Image

ഗോവ രാജ്യാന്തര ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റി, 16 മുതല്‍ 24 വരെ

Published on 24 September, 2020
ഗോവ രാജ്യാന്തര ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റി, 16 മുതല്‍ 24 വരെ

51-ാമത് ?ഗോവ രാജ്യാന്തര ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കാനിരുന്ന ചലച്ചിത്രമേള ജനുവരിയിലേക്ക് മാറ്റിവച്ചത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ചലച്ചിത്രമേള മാറ്റാന്‍ തീരുമാനിച്ചത് ജനുവരി 16 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍, ഹൈബ്രിഡ് ഫോര്‍മാറ്റിലാവും മേള സംഘടിപ്പിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയും അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നു. 2021 ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുകയെന്ന് കേരള ചലച്ചിത്ര അക്കാദമി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക