Image

ആൺമക്കൾ പാർക്കുന്ന നക്ഷത്രങ്ങൾ (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 07 October, 2020
ആൺമക്കൾ പാർക്കുന്ന നക്ഷത്രങ്ങൾ (ശ്രീകുമാർ ഉണ്ണിത്താൻ)
ഇന്ന് ഉണ്ണിയുടെ  അച്ഛന്റെ ചരമ വാഷികം ആയിരുന്നു. അവൻ അച്ഛനെ പറ്റി ആലോചിച്ചു കിടന്നു അറിയാതെ ഉറങ്ങി പോയി. അവന്റെ  നിദ്രയിൽ അച്ഛൻ സ്വപ്നത്തിൽ വരുന്നതും അവനോട് സംസാരിച്ചതും  എല്ലാം അവൻ നല്ലതായി ഓർക്കുന്നുണ്ട്.  അത് ഒരു  സ്വപ്‍നം ആയിരുന്നില്ലന്നു അവൻ വിശ്വസിക്കുന്നു.  നേരിൽ കണ്ടത് പോലെ തോന്നി. അപ്പോഴാണ്  ഉണ്ണിക്ക്  ഒരു   സംശയം. മരണത്തിന് ശേഷവും ആത്മാവ്  നിലനിൽക്കുമോ . അങ്ങനെ യുള്ള  ആത്മാവ്  ആണോ  വന്നു സംസാരിച്ചത്. അന്നത്തെ സംഭവം ഇപ്പോഴും അവന്റെ മനസ്സിൽ കാണാം. അല്ല, അത് അങ്ങനെ മറക്കാൻ പറ്റുമോ?

അന്നൊരു ദിവസം അച്ഛന്റെ കൈയിൽ പിടിച്ചു സ്കൂളിലേക്ക്  പോയതാണ്. ആ  നടത്തത്തിൽ അച്ഛൻ കടയിൽ നിന്നും നാരങ്ങാ മുട്ടായി വാങ്ങി തന്നു. കൂടാതെ കുറെ അധികം കഥകൾ പറഞ്ഞുതന്നു. അച്ഛനോടൊപ്പം നടക്കുവാനും കഥകൾ  കേൾക്കുവാനും എന്നുമെനിക്ക് ഇഷ്‌ടമായിരുന്നു.  മനുഷ്യർ  മരിച്ചു കഴിഞ്ഞാൽ  നക്ഷത്രങ്ങളായി മാറുമെന്നും  ആ  നക്ഷത്രങ്ങൾ  നമ്മെ  ഉറ്റുനോക്കികൊണ്ടിരിക്കുമെന്നും  അവർക്കു  മനുഷ്യരുടെ സുഖവും ദുഃഖവും  എല്ലാം  മനസിലാക്കാൻ കഴിയുമെന്നു  അച്ഛൻ പറഞ്ഞുതന്നു.

അങ്ങനെ  നടന്നു  റെയിൽവേ ക്രോസ്സിൽ  കുടി ആണ്   സ്കൂളിലേക്ക്  പോകുന്നത്. സാധാരണ ഈ  സമയത്തു  ട്രെയിനുകൾ ഇല്ലാത്തുകൊണ്ട് ഉണ്ണിയും അച്ചനും റെയിൽവേ ക്രോസ്സിസിൽ  അധികം ശ്രദ്ധിക്കാതെ  മുന്നോട്ടു പോയതും  ലേറ്റ് ആയി വന്ന ട്രെയിൻ ഉണ്ണിയുടെയും  അച്ഛന്റെയും മുന്നിൽ എത്തി. ഓടി രക്ഷപെടുവാൻ സമയം ഇല്ലാത്തതിനാൽ ഉണ്ണിയും അച്ഛനും പകച്ചു നിന്നു.  ട്രെയിൻ അരികിൽ എത്തിയപ്പോൾ അച്ഛൻ ഉണ്ണിയെ  എടുത്തു റെയിൽവേ ട്രാക്കിനു  പുറത്തേക്ക്  എറിഞ്ഞു. ഞാൻ കണ്ണ് തുറന്നു നോക്കുബോൾ  ട്രെയിൻ കടന്നുപോകുന്നതാണ് കാണുന്നത്.

ഞാൻ വിചാരിച്ചു അച്ഛൻ അപ്പുറത്തെ സൈഡിലേക്ക്  വീണുകാണുമെന്നു. വീണവീഴ്ചയിൽ  ഉണ്ണി അവിടെത്തന്നെ കിടന്നു. ഒത്തിരി  ആളുകൾ ഓടിവന്നു.  അവരിൽ  ആരോ വന്നു തന്നെ പൊക്കിയെടുത്തു  അടുത്ത ആശുപത്രിയിൽ എത്തിച്ചു . എന്നെ കാണുവാൻ അച്ഛനും അമ്മയും ആരും വന്നില്ല. പിന്നീടാണ്  അച്ഛൻ എന്റെ അടുത്ത്  കരഞ്ഞു കൊണ്ട് നില്കുന്നു. വളരെ അധികം നേരം ഞാൻ അച്ഛനോട്  സംസാരിച്ചു. പക്ഷേ അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല. കരയുക മാത്രമാണ് ചെയ്തത് .കുറച്ചു കഴിഞ്ഞു അച്ഛൻ അവിടെ നിന്നും പോയി .അതിന് ശേഷം  നേഴ്സ്  എന്നോട് പറഞ്ഞത് ഉണ്ണിയുടെ  അച്ഛൻ ട്രെയിൻ തട്ടി മരിച്ചുപോയി. അതുകൊണ്ടാണ് വീട്ടിൽ നിന്നും ആരും വരാത്തത്.

ഉണ്ണിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം അവൻ അച്ഛനെ നേരിൽ കണ്ടിരുന്നു. അച്ഛന്റെ കണ്ണുകൾ നിറയുന്നതും എല്ലാം അവൻ നേരിൽ കണ്ടതാണ്. ഉണ്ണി ഇപ്പോഴും ഓർക്കുന്നു, അന്ന് അച്ഛന് ചാടി രക്ഷപെടാമായിരുന്നു . അച്ഛൻ എന്നെ എടുത്തു എറിഞ്ഞതുകൊണ്ടാണ് അച്ഛന് രക്ഷപെടുവാൻ സാധിക്കാഞ്ഞത് . അദ്ദേഹത്തിന്റെ പുത്രവാത്സല്യം ആയിരിക്കാം  സ്വന്തം ജീവൻ പണയം വെച്ച്  എന്റെ  ജീവൻ രക്ഷിച്ചത്.

മരണം എന്നാല്‍ എല്ലാത്തിന്റേയും അവസാനമാണ് എന്നാണ് വിശ്വസിച്ചിരുന്നത് . എന്നാല്‍ മരണത്തിനു ശേഷവും ജീവിതമുണ്ടെന്നാണ് ചിലരുടെ വിശ്വാസം . ഇതിനു തക്കതായ തെളിവും  മരണത്തിനു തൊട്ടടുത്തെത്തിയവരുടെ വാക്കുകളിലൂടെ നമുക്ക്  മനസ്സിലാകുന്നു.  അന്ന് ഞങ്ങൾ  സ്കൂളിലേക്ക്  നടക്കുബോൾ  അച്ഛൻ മരണത്തെപറ്റിയും  മരണത്തിനു ശേഷമുള്ള  ജീവിതത്തെപ്പറ്റിയുമെക്കെയാണ്  സംസാരിച്ചത്. അച്ഛന്റെ സംസാരത്തിൽ നിന്നും അച്ഛൻ മരണത്തെ കാണുന്നത് പോലെ തോന്നി.

അച്ചൻ മരിച്ചെങ്കിലും അത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ഓരോ തവണയും വീടിന്റെ  വാതിലിലേക്ക് നോക്കുമ്പോൾ അച്ഛൻ വീട്ടിലേക്ക് കടന്ന് വരുന്നതുപോലെ തോന്നും. അച്ചന്റെ മുറിയിൽ  എപ്പോഴും  അച്ഛന്റെ സാനിധ്യം ഉള്ളതുപോലെ തോന്നും. എല്ലാദിവസവും ഞാൻ ഉറങ്ങുമ്പോൾ   അച്ഛൻ അരികിൽ നിൽക്കുന്നതായി തോന്നാറുണ്ട് . ഒരു മാന്ത്രിക ശക്തിപോലെ അച്ഛന്റെ  സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ ആരോ എന്നെ കൈ പിടിച്ചു ഉയർത്തുന്നതായി തോന്നും.

വർഷം ഇത്ര ആയിട്ടും അച്ഛന്റെ വിയർപ്പിന്റെ ഗന്ധവും ആ  സാന്നിധ്യവും  ഞാൻ ഇപ്പോഴും അനുഭവിക്കുണ്ട് . അത്  ചിലപ്പോൾ  സ്വപ്നത്തിൽ ആയിരിക്കാം, മറ്റുചിലപ്പോൾ ആരോ ഉണ്ണിയെകൊണ്ട്  പ്രവർത്തിപ്പിക്കുന്നത് പോലെ തോന്നും. പക്ഷേ   അച്ഛന്റെ ആ  സാന്നിധ്യം  ഉണ്ണി ഇപ്പോഴും അനുഭവിക്കുന്നു. എന്തോ ഒരു ശക്തി  ഉണ്ണിയുടെ പിന്നിലുണ്ടന്നാണ്  അവന്റെ വിശ്വാസം.

അച്ഛൻ അമിതമായ സ്നേഹം  ഒരിക്കലും കാണിച്ചിരുന്നില്ല . അച്ചന്മാർ ഇങ്ങനൊക്കെയാണ്, എത്ര സ്നേഹം ഉണ്ടെങ്കിലും അതു പുറത്തു കാണിക്കില്ല, അവർക്ക്  നമ്മളെ സ്നേഹിക്കാനേ അറിയൂ. അത് പ്രകടിപ്പിക്കാൻ  അറിയില്ല.

അന്നുമുതൽ ഞാൻ രാത്രിയിൽ എല്ലാ നക്ഷത്രങ്ങളെയും മാറി മാറി നോക്കും . ലക്ഷകണക്കിന് നക്ഷത്രങ്ങളിൽ  എന്റെ അച്ഛൻ  ഏത്  നക്ഷത്രമായാണ്  രൂപപ്പെട്ടത്?.  ആ  നക്ഷത്രത്തെ  പലപ്പോഴും ഞാൻ  തെരഞ്ഞുകൊണ്ടെയിരുന്നു .  മിക്ക നക്ഷത്രങ്ങളും  എന്നെ നോക്കി കണ്ണ് ചിമ്മിക്കൊണ്ടിരുന്നു.

ഉണ്ണി ജനാലയിലൂടെ പുറത്തേക്കു നോക്കി, അതാ ഒരു നക്ഷത്രം ഉണ്ണിയെ നോക്കി ചിരിക്കുന്നത് പോലെ. ആ  നക്ഷത്രത്തിന്  ഉണ്ണിയോട്  എന്തൊക്കെയോ പറയാനുള്ളതുപോലെ.  ഒരു പക്ഷേ അച്ഛൻ അവിടെയിരുന്നു  അവന്റെ ജീവിതം കാണുന്നുണ്ടാവുമോ?  അതോ മരണാന്തരം  ഓരോ മനുഷ്യനും  ഓരോ  നക്ഷത്രമായി  മാറുമോ.  അങ്ങനെ ഒരു വിശ്വാസം പണ്ടുമുതലെ നിലനിൽക്കുന്നു.


(മരണത്തിന്  ശേഷം  എന്ത് എന്നത് ഇന്നും നമുക്കൊന്നും പിടികിട്ടാത്ത ഒരു വസ്തുവാണ്. മരണത്തിന്  ശേഷം  എന്ത് എന്ന്   ഒന്ന് ചോദിച്ചു അറിയുവാൻ മരിച്ചവരാരും ഇന്ന് വരെ തിരിച്ചു വന്നിട്ടും ഇല്ല. പിന്നെയെല്ലാം  ഒരു വിശ്വസം  ഒരു മുത്തശി കഥയിലെ കടംകഥ പോലെ. ഉണ്ണിയും മറ്റുപലരെയും പോലെ എന്തെക്കെയോ ചിന്തിക്കുന്നു. ഉണ്ണിക്ക് ശരിഎന്ന് തോന്നുന്നത്  അവൻ വിശ്വസിക്കുന്നു.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക