Image

'കൂട്' വിട്ടിറങ്ങിയ പെരുന്ന വിജയന്‍ സാറിന്റെ നാടകങ്ങള്‍-2 രതിദേവി

Published on 23 September, 2020
'കൂട്' വിട്ടിറങ്ങിയ പെരുന്ന വിജയന്‍ സാറിന്റെ നാടകങ്ങള്‍-2 രതിദേവി
സാധാരണക്കാരന്‍റെ ജീവിതം അതിജീവനത്തിന്‍റെ വേദനകള്‍ നിറഞ്ഞത്താണ്. മറ്റുള്ളവര്‍ ഒരുക്കുന്ന നിയമത്തിന്റെയും ധാര്‍മികതയുടെയും വലകളില്‍ കുരുങ്ങി പോകുമ്പോള്‍ നിലനില്പിന്റെ രാഷ്ട്രിയമാണ് അവരെ ഭരിക്കുന്നത് .

ഇങ്ങനെ ചിതറിപോയ പോയ എത്രയോ ജീവിതങ്ങള്‍ ഉണ്ട് നമുക്കു ചുറ്റിലും, ഗാര്‍ഹിക ദാര്‍ശനിക പ്രശ്‌നങ്ങളെപോലും തങ്ങളുടെ ഇരയാക്കി റാഞ്ചി എടുത്തു കൊണ്ടുപോവുന്ന രാഷ്ട്രിയ കഴുകന്‍മാര്‍ പറക്കുന്ന കറുത്ത ആകാശമാണ് നമ്മുടേത്. പരുന്തിന്‍ കാലില്‍ പെട്ടുപോകുന്ന നിസഹായരായ മനുഷ്യരുടെ നിലവിളി മനസ്സിനെ പ്രകമ്പനം കൊള്ളിച്ചു ഉള്ളില്‍ പ്രതിഷേധത്തിന്റെ അഗ്നി ആളിപടര്‍ന്നതിനാലാവും കാലിക പ്രസക്തമായ പ്രമേയങ്ങള്‍ നാടകമായി അവതരിപ്പിക്കാന്‍ തെരഞ്ഞടുത്തത്തെന്നു സാര്‍ പറയുന്നത് . പ്രൊഫ. പെരുന്ന വിജയന്റെ ഭുരിഭാഗം നാടകങ്ങളും കേരളത്തിലെ അമച്വര്‍ നാടക മത്സര വേദികളില്‍ അവതരിപ്പിച്ച് പുരസ്‌കാരങ്ങള്‍ നേടിട്ടുള്ളവയാണ്.

നൈതികതയുടെയും ധാര്‍മ്മികതയുടെയും രാഷ്ട്രിയമാനം വിടര്‍ത്തുന്ന വിഷയങ്ങള്‍ മാത്രമാണ് അദ്ദേഹം അവതരിപ്പിക്കുന്നത് . കേവലം ഗാര്‍ഹികമായ പ്രശ്‌നങ്ങളോ ദാര്‍ശനികമായ പ്രശ്‌നങ്ങളോ പരിഗണിക്കുന്ന ഒരു മനോഭാവം അവിടെ കണ്ടെത്താന്‍ ആവില്ല . കനല്‍വഴി' എന്ന നാടകം കലുഷിതമാക്കുന്നത് ഗൃഹാന്തരീഷത്തെ ആണെങ്കിലും അത് ചുട്ടു പൊള്ളിക്കുന്നത് ജീര്‍ണിച്ച മതത്തിന്റെ ആചാരങ്ങളെ ആണ്.. നീതിയുടെയും കരുണയുടെയും പക്ഷത്തു നില്‍ക്കുക തന്നെയാണ് തന്റെ പ്രതിബദ്ധത എന്ന് ഈ നാടകകൃത്ത് ഉറച്ചു വിശ്വസിക്കുന്നുവെന്ന്   ആമുഖത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴേസി ലെ . പി. ബാലചന്ദ്രന്‍ കുറിച്ചിരിക്കുന്നു.

കേരളത്തിലെ അമച്വര്‍ നാടക വേദിയില്‍ കൂടുതല്‍ കൈയ്യടി നേടിയ നാടകമാണ് 'കൂട്' ഈ പുസ്തകത്തിന്റെ പേരും അങ്ങനെയാണ്.' തനതു ക്രിയാംശങ്ങള്‍ സ്വീകരിച്ച് കൊണ്ടുള്ള അവതരണം , വേദനിപ്പിക്കുന്ന അനുഭവങ്ങളോട്  പ്രതികരിച്ച സിദ്ധാര്‍ത്ഥന്‍, കൊട്ടാരം ഉപേക്ഷിച്ചു ബോധിവൃക്ഷ തണലില്‍ തപസിരുന്നു ജ്ഞാനോദയം നേടി ബുദ്ധനായി . പക്ഷെ ഇന്നത്തെ യുവത്വത്തിന് നന്മ തിന്‍മയുടെ സംഘര്‍ഷത്തില്‍ പകച്ച് നില്‍ക്കാനെ കഴിയു. അവന്റെ മനസ്സില്‍ മനുഷ്യത്വം അതിന്റെ അവസാന കാണികകൂടി കവര്‍ന്നെടുക്കുമ്പോള്‍ പുതിയ പരിണാമം മൃഗത്തിലേക്ക് ചെന്നെത്തുന്നു . മനുഷ്യത്വം നഷ്ടപെടുത്തി മൃഗമാക്കി വ്യവസ്ഥിതിയുടെ കൂട്ടില്‍ - മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കൂട്ടില്‍ ഇട്ടു അവനെ മെരുക്കുന്ന പ്രക്രിയയാണ് നമുക്ക് ചുറ്റും നടക്കുന്നത് . ആധുനിക മനുഷ്യന്റെ ജീവിതം ബോധത്തിന്റെ നെഞ്ചുപിളര്‍ക്കുന്ന വെറും നിലവിളിയാണ് . ആ നിലവിളിക്ക് കൈയ്യടിക്കുന്ന പ്രജ്ഞാതലത്തില്‍ ശൈത്യം ബാധിച്ച വെറും കാണികളുടെ  തലമുറയിലാണ് നാം .

ആംഗിക ചലനങ്ങളില്‍ പാരമ്പര്യ കലയുടെ സൌന്ദര്യം സന്ധിവേശിച്ചിരിക്കുന്നു. സര്‍പ്പം തുള്ളലിന്റെയും തോറ്റംപാട്ടിന്റെയും  തെള്ളിപ്പൊടി എറിഞ്ഞു. മാന്ത്രിക വെളിപാടുകള്‍ നടത്തുന്ന പ്രാക്തന ദൈവ രൂപങ്ങളുടെയും ചലന സൌന്ദര്യം കൊണ്ട്  ദൈവികമായ ഒരന്തരീക്ഷം അവതരിപ്പിച്ചു വിജയിപ്പിച്ചിരിക്കുന്നു . നാടകത്തിന്റെ ധ്വനി പാഠത്തെയും ധര്‍മ്മ അധര്‍മ്മ സംഘര്‍ഷത്തെയും ഉചിതമായ രീതിയില്‍ വ്യാഖ്യാനിക്കുവാന്‍ ചതുരംഗകളത്തിലേതു പോലെ കറുപ്പും വെളുപ്പും പിന്‍ തിരശ്ശീലയും കഥാപാത്രങ്ങളുടെ വേഷവും എല്ലാം വളരെ ഏറെ സഹായിക്കുന്നു . ദിനരാത്രങ്ങള്‍ ക്ക് കറുപ്പും വെളുപ്പുമാണെന്ന് ധ്വനി ഓര്‍മ്മിപ്പിക്കുന്നു .

ധ്വനിയുടെ സാധ്യത ഉള്‍ക്കൊണ്ടത് കൊണ്ട് അരങ്ങിനെ തന്നെ കഥാപാത്രമാക്കി മാറ്റുന്ന ആധുനിക നാടകവേദിയുടെ മര്‍മ്മം ഈ നാടകം നന്നായി അവതരിപ്പിച്ചിരിക്കുന്നു . രചയിതാവ് അരങ്ങിന്റെ സാധ്യതകളെ പ്രയോജനപെടുത്തനായി ലിഖിത പാഠത്തെ ഒരുക്കിയെടുത്തതിന്റെ ഗുണം അവതരണത്തില്‍ കാണുവാന്‍ കഴിയും എന്നത് ഈ നാടകത്തിന്റെ ഒരു മെച്ചമാണ് . കാട്, ഒറ്റത്തടി പാലം, ബോധി വൃക്ഷം, തുടങ്ങിയ രംഗങ്ങള്‍ അവതരിപ്പിക്കുന്നതിനു സംവിധായകന്‍ നടന്‍മാരെയാണ് ശില്പ ബോധത്തോടെ ഉപയോഗിച്ചിരിക്കുന്നത് . 
സ്ഥിരം ശിലിച്ച ആസ്വാദന ശീലവുമായി ഈ നാടകത്തെ സമീപിക്കാന്‍ കഴിയില്ല . അരങ്ങ്  എന്ന ഭുമികയില്‍ നവ ചൈതന്യത്തെ തോറ്റിയുണര്‍ത്താന്‍ നടത്തുന്ന വിശുദ്ധ അനുഷ്ഠാനമായി വേണം ഈ നാടകത്തെ അപഗ്രഥിക്കേണ്ടത് . ആധുനിക ചിത്രകാരന്‍മാര്‍ ചായം ഉപയോഗിച്ചു അതിശക്തമായ ചിത്രം വരക്കുന്നു .ആ ക്യാന്‍വാസില്‍ നിന്നും ഒരോ രൂപത്തെയും വേര്‍ തിരിച്ചു എടുത്തു ഒരപഗ്രഥനം നടത്തുവാന്‍ സാധ്യമല്ല .

അതുപോലെയാണ് ആധുനിക നാടകത്തെയും. അരങ്ങ് എന്ന ക്യാന്‍വാസില്‍ മനുഷ്യ ശരീര ചലനത്തിലൂടെ ആധുനിക നാടക സംവിധായകന്‍ ചിത്രം വരയ്ക്കുകയാണ് . ഈ അര്‍ത്ഥത്തില്‍ 'കൂട്' എന്ന നാടകം മലയാളത്തിലെ ഏറ്റവും മികച്ച നാടകമാണെന്ന് നാടക കളരി ഡയറക്ടര്‍ ജോണ്‍ ടി. വെക്കന്‍ തന്റെ ആമുഖത്തില്‍ അടയാളപെടുത്തുന്നു .

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന് കണ്ട ഓട്ടന്‍ തുള്ളല്‍ അനുകരിച്ച് വീടിന്റെ മച്ചിനടിക്കാന്‍ വെച്ചിരുന്ന പച്ച പെയിന്റ് ബ്രഷ് കൊണ്ട് മുഖത്ത് തേച്ചു പിടിപ്പിച്ച നിക്കറിന് മുകളില്‍ അയയില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ ഉടുത്തു കെട്ടായി ചുറ്റി സ്വയം വേഷവിധാനം ചമയവും നിര്‍വചിച്ച ഒരു കുട്ടി വളര്‍ന്നു കേരളത്തിലെ അറിയപെടുന്നു ഒരു നാടക കൃത്തും സംവിധായകനും ആയതിൽ  ആശ്ച്ചര്യത്തിന്റെയോ വിസ്മയത്തിന്റെയോ ആവശ്യമില്ല . കാരണം അത് അനസ്യൂതവും നൈരന്തര്യവുമായ ഒരു പ്രക്രിയ ആയിരുന്നു .എന്റെ എക്കാലത്തെയും ഗുരുനാഥനായ പ്രൊഫസര്‍ പെരുന്ന വിജയന്‍ സാറിന്റെ മനസും മനീഷയും കൂടുതല്‍ കുടുതല്‍ നാടകങ്ങള്‍ എഴുതാനായി ഉണര്‍ന്നിരികട്ടെയെന്നു പ്രാര്‍ത്ഥിക്കട്ടെ.

പ്രൊഫസര്‍ പെരുന്ന വിജയന്‍ സാറിന്റെ നാടകത്തെ കുറിച്ച് എഴുതുന്ന വേളയില്‍ ലോക നാടകത്തിന്റെ ഉല്പത്തിയെക്കുറിച്ച് ഒരിക്കല്‍ ഇന്ത്യന്‍ പീപ്പിള്‍ തിയേറ്റര്‍ അസോസിയേഷന് (ഇപ്‌ററ) വേണ്ടി ഞാന്‍ അവതരിപ്പിച്ച പ്രബന്ധത്തിലെ ചില ഭാഗങ്ങള്‍   ചേര്‍ക്കുന്നു 

ലോക നാടക ചരിത്രം ഗ്രീക്കിൽ  നിന്നും ആണ് തുടങ്ങുന്നത് , . ഗ്രീക്ക് നാടകവേദിയുടെ ഉത്ഭവം, ഫലഭൂയിഷ്ഠതയുടെയും വീഞ്ഞിന്റെയും ദേവനായ ഡയോനിഷ്യസിനെ പ്രീതി പെടുത്താനായി ആ ദേവന്റെ അനുയായികള്‍ വിളവെടുപ്പ് സമയത്ത് ആ ദൈവത്തിന്റെ പ്രത്യേക താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി, അദ്ദേഹത്തിന്റെ ആരാധന ചടങ്ങുകള്‍ ആവേശകരമായി കൊണ്ടാടിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്ത്രീ ഭക്തര്‍, ഉന്മാദാവസ്ഥയില്‍ ഡയോനിഷ്യസ് ആയി മാറുകയും, നൃത്തം ചെയ്യുകയും തൈര്‍സോയി എന്നറിയപ്പെടുന്ന നീളമുള്ള ഫാലിക് ചിഹ്നങ്ങള്‍ വഹിച്ചു കൊണ്ട് ഘോഷയാത നടത്തുകയും ഉന്മാദത്തിന്റെ ഉച്ചഭാവത്തില്‍ കൈയിലിരുന്ന മര കഷണം  തല്ലിഒടിച്ചു കളയുകയും ബലിമൃഗങ്ങളുടെ പച്ച മാംസം തിന്നുകയും ചെയ്യുന്നു .

ബിസി ആറാം നൂറ്റാണ്ടില്‍ തെസ്പിസ് എന്ന പേരില്‍ ഡയോനിഷ്യസിലെ ഒരു പുരോഹിതന്‍ ഒരു പുതിയ രീതിയില്‍ നാടകം അവതരിപ്പിച്ചു.  അത് നാടകത്തിന്റെ പിറവി ആയി കാണാന്‍ കഴിയും. അദ്ദേഹം കോറസുമായി ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടുന്നു. ഫലത്തില്‍ അദ്ദേഹം ആദ്യത്തെ നടനായി അറിയപെട്ടു. പടിഞ്ഞാറന്‍ അഭിനേതാക്കള്‍, തങ്ങളെ നടനായ തെസ്പിയന്‍സ് എന്ന് വിളിക്കുന്നതില്‍ അഭിമാനിക്കുന്നു.

ഏഥന്‍സില്‍ ഏറ്റവും കൂടുതല്‍ വികസിപ്പിച്ചെടുത്ത ഗ്രീക്ക് നാടകം പാശ്ചാത്യ പാരമ്പര്യത്തിന്റെ അടിത്തറയാണ്. തിയേറ്റര്‍ ഉത്ഭവം ഒരു ഗ്രീക്ക് പദമാണ്.  ഉത്സവങ്ങള്‍, മതപരമായ ആചാരങ്ങള്‍, രാഷ്ട്രീയം, നിയമം, അത്ലറ്റിക്‌സ്, ജിംനാസ്റ്റിക്‌സ്, സംഗീതം, കവിത, വിവാഹങ്ങള്‍, ശവസംസ്‌കാരങ്ങള്‍, എന്നിവ ഉള്‍പ്പെടുന്ന ക്ലാസിക്കല്‍ ഗ്രീസിലെ നാടകത്തിന്റെയും പ്രകടനത്തിന്റെയും അത് വിശാലമായ ഒരു സംസ്‌കാരത്തിന്റെയും കൂടി ഭാഗമായിരുന്നു ഇത്. നഗരത്തിലെ പല ഉത്സവങ്ങള്‍ക്കും സ്റ്റേറ്റിന്റെ  പങ്കാളിത്തം ഉണ്ടായിരുന്നു . സിറ്റി, ഡയോനിഷ്യസ് ദേവന്റെ ഉത്സവത്തില്‍ ഒരു പ്രേക്ഷക അംഗമെന്ന നിലയില്‍ (അല്ലെങ്കില്‍ നാടക നിര്‍മ്മാണങ്ങളില്‍ പങ്കാളിയായി) പ്രത്യേകിച്ചും പൗരത്വത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു ഈ ഉത്സവങ്ങള്‍. നിയമ-കോടതിയിലോ രാഷ്ട്രീയ അസംബ്ലിയിലോ നടത്തിയ പ്രകടനങ്ങളില്‍ പ്രകടമായ പ്രാസംഗികരുടെ വാചാടോപത്തിന്റെ വിലയിരുത്തലും സിവിക് പങ്കാളിത്തത്തില്‍ ഉള്‍പ്പെടുന്നു, ഇവ രണ്ടും തിയേറ്ററിന് സമാനമാണെന്ന് മനസ്സിലാക്കുകയും അതിന്റെ നാടകീയമായ പദാവലി സ്വാംശീകരിക്കുകയും ചെയ്തതിരുന്നു

പുരാതന ഗ്രീസിലെ നാടകവേദിയില്‍ മൂന്ന് തരം നാടകങ്ങളുണ്ടായിരുന്നു: ദുരന്തം, ഹാസ്യം, സറ്റയര്‍ നാടകം. നഗര -സംസ്‌കാരത്തിന്റെയും നാടക സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗമായിത്തീര്‍ന്ന ഒരു തരം നൃത്ത-നാടകമാണ് ഏഥന്‍സിലെ ദുരന്തനാടകങ്ങള്‍, ബിസി അഞ്ചാം നൂറ്റാണ്ട് (അതിന്റെ അവസാനം മുതല്‍ ഗ്രീക്ക് ലോകമെമ്പാടും വ്യാപിക്കാന്‍ തുടങ്ങി) ഹെല്ലനിസ്റ്റിക് കാലഘട്ടത്തിന്റെ ആരംഭം വരെ ഇത്
ജനപ്രിയമായി .

ബി സി അഞ്ചാം നൂറ്റാണ്ടില്‍  സിറ്റി നടത്തിയ ഡയോനിഷ്യയുടെ മത്സരത്തിലെ മത്സരാര്‍ത്ഥികള്‍ എന്ന നിലയില്‍ (സ്റ്റേജ് നാടകത്തിന്റെ ഉത്സവങ്ങളില്‍ ഏറ്റവും അഭിമാനകരമായത്), നാടകകൃത്തുക്കള്‍ നാടകങ്ങളുടെ ടെട്രോളജി അവതരിപ്പിക്കേണ്ടതുണ്ട് (വ്യക്തിഗത കൃതികള്‍ കഥയോ തീമോ ഉപയോഗിച്ച്
ബന്ധിപ്പിച്ചിരുന്നില്ലെങ്കിലും), അതില്‍ സാധാരണയായി മൂന്ന് ദുരന്തനാടകങ്ങള്‍ ഉള്‍പ്പെടുന്നു. മിക്ക ഏഥന്‍സിലെ ദുരന്തങ്ങളും ഗ്രീക്ക് പുരാണങ്ങളില്‍ നിന്നുള്ള സംഭവങ്ങളെ നാടകീയമാക്കുന്നു. ക്രി.മു. 480-ല്‍ സലാമീസ് യുദ്ധത്തില്‍ സൈനിക തോല്‍വിയെക്കുറിച്ചുള്ള പേര്‍ഷ്യന്‍ പ്രതികരണം നാടകത്തിലെ ശ്രദ്ധേയമായ അപവാദമാണ്. . ബിസി 472 ല്‍ സിറ്റി ഡയോനിഷ്യയില്‍ എസ്‌കിലസ് ഒന്നാം സമ്മാനം നേടിയപ്പോള്‍, 25 വര്‍ഷത്തിലേറെയായി അദ്ദേഹം ദുരന്തങ്ങള്‍ എഴുതിക്കൊണ്ടിരുന്നു, എന്നിരുന്നാലും സമീപകാല ചരിത്രത്തെ അതിന്റെ ദാരുണമായ പെരുമാറ്റം നാടകത്തിന്റെ അതിജീവനത്തിന്റെ ആദ്യ ഉദാഹരണമാണ്. 130 വര്‍ഷത്തിനുശേഷം, തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ അഞ്ചാം നൂറ്റാണ്ടിലെ ഏഥന്‍സിലെ ദുരന്തത്തെ വിശകലനം ചെയ്തു, നാടക സിദ്ധാന്തത്തിന്റെ അവശേഷിക്കുന്ന ഏറ്റവും പഴയ കൃതിയായ അദ്ദേഹത്തിന്റെ കവിതകള്‍ (ക്രി.മു. 335). ഏഥന്‍സിലെ കോമഡി പരമ്പരാഗതമായി 'ഓള്‍ഡ് കോമഡി', 'മിഡില്‍ കോമഡി', 'ന്യൂ കോമഡി' എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓള്‍ഡ് കോമഡി ഇന്ന് പ്രധാനമായും നിലനില്‍ക്കുന്നത് അരിസ്റ്റോഫനീസിന്റെ പതിനൊന്ന് നാടകങ്ങളുടെ രൂപത്തിലാണ്, മിഡില്‍ കോമഡി വലിയ തോതില്‍ നഷ്ടപ്പെട്ടു. ക്രാറ്റിസ് പോലുള്ള എഴുത്തുകാരുടെ താരതമ്യേന ചെറിയ ശകലങ്ങളില്‍ മാത്രം സംരക്ഷിക്കപ്പെടുവാന്‍ കഴിഞ്ഞിട്ടുള്ളൂ . അരിസ്റ്റോട്ടില്‍ കോമഡിയെ നിര്‍വചിച്ചത് ചിരിക്കാവുന്ന ആളുകളുടെ പ്രാതിനിധ്യമാണ്, അതില്‍ വേദനയോ നാശമോ ഉണ്ടാക്കാത്ത ചിലതരം പിശകുകളോ വൃത്തികെട്ടവയോ ഉള്‍പ്പെടുതില്‍ അപാകത ഇല്ലെന്നും വാദിച്ചു.

എസ്‌കിലസ് രണ്ടാമത്തെ നടനെ ചേര്‍ത്തു കൊണ്ട് നാടകത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചു.. ബിസി 484 ലാണ് അദ്ദേഹം ആദ്യമായി ദുരന്തനാടകത്തിനുള്ള സമ്മാനം നേടിയത്. എണ്‍പതോളം നാടകങ്ങള്‍ അദ്ദേഹം രചിച്ചതായി അറിയപ്പെടുന്നു, അതില്‍ ഏഴെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്ന് കണ്ടുപിടുത്തങ്ങള്‍, ദിവസത്തെ മൂന്ന് ദുരന്തങ്ങളെ ഒരൊറ്റ തീമില്‍ ഒരു ത്രയമായി എഴുതുക എന്നതാണ്.
ഭാഗ്യത്തിന്, അദ്ദേഹത്തിന്റെ ഏഴ് നാടകങ്ങളില്‍ മൂന്നെണ്ണം അത്തരം ഒരു ട്രൈലോജിയാണ്, അത് തിയേറ്ററിന്റെ മികച്ച മാസ്റ്റര്‍പീസുകളിലൊന്നായ ഓറസ്റ്റിയയായി തുടരുന്നു, മുന്‍കാലങ്ങളിലെ അരാജകത്വത്തെ നിയമവാഴ്ച ഉപയോഗിച്ച് മാറ്റിസ്ഥാപിച്ച ഏഥന്‍സിന്റെ നേട്ടം ആഘോഷിക്കുന്നു തീമാണിത് .

ക്രി.മു. 468-ല്‍ എസ്‌കിലസിനെ പരാജയപ്പെടുത്തി സോഫക്കിള്‍സ് തന്റെ ആദ്യ വിജയം നേടി. മൂന്നാമത്തെ നടനെ ചേര്‍ത്തതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്, ഒരു രംഗത്തിന്റെ നാടകീയ സാധ്യതകള്‍ കൂടുതല്‍ വിപുലീകരിക്കുന്നു. മികച്ച പൊതു തീമുകളുമായി എസ്‌കിലസ് ഇടപെടുന്ന സമയത്ത്, സോഫക്കിള്‍സിലെ ദാരുണമായ പ്രതിസന്ധികള്‍ കൂടുതല്‍ വ്യക്തിപരമായ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്ലോട്ടുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും സ്വഭാവരൂപീകരണം കൂടുതല്‍ സൂക്ഷ്മമാവുകയും കഥാപാത്രങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ ഇടപെടല്‍ നാടകത്തിന്റെ കേന്ദ്രബിന്ദുവാകുകയും ചെയ്യുന്നു.

വളരെ നീണ്ട ജീവിതത്തിലെ സോഫക്കിള്‍സ് എസ്‌കിലസിനേക്കാള്‍ കൂടുതല്‍ നാടകങ്ങള്‍ എഴുതുന്നുണ്ടെങ്കിലും (ഏകദേശം 120 ഓളം), അതില്‍ ഏഴ് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവയില്‍ ഈഡിപ്പസ് രാജാവിനെ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി കണക്കാക്കുന്നു.

മൂന്ന് വലിയ ഗ്രീക്ക് ദുരന്ത നാടകകൃത്തുക്കളില്‍ ഏറ്റവും താഴെയുള്ളയാള്‍ യൂറിപ്പിഡിസ് ആണ്. അദ്ദേഹത്തിന്റെ കൂടുതല്‍ നാടകങ്ങള്‍ നിലനില്‍ക്കുന്നു സിറ്റി ഡയോനിഷ്യയിലെ തന്റെ എതിരാളികളേക്കാള്‍ വിജയങ്ങള്‍ കുറവാണ് - ബിസി 454 ല്‍ അദ്ദേഹം ആദ്യമായി മത്സരിക്കുന്നു.

ഈ മുന്ന് നാടകകൃത്തുകളുടെയും ജീവചരിത്രം വായിച്ചാല്‍ ആ കാലഘട്ടത്തില്‍ ഗ്രീക്ക് ജനത എത്രമേല്‍ ആധുനികര്‍ ആണെന്ന് മനസിലാകും ഒപ്പം നമ്മള്‍ . നമ്മള്‍ വിസ്മയപെട്ടുപോകും അത്രമേല്‍ സംഘര്‍ഷങ്ങളും പ്രണയവും പോരാട്ടവും രാഷ്ട്രിയവും . തത്വചിന്തയും എല്ലാം കുടികലര്‍ന്ന ജീവിതങ്ങള്‍ ആയിരുന്നു അവര്‍ നയിച്ചിരുന്നത് .

എസ്‌കിലസ്

പുരാതന ഗ്രീസിലെ പ്രശസ്തരായ മൂന്നു ദുരന്തനാടകൃത്തുക്കളില്‍ ആദ്യത്തെയാളാണ് *എസ്‌കിലസ്* (ജനനം: ക്രി.മു. 524/525; മരണം ക്രി.മു. 455/456).മറ്റ് രണ്ടുപേര്‍ സോഫക്കിള്‍സും യൂറിപ്പിഡിസും ദുരന്തനാടകത്തിന്റെ പിതാവായി എസ്‌കിലസ് കണക്കാക്കപ്പെടുന്നു 'ലജ്ജ' എന്നര്‍ത്ഥമുള്ള ഐസ്‌കൊസ് എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ പേരുണ്ടായത്.നാടകങ്ങളില്‍ സംഘര്‍ഷസാദ്ധ്യത വര്‍ദ്ധിപ്പിക്കാനായി കഥാപാത്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് എസ്‌കിലസാണെന്ന് അരിസ്റ്റോട്ടില്‍ പറയുന്നു; നേരത്തേ കഥാപാത്രങ്ങള്‍ സംവദിച്ചിരുന്നത് കോറസുമായി മാത്രമായിരുന്നു.

70 മുതല്‍ 90 വരെ നാടകങ്ങള്‍ എസ്‌കിലസ് എഴുതിയതായി പറയപ്പെടുന്നെങ്കിലും അവയില്‍ ഏഴെണ്ണം മാത്രമാണ് ഇന്നു ലഭ്യമായുള്ളത്. എസ്‌കിലസിന്റെ ഒരു നാടകം അദ്ദേഹത്തിന്റെ ജീവിതകാലത്ത് യവനസഖ്യവും പേര്‍ഷ്യാക്കാരുമായി നടന്ന യുദ്ധത്തിന്റെ സ്വാധീനത്തില്‍ എഴുതിയതാണ്. 'പേര്‍ഷ്യാക്കാര്‍' എന്ന
അദ്ദേഹത്തിന്റെ നാടകം, ഗ്രീക്കു ചരിത്രത്തിലെ ആ കാലഘട്ടത്തെക്കുറിച്ചുള്ള അറിവിന്റെ നല്ല മൂല സ്രോതസ്സുകളില്‍ ഒന്നാണ്.
ക്രി.മു. 456-ല്‍ എസ്‌കിലസ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചരമഫലകം അനുസ്മരിച്ചത് നാടകകൃത്തെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയത്തിനു പകരം പേര്‍ഷ്യാക്കാര്‍ക്കെതിരെ മാരത്തണില്‍ ഗ്രീക്കു സഖ്യം നേടിയ വിജയത്തിന് എസ്‌കിലസിന്റെ പങ്കാളിത്തമാണെന്നതില്‍ നിന്ന്, ഈ യുദ്ധം ഗ്രീസിനെന്നപോലെ എസ്‌കിലസിനും എത്ര പ്രധാനപ്പെട്ടതായിരുന്നു എന്നു മനസ്സിലാക്കാം.

സോഫക്കിള്‍സ്

പുരാതന ഗ്രീസിലെ പ്രസിദ്ധരായ മൂന്നു ദുരന്തനാടകകൃത്തുക്കളില്‍ രണ്ടാമനായിരുന്നു. *സോഫക്കിള്‍സ്* (ജനനം ക്രി.മു. 497; മരണം - 406നാടകരംഗത്തെ അദ്ദേഹത്തിന്റെ തുടക്കം എസ്‌കിലസിനു യൂറിപ്പിഡിസിനു മുന്‍പും ആയിരുന്നു.
പത്താം നൂറ്റാണ്ടിലെ വിജ്ഞാനകോശമായ സൂദായുടെ സാക്ഷ്യമനുസരിച്ച്, സോഫക്കിള്‍സ് 123 നാടകങ്ങള്‍ എഴുതി. എങ്കിലും പൂര്‍ണ്ണരൂപത്തില്‍ നിലവിലുള്ളത് ഏഴു നാടകങ്ങള്‍ മാത്രമാണ്. 'എജാക്‌സ്', 'ആന്റിഗണി',
'ട്രാക്കിനിയയിലെ സ്ത്രീകള്‍', 'ഈഡിപ്പസ് രാജാവ്', 'ഇലക്ട്രാ', 'ഫിലോക്ടീറ്റസ്' 'ഈഡിപ്പസ് കൊളോണസ്' എന്നിവയാണ് ആ ഏഴു നാടകങ്ങള്‍. അര നൂറ്റാണ്ടു കാലത്തോളം അദ്ദേഹം ആഥന്‍സില്‍ ഡയോണീഷ്യയിലേയും ലെനേയായിലേയും മത്സരങ്ങളില്‍ ഏറ്റവും സമ്മാനിതനാകുന്ന നാടകകൃത്തായിരുന്നു. മുപ്പതോളം മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം 24 വട്ടം ഒന്നാം സ്ഥാനം നേടുകയും ഒരിക്കലും രണ്ടാം സ്ഥാനത്തിനു താഴെയാവാതിരിക്കുകയും ചെയ്തു; ഇതുമായുള്ള താരതമ്യത്തില്‍, ചിലപ്പോഴൊക്കെസോഫക്കിള്‍സിനു പിന്നിലായ എസ്‌കിലസ് സ്ഥാനം നേടിയത് 14 വട്ടം മാത്രമാണ്. യൂറിപ്പിഡിസാകട്ടെ 4 വട്ടം മാത്രമാണ് ഒന്നാമനായത്.

സോഫക്കിള്‍സിന്റെ രചനകളില്‍ ഏറ്റവും പ്രസിദ്ധമായത് ഈഡിപ്പസ് പുരാവൃത്തവുമായി ബന്ധപ്പെട്ട 'ഈഡിപ്പസ് രാജാവ്', 'ഇലക്ട്രാ', 'ആന്റിഗണി' എന്നീ നാടകങ്ങളാണ്.

ഇവയെ പൊതുവായി 'തീബന്‍ നാടകങ്ങള്‍' എന്നു വിളിക്കാറുണ്ടെങ്കിലും ഇവ ഓരോന്നും വ്യതിരിക്തമായ നാടകചത്വരങ്ങളുടെ ഭാഗമായിരുന്നു. ആ ചത്വരങ്ങളിലെ ഇതരനാടകങ്ങള്‍ നഷ്ടപ്പെട്ടു. നേരത്തേ പതിവുണ്ടായിരുന്ന രണ്ടു അഭിനേതാക്കള്‍ക്കു പുറമേ മൂന്നാമതൊരഭിനേതാവിനെക്കൂടി നാടകത്തില്‍ ഉള്‍പ്പെടുത്തുക വഴി സോഫക്കിള്‍സ്, ഗ്രീക്കു നാടകത്തിന്റെ വികാസത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. പല്ലവിക്കാരുടെ(രവീൃൗ)െ
കലയെന്ന നിലയില്‍ നിന്ന് അഭിനേതാക്കളുടെ കല എന്ന അവസ്ഥയിലേക്കുള്ള നാടകത്തിന്റെ വളര്‍ച്ചയെ ഈ പരിഷ്‌കാരം സഹായിച്ചു. നാടകങ്ങളിലെ കഥാപാത്രങ്ങളുടെ വികസനത്തില്‍ സോഫക്കിള്‍സ്, മുന്‍ഗാമിയായ എസ്‌കിലസിനെഅതിലംഘിച്ചു.

, ഗ്രീസിലെ അറ്റിക്കായില്‍ കൊളോണസ് ഹിപ്പിയസിലെ ഒരു ഗ്രാമീണസമൂഹത്തിലെ അംഗമായ സോഫിലോസ് എന്ന ധനികന്റെ മകനായിരുന്നു സോഫക്കിള്‍സ്, സോഫിലോസ് യുദ്ധത്തിനു വേണ്ടിയുള്ള വാള്‍ നിര്‍മ്മിക്കുന്ന ആള്‍ ആയിരുന്നു ..ക്രി.മു. 490-ലെ മാരത്തണ്‍ യുദ്ധത്തിനു ഏതാനും വര്‍ഷം മുന്‍പാണ്‍സഫക്കിള്‍സ് ജനിച്ചത്:യുദ്ധം മൂലം രാജ്യം കടത്തില്‍ മുങ്ങി കുളിച്ചുവെങ്കിലും യുദ്ധം കാരണം സമ്പന്നന്‍ ആയത് സോഫക്കിള്‍സിന്റെ പിതാവായിരുന്നു വെന്നു ഒരു പഴം ചൊല്ലുണ്ട്

സോഫക്കിള്‍സിന്റെ ആദ്യവിജയം, ക്രി.മു. 468-ല്‍ ഡയോണിഷ്യയിലെ നാടകമത്സരത്തില്‍, നാടകരംഗം
അടക്കിവാണിരുന്ന എസ്‌കിലസിനെ പരാജയപ്പെടുത്തിയായിരുന്നു. വിധികര്‍ത്താക്കളെ
നറുക്കിട്ടു തെരഞ്ഞെടുക്കുന്ന പതിവുപേക്ഷിച്ച്, വിജയിയെതെരഞ്ഞെടുക്കുന്നതിനുള്ള ചുമതല മത്സരം കാണാന്‍ എത്തിച്ചേര്‍ന്നിരുന്ന സൈന്യാധിപന്മാരെ ഏല്പിക്കുകയാണത്ര ആ മത്സരത്തില്‍ ഉണ്ടായത്. അതിനാല്‍ ഈ വിജയംഅസാധാരണമായ ചുറ്റുപാടുകളിലാണ് നടന്നതെന്ന് ചരിത്രകാരനായ പ്ലൂട്ടാര്‍ക്ക് പറയുന്നു. ഈ പരാജയത്തെ തുടര്‍ന്ന് എസ്‌കിലസ് സിസിലിയിലേയ്ക്കു പൊയ്ക്കളഞ്ഞെന്നും പ്ലൂട്ടാര്‍ക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സോഫക്കിള്‍സിന്റെ ആദ്യസൃഷ്ടിയാണ് ആമത്സരത്തില്‍ അരങ്ങേറിയതെന്നു കൂടി പ്ലൂട്ടാര്‍ക്ക് പറയുന്നുണ്ടെങ്കിലും അതുശരിയാണെന്നു തോന്നുന്നില്ല. സോഫക്കിള്‍സിന്റെ ആദ്യനാടകം ക്രി.മു. 470-ലോ മറ്റോഎഴുതപ്പെട്ടിരിക്കാനാണ് സാധ്യത.

നാടകരംഗത്തെന്നപോലെ, ആതന്‍സിലെ പൊതുജീവിതത്തിന്റെ ഇതരമേഖലകളിലും സോഫക്കിള്‍സ് തുടക്കം മുതലേ ശോഭിച്ചു. പേര്‍ഷ്യക്കെതിരെ സലാമിസിലെ നാവികയുദ്ധത്തില്‍ യവനസഖ്യം നേടിയ വിജയം ഘോഷിക്കാന്‍ വേണ്ടി നടത്തിയ യുവാക്കളുടെനഗ്നനൃത്തം നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അന്നു 16 വയസ്സുണ്ടായിരുന്ന സുന്ദരനായ സോഫക്കിള്‍സാണ്. പെരിക്കിള്‍സിന്റെ കീഴില്‍, സൈന്യത്തിലെ പത്ത്
ഉന്നതോദ്യോഗസ്ഥന്മാരില്‍ ഒരാളായി സോഫക്കിള്‍സ് തെരഞ്ഞെടുക്കപ്പെട്ടു.

പൊതുജീവിതത്തിന്റെ തുടക്കത്തില്‍ പെരിക്കിള്‍സിന്റെ എതിരാളിയായിരുന്ന സിമ്മന്റെ ആശ്രിതനായിരുന്നിരിക്കാം സോഫക്കിള്‍സ്. എങ്കിലും, ഇതു പെരിക്കിള്‍സിന്റെ അപ്രീതിയ്ക്കു കാരണമായതായോ ക്രി.മു. 461-ല്‍ സിമ്മന്റെ പതനത്തെ തുടര്‍ന്നു സോഫക്കിള്‍സ് കുഴപ്പത്തിലായതായോ തോന്നുന്നില്ല.പെരിക്കിള്‍സിന്റെ കീഴില്‍ ക്രി.മു. 443ല്‍ ആഥന്‍സിന്റ ഖജനാവു സൂക്ഷിപ്പുകാരായ 'ഹെല്ലനോതാമി'-മാരില്‍ ഒരാളായി അദ്ദേഹം പ്രവര്‍ത്തിച്ചു. ക്രി.മു. 441-ല്‍, ആഥന്‍സിന്റെ മേല്‍ക്കോയ്മയ്ക്കെതിരെ കലാപമുയര്‍ത്തിയ സാമോസ് നഗരത്തിനെതിരെ യുള്ള സൈനികനടപടി നയിച്ചവരില്‍ ഒരാളായിരുന്നു സോഫക്കിള്‍സ് എന്നു 'വിറ്റാ സോഫക്കിള്‍സ്' എന്ന രചനയില്‍ കാണുന്നു; 'ആന്റിഗണി' എന്നനാടകത്തിന്റെ രചനയാണ് സോഫക്കിള്‍സിനു ഈ സ്ഥാനം കിട്ടാന്‍ അവസരമുണ്ടാക്കിയത് .

സുന്ദരന്‍ മാരായ യുവാക്കളുമായി ലൈംഗിക ചങ്ങാത്തം പുരാതന ഗ്രീസില്‍ ഉപരിവര്‍ഗ്ഗത്തില്‍ പെട്ട പുരുഷന്മാര്‍ക്കിടയില്‍ സാധാരണമായിരുന്നു. സോഫോക്കിള്‍സിനും അത്തരം ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി രേഖപെടുത്തിട്ടുണ്ട് .

2-3 നൂറ്റാണ്ടുകളിലെ വൈയാകരണനും പ്രസംഗകനുമായ അഥിനേയസ് ഈ വിധത്തില്‍ പെട്ട രണ്ടു കഥകള്‍ സോഫക്കിള്‍സിനെക്കുറിച്ചു പറയുന്നുണ്ട്. കഥയൊന്നില്‍, ഒരു വിരുന്നില്‍ അതിഥിയായിരുന്ന സോഫക്കിള്‍സ് അടുത്തിരുന്ന ചെറുപ്പക്കാരനെ സൂത്രത്തില്‍ ചുംബിക്കുന്നു. രണ്ടാമത്തെ കഥയില്‍, ആഥന്‍സ്‌നഗരത്തിനുവെളിയില്‍ ഒരിടത്ത് താനുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ സോഫക്കിള്‍സ് ഒരു യുവാവിനെസമ്മതിപ്പിക്കുകയും ഒടുവില്‍ അവന്‍ അദ്ദേഹത്തിന്റെ മേല്‍ക്കുപ്പായവുമായി സ്ഥലംവിടുകയും ചെയ്യുന്നു.

ഒരു കുമാരന്റെ സൗന്ദര്യംനോക്കി നിന്ന സോഫക്കിള്‍സിനെ, സൈന്യാധിപന്റെ ഉത്തരവാദിത്തങ്ങളില്‍ അവഗണിക്കുന്നതിന്‍പെരിക്കിള്‍സ് ശകാരിച്ച കഥ പ്ലൂട്ടാര്‍ക്കും പറയുന്നുണ്ട്. സോഫക്കിള്‍സിന്റെലൈംഗികമോഹങ്ങള്‍മുന്തിയപ്രായത്തോളംനിലനിന്നതായി കരുതപ്പെടുന്നു. ഒടുവില്‍ ലൈംഗികശേഷി നഷ്ടപ്പെട്ടപ്പോള്‍,'കാടനുംഭീകരനുമായഒരുമൃഗയജമാനന്റെ പിടിയില്‍ നിന്നു രക്ഷപെട്ടതില്‍' താന്‍ സന്തുഷ്ടനാണെന്നു സോഫക്കിള്‍സ് പറഞ്ഞതായി പ്ലേറ്റോയുടെ പ്രഖ്യാതഗ്രന്ഥമായ റിപ്പബ്ലിക്കിന്റെ തുടക്കത്തില്‍ പറയുന്നു, സോഫക്കിള്‍സിന്റെ
ലൈംഗികതയെക്കുറിച്ചുള്ളകഥകളൊക്കെ,റിപ്പബ്ലിക്കില്‍' പ്രസിദ്ധമാണ്

ക്രി വര്‍ഷം . 420-ല്‍ അസ്‌ക്ലേപ്പിയസ് ദേവന്റെ ആരാധന ആഥന്‍സില്‍ പ്രചരിക്കാന്‍തുടങ്ങിയപ്പോള്‍, തന്റെ ഭവനത്തില്‍ ആ ദേവന്റെ ഒരു മൂര്‍ത്തി സ്ഥാപിക്കാന്‍ സോഫക്കിള്‍സ്തയ്യാറായി. ഇതിന്റെ പേരില്‍, മരണശേഷം ആഥന്‍സുകാര്‍അദ്ദേഹത്തെ'സ്വീകരിച്ചവന്‍' എന്നര്‍ത്ഥമുള്ള 'ദെക്‌സിയോണ്‍' എന്ന പേരു വിളിച്ചുബഹുമാനിച്ചു.ക്രി.മു. 413ല്‍, പെലൊപ്പോന്നേഷ്യന്‍ യുദ്ധത്തിന്റെ ഭാഗമായി ഇറ്റലിയിലെ
സിസിലി ആക്രമിക്കാന്‍ പോയ ആഥസിന്റെ നാവികപ്പടയ്ക്കു നേരിട്ട വന്‍ പരാജയത്തെ തുടര്‍ന്നുള്ള നടപടികള്‍ തീരുമാനിക്കാന്‍ ചുമതല കിട്ടിയ സമിതിയിലും അദ്ദേഹം അംഗമായി വാര്‍ദ്ധക്യത്തില്‍ തിയോറിയ എന്ന കൊട്ടാരദാസിയില്‍ സോഫക്കിള്‍സിന് ഒരു സന്താനംപിറന്നതിനെ തുടര്‍ന്ന്, പിതാവിന്റെ സ്വത്തുക്കള്‍ തങ്ങള്‍ക്കു ലഭിക്കയില്ലെന്നു ഭയപ്പെട്ട മറ്റു മക്കള്‍, സോഫക്കിള്‍സിനെ കാര്യപ്രാപ്തിനഷ്ടപ്പെട്ടവനായിപ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു വ്യവഹാരം നടത്തിയതായി പറയപ്പെടുന്നു. തന്റെമനോനില ഭദ്രമാണെന്നു ബോദ്ധ്യപ്പെടുത്താന്‍, അപ്പോള്‍ എഴുതിക്കൊണ്ടിരുന്ന 'ഈഡിപ്പസ് കൊളോണസ്' എന്ന നാടകത്തിന്റെ ചില ഭാഗങ്ങള്‍ കോടതിയില്‍ വായിച്ചു കേള്‍പ്പിക്കുകയാണ് സോഫക്കിള്‍സ് ചെയ്തത്. വായന കേട്ട കോടതി, മക്കളുടെ കേസു തള്ളിക്കളഞ്ഞതിനു പുറമേ, നാടകകൃത്തിനെ സബഹുമാനം വീട്ടിലെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്യുകയും ചെയ്തക്രി.മു. 406-ലെ ഹേമന്തത്തില്‍ 90-91 വയസ്സുള്ളപ്പോള്‍ സോഫക്കിള്‍സ് മരണമടഞ്ഞു .

യൂറിപ്പിഡിസ്

പുരാതന ഗ്രീസിലെപ്രമുഖ ദുരന്തനാടകകൃത്തുക്കളില്‍ ഒടുവിലത്തെ ആളായിരുന്നു *യൂറിപ്പിഡിസ്* (ജനനം:ക്രി.മു.480നടുത്ത്;മരണം:406നടുത്ത്).മറ്റുരണ്ടുനാടകകൃത്തുക്കള്‍എസ്‌കിലസും സോഫക്കിള്‍സുംആയിരുന്നു.90നടുത്ത് നാടകങ്ങള്‍ യൂറിപ്പിഡിസ് എഴുതിയിട്ടുണ്ട്.അവയില്‍18 എണ്ണം സമ്പൂര്‍ണ്ണരൂപത്തില്‍ ലഭ്യമാണ്. ഇതിനു പുറമേ അദ്ദേഹത്തിന്റേതായി കരുതപ്പെട്ടിരുന്ന 'റീസസ്' എന്ന നാടകത്തിന്റെ കര്‍തൃത്വത്തെ സംബന്ധിച്ച്
ശൈലീസംബന്ധമായ പരിഗണനകള്‍ വച്ച് തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും പുരാതനരേഖകള്‍ ഈ കൃതിയും
അദ്ദേഹത്തിന്റേതാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അംഗീകൃതവിശ്വാസങ്ങളില്‍ പലതിനേയും ചോദ്യം ചെയ്യുന്ന വികാരപ്രക്ഷുബ്ധവും സന്ദേഹഭരിതവും ആയ രചനകള്‍ നിര്‍വഹിച്ച യൂറിപ്പിഡിസ്, ജീവിതകാലത്തും പിന്നീടും വിവാദപുരുഷനായിരുന്നു. നാടകരംഗത്തെന്ന പോലെ പൊതുജീവിതത്തിലെ ഇതരമേഖലകളിലും സക്രിയരായിരുന്ന എസ്‌കിലസില്‍നിന്നും സോഫക്കിള്‍സില്‍നിന്നുംഭിന്നമായി, താരതമ്യേന ഒറ്റപ്പെട്ട ജീവിതം നയിച്ച അദ്ദേഹം ഒടുവില്‍ ആഥന്‍സില്‍നിന്നുബഹിഷ്‌കൃതനായി മാസിഡോണിയയില്‍ പ്രവാസജീവിതം നയിക്കുമ്പോഴാണ് ചരമമടഞ്ഞത്.

യൂറിപ്പിഡിസിന്റെ ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ തീരെയില്ല. കിട്ടാവുന്ന രേഖകള്‍ മിക്കവയും കെട്ടുകഥകളേയും കേട്ടുകേള്‍വിയേയും ആശ്രയിച്ചുള്ളവയാണ്. കഥയനുസരിച്ച്, പേര്‍ഷ്യക്കെതിരെയുള്ള യുദ്ധത്തില്‍ യവനസഖ്യത്തിന്റെ ഏറ്റവും പ്രസിദ്ധമായ വിജയത്തിനു വേദിയായ സലാമിസ് ദ്വീപില്‍, ആ
യുദ്ധം നടന്ന വര്‍ഷമായ ക്രി.മു. 480-ലാണ് യൂറിപ്പിഡിസ് ജനിച്ചത്. യുദ്ധദിനമായ സെപ്തംബര്‍ 23-നു തന്നെയായിരുന്നു ജനനം എന്നും പറയപ്പെടുന്നു.
യൂറിപ്പിഡിസിന്റെ പിതാവിന്റെ പേര് നെസാര്‍ക്കസ് എന്നോ നെസാര്‍ക്കൈഡ്സ്എന്നോആയിരുന്നു.അമ്മ ക്ലീറ്റോയും. അമ്മ പലവ്യഞ്ജനക്കച്ചവടക്കാരിയും വഴിവാണിഭക്കാരിയും ആയിരുന്നെന്ന്, യൂറിപ്പിഡിസിനെ നിശിതവിമര്‍ശകനായഹാസ്യനാടകകൃത്ത് അരിസ്റ്റോഫെനീസപറയുന്നുണ്ടെങ്കിലുംഅവര്‍ ഒരു കുലീനകുടുംബത്തിലെ അംഗമായിരുന്നു എന്നും യൂറിപ്പിഡിസിന്റെ കുടുംബംധനികവും പ്രാമാണികവും ആയിരുന്നു എന്നും സൂചനയുണ്ട്. ചെറുപ്പത്തില്‍ അപ്പൊളോദേവനു മുന്‍പില്‍ നൃത്തം ചെയ്തിരുന്നവരുടെ പാനപാത്രവാഹകനായി അദ്ദേഹം
പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ വളര്‍ച്ചയെത്തിയതോടെ താന്‍ വളര്‍ന്നുവന്ന മതത്തിന്റെവിശ്വാസങ്ങളെ അദ്ദേഹം ചോദ്യം ചെയ്യാന്‍ തുടങ്ങി. പ്രൊട്ടഗോറസ്, സോക്രട്ടീസ്അനക്‌സഗോറസ് തുടങ്ങിയ ചിന്തകന്മാര്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചു.

ഗ്രീസിന്റെ ആദിമചരിത്രത്തിലെ പുരാവൃത്തങ്ങളെ ആശ്രയിച്ചാണ് യൂറിപ്പിഡിസ് നാടകങ്ങള്‍ എഴുതിയത്. എന്നാല്‍ ദൈവങ്ങളുടെ അനീതിക്കെതിരെ സന്ദേഹഭരിതമായ പ്രതിക്ഷേധത്തിന്റെ മൃദുസ്വരം വരികളിലും, ആക്രോശം വരികള്‍ക്കിടയിലും സംവഹിച്ചവയായിരുന്നു ആ രചനകള്‍. പലപ്പോഴും അദ്ദേഹത്തിന്റെ അവതരണത്തില്‍ ഇതിഹാസകഥകളിലെ കഥാപാത്രങ്ങള്‍ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും പരിഹാസ്യസ്വഭാവം വന്നു.
നുണപറയുന്ന ദൈവങ്ങളേയും, നിര്‍ഗുണസുഖലോലുപന്മാരായ ദൈവപുത്രന്മാരേയും തുറന്നുകാട്ടുന്ന മുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ കണാം. യുദ്ധത്തിന്റെ ഭീകരതയിലേക്കും മനുഷ്യത്വഹീനതയിലേക്കും ശ്രദ്ധക്ഷണിക്കുന്നവയായിരുന്നു യൂറിപ്പിഡിസിന്റെ പല നാടകങ്ങളും.

യൂറിപ്പിഡിസിന്റെ മറ്റു പല നാടകങ്ങളുടേയും ചെറുതും വലുതുമായ ശകലങ്ങള്‍ ലഭ്യമാണ്. അദ്ദേഹത്തിന്റെ ലഭ്യമായ രചനകള്‍, എസ്‌കിലസിന്റേയും സോഫക്കിള്‍സിന്റേയും നിലവിലുള്ള രചനകള്‍ ചേര്‍ന്നാലുള്ളതിലധികം വരും. യൂറിപ്പിഡിയന്‍ പാഠപാരമ്പര്യത്തിന്റെ സവിശേഷതയാണ് ആ രചനകളുടെ ഭേദപ്പെട്ട പരിരക്ഷയ്ക് വഴിയൊരുക്കിയത്.എസ്‌കിലസിന്റെ ഒരു നാടകമെങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലത്ത് യവനസഖ്യവും പേര്‍ഷ്യാക്കാരുമായിനടന്ന യുദ്ധത്തിന്റെ സ്വാധീനത്തില്‍ എഴുതിയതാണ്. 'പേര്‍ഷ്യാക്കാര്‍' എന്നഅദ്ദേഹത്തിന്റെ നാടകം, ഗ്രീക്കു ചരിത്രത്തിലെ ആ കാലഘട്ടത്തെക്കുറിച്ചുള്ള അറിവിന്റെ നല്ല മൂല സ്രോതസ്സുകളില്‍ ഒന്നാണ്. ക്രി.മു. 456ല്‍ എസ്‌കിലസ്മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചരമഫലകം അനുസ്മരിച്ചത് നാടകകൃത്തെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയത്തിനു പകരം പേര്‍ഷ്യാക്കാര്‍ക്കെതിരെ മാരത്തണില്‍ ഗ്രീക്കുസഖ്യം നേടിയ വിജയത്തിലെ പങ്കാളിത്തമാണെന്നതില്‍ നിന്ന്, ഈ യുദ്ധം ഗ്രീസിനെന്നപോലെ എസ്‌കിലസിനും എത്ര പ്രധാനപ്പെട്ടതായിരുന്നു എന്നു മനസ്സിലാക്കാം

ഏഥന്‍സില്‍ ഏറ്റവും കൂടുതല്‍ വികസിപ്പിച്ചെടുത്ത ഗ്രീക്ക് നാടകം പാശ്ചാത്യപാരമ്പര്യത്തിന്റെ മൂലമാണ്; തിയേറ്റര്‍ ഉത്ഭവം ഒരു ഗ്രീക്ക് പദമാണ്. ഉത്സവങ്ങള്‍, മതപരമായ ആചാരങ്ങള്‍, രാഷ്ട്രീയം, നിയമം, അത്ലറ്റിക്‌സ്, ജിംനാസ്റ്റിക്‌സ്,സംഗീതം, കവിത, വിവാഹങ്ങള്‍, ശവസംസ്‌കാരങ്ങള്‍, സിമ്പോസിയ എന്നിവ ഉള്‍പ്പെടുന്ന ക്ലാസിക്കല്‍ ഗ്രീസിലെ നാടകീയതയുടെയും പ്രകടനത്തിന്റെയും വിശാലമായ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു ഇത്.

ഗ്രീക്ക് പുരാണത്തെക്കുറിച്ച് കൂടുതല്‍ പാരമ്പര്യേതര വീക്ഷണം യൂറിപ്പിഡിസ് അവതരിപ്പിക്കുന്നു, അത് പുതിയ കോണുകളില്‍ നിന്ന് കാണുകയോ പുരാണ കഥാപാത്രങ്ങളെ അവയുടെ മാനുഷിക ബലഹീനതകളെ അടിസ്ഥാനമാക്കി കാണുകയോ ചെയ്യുന്നു. ദാരുണനാടകത്തിന്റെ പില്‍ക്കാല സ്‌കൂളുകളില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വളരെയധികം സ്വാധീനം ചെലുത്തുന്നു. ഉദാഹരണത്തിന്, യൂറിപ്പിഡിസിലെ ആന്‍ഡ്രോമാക്, ഹിപ്പോളിറ്റസ് എന്നിവയില്‍ നിന്ന് ആന്‍ഡ്രോമാക്, ഫെഡ്രെ എന്നിവരെ റേസിന്‍ഉരുത്തിരിഞ്ഞു.

ഗ്രീക്ക് നാടകത്തിന്റെ മാസ്റ്റര്‍പീസുകള്‍ ബിസി അഞ്ചാം നൂറ്റാണ്ട് മുതല്‍. അക്കാലത്ത്, ഏഥന്‍സില്‍, താല്‍ക്കാലിക മരം വേദിയില്‍ പ്രകടനങ്ങള്‍ കാണുന്നതിന് പ്രേക്ഷകര്‍ നഗ്നമായ കുന്നിന്‍മുകളില്‍ ഇരിക്കുന്നു. നാലാം നൂറ്റാണ്ടില്‍ സൈറ്റില്‍ ഒരു കല്ല് ഓഡിറ്റോറിയം നിര്‍മ്മിച്ചിട്ടുണ്ട്, ഇന്നും അവിടെ ഒരു തിയേറ്റര്‍ ഉണ്ട് - ഡയോനിഷ്യസിന്റെ  തിയേറ്റര്‍. എന്നിരുന്നാലും ഇത് നീറോയുടെ കാലം മുതലുള്ള റോമന്‍ പുനര്‍നിര്‍മ്മാണമാണ്. അപ്പോഴേക്കും സ്റ്റേജിന്റെ ആകൃതി ഒരു അര്‍ദ്ധവൃത്തമാണ്. ആദ്യത്തെ ഗ്രീക്ക് തീയറ്ററുകളില്‍ സ്റ്റേജ് ഒരു പൂര്‍ണ്ണ വൃത്തമാണ്, വൃത്താകൃതിയിലുള്ള നൃത്തത്തിന് അനുസൃതമായി - കോറോസ് - അതില്‍ നിന്ന് നാടക പ്രകടനം വികസിച്ചു. ഈ ഘട്ടത്തെ ഓര്‍ക്കസ്ട്ര (ഓര്‍ക്കെസ്റ്റര്‍, ഒരു നര്‍ത്തകി) എന്ന് വിളിക്കുന്നു, കാരണം ഇത് കോറസ് പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സ്ഥലമാണ്.

ക്രി.മു. 340-ല്‍ നിര്‍മ്മിച്ച എപ്പിഡൊറസ് ഒരു ക്ലാസിക്കല്‍ ഗ്രീക്ക് നാടകത്തിന്റെ മികച്ച ഉദാഹരണം നല്‍കുന്നു. ഗ്രീസിലെ നാടകവേദിയുടെ മതപരമായ വശങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ബലിപീഠം നിലകൊള്ളുന്ന ശിലാസ്ഥാപനമാണ് ഓര്‍ക്കസ്ട്രയുടെ മധ്യഭാഗത്ത്. ഉയരുന്ന നിര സീറ്റുകള്‍, ഇടനാഴികളാല്‍ വേര്‍തിരിച്ച്,
ഓഡിറ്റോറിയത്തിന്റെ ഏറ്റവും അടുത്തുള്ള ഭാഗത്തെ തുടര്‍ന്നുള്ള എല്ലാ തീയറ്ററുകളിലും സ്റ്റേജിലേക്ക് എത്തിക്കുന്നു - ഈ സീറ്റുകളെ ഇപ്പോഴും ഓര്‍ക്കസ്ട്ര സ്റ്റാളുകള്‍ എന്ന് വിളിക്കുന്നു.

മിക്ക സാംസ്‌കാരിക കാര്യങ്ങളിലും റോമിനെ ഗ്രീസ് വളരെയധികം സ്വാധീനിക്കുന്നു, ഇത് നാടകവേദിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും സത്യമാണ്. രണ്ട് റോമന്‍ എഴുത്തുകാര്‍, പ്ലാറ്റസും ടെറന്‍സും, ബിസി 200 ന് മുമ്പും ശേഷവുമുള്ള ദശകങ്ങളില്‍ ശാശ്വതമായ പ്രശസ്തി നേടുന്നു - പ്രഹസനത്തിനടുത്തുള്ള ശക്തമായ വിനോദത്തിനായി പ്ലൂട്ടസ്, പെരുമാറ്റരീതികളുടെ കൂടുതല്‍ സൂക്ഷ്മമായ കോമഡിക്ക് ടെറന്‍സ്. എന്നാല്‍ ഒരു
എഴുത്തുകാരനും ഒരൊറ്റ പ്ലോട്ട് കണ്ടുപിടിക്കുന്നില്ല. എല്ലാം ഗ്രീക്ക് നാടകത്തില്‍ നിന്ന് കടമെടുത്തതാണ്, ടെറന്‍സിന്റെ എല്ലാ നാടകങ്ങളും ഏഥന്‍സിലാണ് സജ്ജീകരിച്ചിരിക്കുന്നത്
പ്ലാറ്റസിന്റേയും ടെറന്‍സിന്റേയും ദൗര്‍ഭാഗ്യം ഏഥന്‍സിലെതിനേക്കാള്‍ അവരുടെ പ്രേക്ഷകരുടെ ശ്രദ്ധ വളരെ കുറവാണ് എന്നതാണ്. കാരണം, വിശാലമായ ഒരു സംഭവമായ റോമന്‍ ഗെയിമുകളുടെ ഭാഗമായാണ് റോമന്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നത്.

എല്ലാ സെപ്റ്റംബറിലും നടക്കുന്ന ഗെയിമുകള്‍ യഥാര്‍ത്ഥത്തില്‍ ഒരു കൊയ്ത്തുത്സവമാണ്.റോമിലെ പാലറ്റൈന്‍, അവന്റൈന്‍ കുന്നുകള്‍ക്കിടയില്‍, സര്‍ക്കസ് മാക്‌സിമസ്എന്നറിയപ്പെടുന്ന സ്ഥലത്ത്, പ്രധാന മത്സരങ്ങള്‍ കായിക മത്സരങ്ങളാണ് - രഥമല്‍സരങ്ങള്‍ അല്ലെങ്കില്‍ ബോക്‌സിംഗ് മത്സരങ്ങള്‍. ബിസി 240മുതല്‍ നാടകങ്ങള്‍ക്കൊപ്പംചേരുന്ന കോമാളിമാര്‍ ഉടന്‍ തന്നെ സൈഡ് ഷോകളിലൊന്നായി മാറുന്നു - ഒരേ പദവിആസ്വദിക്കുന്നു. 165-ല്‍ ടെറന്‍സിന്റെ ഒരു നാടകം വളരെയധികം ശ്രദ്ധആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നു,അവിടെമറ്റൊരുഒരുകയര്‍നര്‍ത്തകിയുടെബോക്‌സിംഗ്മത്സരവുംനടക്കുന്നതായിരുന്നു കാരണം ..

ബിസി 264 മുതല്‍ ഗ്ലാഡിയറ്റോറിയല്‍ മത്സരങ്ങളും റോമിന്റെ വിനോദത്തിന്റെ ഭാഗമാണ്.
ജനപ്രിയമായി പറഞ്ഞാല്‍, യഥാര്‍ത്ഥ മരണത്തിന്റെ ആവേശവുമായിപൊരുത്തപ്പെടുന്നില്ലെന്ന് മേക്ക്-ബില്റ്റ് നാടകം തെളിയിക്കുന്നു. റോമന്‍തിയറ്ററിനേക്കാള്‍ പ്രശസ്തമാണ് റോമന്‍ സര്‍ക്കസും ഗ്ലാഡിയേറ്ററുകളുംഘടകങ്ങള്‍ നിലവിലുണ്ടെങ്കിലും, നാടകത്തെ ഒരു കലാരൂപമായും വിനോദമായും മറ്റ് പ്രവര്‍ത്തനങ്ങളിലെ നാടകീയമോ പ്രകടനപരമോ ആയ ഘടകങ്ങള്‍ അംഗീകരിക്കുക പതിവാണ്.
നാടകത്തിന്റെ ചരിത്രം പ്രാഥമികമായി ഒരു സ്വയംഭരണ പ്രവര്‍ത്തനമായി തിയേറ്ററിന്റെ ഉത്ഭവവും തുടര്‍ന്നുള്ള വികസനവുമാണ്. ബിസി ആറാം നൂറ്റാണ്ടിലെ ക്ലാസിക്കല്‍ ഏഥന്‍സ് മുതല്‍, ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളില്‍ നാടകത്തിന്റെ ഊര്‍ജസ്വലമായ പാരമ്പര്യം ഗ്രീസില്‍ നിന്നും തുടങ്ങുന്നു .

.കഴിഞ്ഞ 2,500 വര്‍ഷത്തെ നാടകവേദിയുടെ പരിണാമ ചരിത്രത്തില്‍ ലോകത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ നാടകങ്ങളും എല്ലാ നാടകകൃത്തുകള്‍ക്കും തന്റെ ഇടങ്ങളില്‍ തന്റെദ്ത്യവും തന്റെകടമയും ക്ലിപ്തമായ സമയ രേഖയില്‍ നിന്നുകൊണ്ട് നിര്‍വഹിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്, കാഴ്കാരുമായി നേരിട്ട് സമ്പര്‍ക്കപെടുന്ന കലയുംനാടകം മാത്രമാണ് .. ആയതിനാല്‍ തന്നെ നാടകത്തിന് വിനോദത്തിനുപരിയായി ഒരു സാമുഹ്യ ധര്‍മ്മം കൂടി ഉണ്ട് അത് നീതി നിലനില്‍ക്കു വാന്‍ വേണ്ടിയുള്ള വിചാരണ ആണ് .ഈ സാമുഹ്യ മനസില്‍ നിന്നുമാണല്ലോ ഓരോ സിവിലിയനും രുപപെടുന്നത് അവിടേക്കാണ് പെരുന്നവിജയന്‍ സാറി ന്റെ നാടകവും അതിന്റെ സാമുഹ്യ ദ്ത്യവും ചര്‍ച്ചചെയ്യപെടുന്നത് .ഒരു സാമുഹ്യ ജീവിയായ മനുഷ്യനു - അവന്റെ നന്മകളെയും അഭിസംബോധന ചെയ്യാത്ത ഒരു കലാസൃഷ്ടിക്കും അതിജീവിക്കാന്‍ കഴിയില്ല . അതാണല്ലോ ചിന്തകനായ മാര്‍ക്‌സ് പറഞ്ഞത് , കലാകാരന്റെ സര്‍ഗ്ഗാത്മകത എന്നത് സമുഹത്തിന്റെ പൊതു സ്വത്താണ് എന്ന് ---
see also
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക