Image

പാലാരിവട്ടം പാലം: 8 മാസത്തിനകം പൂര്‍ത്തിയാക്കും

Published on 23 September, 2020
പാലാരിവട്ടം പാലം: 8 മാസത്തിനകം പൂര്‍ത്തിയാക്കും


തിരുവനന്തപുരം: എട്ടു മാസത്തിനുളളില്‍ പാലാരിവട്ടം പാലം പണി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ നിര്‍മാണ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഇ. ശ്രീധരനുമായി ഇന്ന് സംസാരിച്ചിരുന്നു നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എട്ടു മാസത്തിനകം പണി പൂര്‍ത്തിയാക്കാനാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുളളത്

ഗതാഗതത്തിന് തുറന്ന് നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിളളലുകള്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പാലം പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി ഇ. ശ്രീധരനേയും മദ്രാസ് ഐ.ഐ.ടിയേയും ചുമതലപ്പെടുത്തി.

കേവല പുനരുദ്ധാരണം പാലത്തെ ശക്തിപ്പെടുത്താന്‍ മതിയാകില്ലെന്നും സ്ഥായിയായ പരിഹാരമെന്ന നിലയില്‍ പൊളിച്ചു പണിയുന്നതാണ് നല്ലതെന്നും ഇ. ശ്രീധരന്‍ നിര്‍ദേശിച്ചു. ഈ മേഖലയില്‍ വൈദഗ്ധ്യവും പാരമ്പര്യവുമുളള അദ്ദേഹത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു.'-മുഖ്യമന്ത്രി പറഞ്ഞു

സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്ത സാഹചര്യത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക