ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായികിന്റെ പീസ് ടിവി ചാനലിന്റെ യുട്യൂബും മൊബൈല്‍ ആപ്പും ആഭ്യന്തരമന്ത്രാലയം നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സാകിര്‍ നായികന്റെ പീസ് ടിവി ചാനല്‍ നേരത്തെ നിരോധിച്ചിരുന്നു.
എന്നാല്‍, പീസ് ടിവിയുടെ മൊബെല്‍ ആപ്പിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയും പ്രകോപനപരമായ വീഡിയോകള്‍ അപ് ലോഡ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം പുതിയ നടപടിക്ക് തയ്യാറെടുക്കുന്നത്.
കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്‍ ഐബി, എന്‍ഐഎ എന്നിവ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരുമായി ഒരു യോഗം ചേര്‍ന്നിരുന്നു. സാകിര്‍ നായികിന്റെ ഇത്തരത്തിലുള്ള വീഡിയോകള്‍ രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് യോഗത്തില്‍ പരാമര്‍ശം ഉയര്‍ന്നിരുന്നു