Image

ഇന്ത്യ- സൗദി വിമാനസര്‍വീസുകള്‍ റദ്ദാക്കി, പ്രവാസി മലയാളികള്‍ക്കു തിരിച്ചടി

Published on 23 September, 2020
ഇന്ത്യ- സൗദി വിമാനസര്‍വീസുകള്‍ റദ്ദാക്കി, പ്രവാസി മലയാളികള്‍ക്കു തിരിച്ചടി
റിയാദ്: സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍  അറിയിച്ചു. ഇന്ത്യയില്‍ കോവിഡ്19 വ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

സൗദിയിലെ ഒട്ടേറെ പ്രവാസി മലയാളികള്‍ക്കും അവധിക്ക് നാട്ടില്‍ വന്ന ശേഷം മടങ്ങിപ്പോകാനിരുന്ന പ്രവാസി മലയാളികള്‍ക്കും ഇത് വലിയ തിരിച്ചടിയാകും. 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. മേയ് ആദ്യവാരം മുതല്‍ ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണെന്നാണ് വിവരം.

ജോലി നഷ്ടപ്പെട്ടവരടക്കം ഒട്ടേറെ മലയാളികളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഒപ്പം ആയിരക്കണക്കിന് മലയാളികളടക്കമുള്ളവര്‍ സൗദിയിലേയ്ക്ക് തിരികെപോകാനും കാത്തിരിക്കുകയായിരുന്നു. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലേക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ഈ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചവര്‍ക്കും സൗദിയിലേയ്ക്ക് നേരിട്ട് വരാനാകില്ലെന്നും അതോറിറ്റി അറിയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക