്തിയിരിക്കും! '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക