Image

ആട്ടിൻ തോലിൽ പൊതിഞ്ഞ ട്രോജൻ കുതിര (അനിൽ പുത്തൻചിറ)

Published on 13 October, 2020
ആട്ടിൻ തോലിൽ പൊതിഞ്ഞ ട്രോജൻ കുതിര (അനിൽ പുത്തൻചിറ)
ഗ്രീക്ക് പുരാണത്തിൽ നിന്ന് കഥ ആരംഭിക്കുന്നു… നീണ്ട പത്ത് വർഷത്തെ യുദ്ധത്തിന് ശേഷവും ഗ്രീക്കുകാർക്ക് സ്വതന്ത്ര നഗരമായ ട്രോയിയെ കീഴ്‌പ്പെടുത്താൻ സാധിച്ചില്ല. ട്രോയിയുടെ കോട്ട മതിലുകളെ നേരിട്ട് ഭേദിക്കാനാവില്ല എന്ന് കണ്ടതോടുകൂടി ഗ്രീക്കുകാർ അടവ് മാറ്റി!!

അനേകം കിടയറ്റ യോദ്ധാക്കളെ രഹസ്യമായി ഒളിപ്പിച്ച ഒരു വലിയ മരക്കുതിരയെ കോട്ടയുടെ പുറത്ത് ട്രോയ് ജനതക്കുള്ള സമ്മാനമായി നിറുത്തിയ ഗ്രീക്ക് സൈന്യം, പരാജിതരായി തങ്ങളുടെ നാട്ടിലേക്ക് മടങ്ങി പോകുന്ന വ്യാജേന, അവരുടെ കപ്പലിലേക്ക് തിരികെ വന്ന് അടുത്തുള്ള ഒരു ദീപിൽ നങ്കൂരമിട്ടു.

ഗ്രീക്ക് സൈന്യം പൂർണ്ണമായും പിന്മാറി എന്ന് ഉറപ്പിച്ച ട്രോയ് ഭടന്മാർ, വിജയ ട്രോഫിയായ മരക്കുതിരയെ തങ്ങളുടെ കോട്ടക്ക് ഉള്ളിലേക്ക് കൊണ്ടുപോയി, കാവൽ ഭടന്മാർ വിജയാഘോഷത്തിൽ മതിമറന്ന് മദ്യപിച്ച് ഉന്മത്തരായി ഉറങ്ങി!! രാത്രിയായപ്പോൾ കുതിരക്കുള്ളിൽ ഒളിച്ചിരുന്ന ഗ്രീക്ക് യോദ്ധാക്കൾ പുറത്തു വരികയും കോട്ടവാതിലുകൾ ബാക്കി സൈന്യത്തിന് തുറന്ന് കൊടുക്കുകയും ചെയ്തു, അപ്പോഴേക്കും തിരികെ വന്ന ഗ്രീക്ക് സൈന്യത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിന് മുന്നിൽ, ട്രോയ് നഗരം നിഷ്പ്രയാസം നിലംപൊത്തി.

മനുഷ്യകുലത്തിന് ഇതിലും നല്ലൊരു കഥ കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. നല്ലത് നിരുപദ്രവം എന്ന് കണ്ടു നമ്മൾ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന ട്രോജൻ കുതിരകളാണ് നമുക്ക് പണി തരിക. തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരായ ബെർണി സാണ്ടേഴ്‌സ്നേയും എലിസബത്ത് വാറനെയും പരാജയപ്പെടുത്തി പ്രസിഡൻറ് സ്ഥാനാർത്ഥിയായി വന്ന ജോ ബൈഡൻ, ട്രംപിനെതിരെ മത്സരിച്ചു ജയിച്ചാൽ പോലും, വാര്‍ദ്ധക്യ സഹജമായ മറവി രോഗവും ബുദ്ധിഭ്രംശവും പ്രത്യക്ഷമായി പ്രകടമാക്കിയാൽ, മാസങ്ങൾക്കുള്ളിൽ പ്രസിഡന്റ് സ്ഥാനം കമലയുടെ കൈകളിലാകും. പിണ്ഡം വെച്ച പലതും ട്രോജൻ കുതിരയുടെ ഉള്ളിലൊളിച്ച് പടികടന്ന് വരും.

അങ്ങനെ സംഭവിച്ചാൽ, ബൂർഷാ രാജ്യത്തിൻറെ പതനം സ്വപ്നം കാണുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഗ്രാമങ്ങളിൽനിന്നായിരിക്കും കൂവിയാർത്ത് പടക്കം പൊട്ടിച്ച് ലഡു വിതരണം ആദ്യം തുടങ്ങുക! ജീവനുള്ളവരുടെയാണെങ്കിലും മരിച്ചവരുടെയാണെങ്കിലും പോക്കറ്റിലുള്ള ഒരു ഡോളർ ബലമായി പിടിച്ചുപറിക്കുകയും, രണ്ട് ഡോളർ കൈയ്യിൽ കരുതാത്തതിന്റെ പേരിൽ അവന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്യുന്ന സോഷ്യലിസം, കമ്മ്യൂണിസം, മാർക്സിസം തുടങ്ങി സകല ഇസങ്ങളേയും പടിയടച്ച് പിണ്ഡം വെച്ചതുകൊണ്ടാണ് അമേരിക്ക ഇന്ന് ലോകം ബഹുമാനിക്കുന്ന ശക്തിയായി മാറിയത് എന്നത് അനിഷേധ്യമായ ഒരു നഗ്നസത്യം!

ഒരു കാലത്ത് സ്വർണം തേടി വരുന്ന ഭാഗ്യാന്വേഷികളുടെ ഇഷ്ടപ്പെട്ട തലസ്ഥാനമായിരുന്നു സാൻ ഫ്രാൻസിസ്‌കോ, ഒരു ദിവസം 200+ കപ്പലുകൾ വരെ ലോകത്തിൻറെ പല ഭാഗത്തുനിന്ന് വന്ന് കപ്പല്‍ തുറയില്‍ കാത്ത് കെട്ടി കിടക്കുമായിരുന്ന പട്ടണം!! ഇന്നോ...? അമേരിക്കയിലുള്ള ഭവനരഹിതരിൽ നാലിലൊന്നും സാൻ ഫ്രാൻസിക്കോയിൽ, പകൽ സമയത്ത് പോലും നടപ്പാതയിൽ വിൽക്കപ്പെടുന്ന വിവിധയിനം മയക്കു മരുന്നുകൾ, റോഡിലെങ്ങും ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞ സിറിഞ്ചുകൾ!

സാൻ ഫ്രാൻസിസ്‌കോയിലെ ചില റോഡുകളിലെ എല്ലാ വീടുകൾക്കും റിയൽ എസ്റ്റേറ്റ് ഇടപാട് ആവശ്യങ്ങൾക്കായി അവരുടെ ലിസ്റ്റിംഗിൽ ഒരു അധിക കുളിമുറിയും തുറന്ന ശൗചാലയവും ചേർക്കാൻ കഴിയും, കാരണം മലിനമായ പൊതു നടപ്പാതകൾ ഇപ്പോൾ കക്കൂസിന് തുല്യമാണ്. കോർണർ റോഡിലുള്ള വീടുകൾക്ക് രണ്ട് കുളിമുറിയും രണ്ട് കക്കൂസും ഗവർമെന്റിന് പ്രോപ്പർട്ടി ടാക്സ് കൊടുക്കേണ്ടാത്ത സ്വന്തം സ്വത്തായി കണക്കാക്കാം! മുപ്പതു വർഷങ്ങൾക്ക് മീതെ സാൻ ഫ്രാൻസിസ്‌കോയെ പ്രതിനിധീകരിക്കുന്ന നാൻസി പെലോസിയുടെ ഈ സ്വപ്നമാണ് നിങ്ങൾക്ക് നിങ്ങളുടെ വീടിന് മുന്നിലും വേണ്ടതെങ്കിൽ, നിങ്ങളുടെ വോട്ട് ബൈഡനു കൊടുക്കുക!!

നേരെ മറിച്ച്, അമേരിക്കക്ക് ഇന്ന് വേണ്ടത് അമേരിക്കക്കാരുടെ ആവശ്യങ്ങൾക്ക് പ്രഥമസ്ഥാനമാണ്; സുരക്ഷിതമായ അതിർത്തികളാണ്; നിയമപരവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ കുടിയേറ്റമാണ്; അനന്തമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കൻ സൈനികർക്ക് ഒരു മോചനമാണ്; ബ്ലൂ കോളർ ജോലികൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരികയാണ്; എങ്കിൽ നിങ്ങളുടെ വോട്ടുകൾ ട്രംപിന്റെ തുടർഭരണത്തിന് കൊടുക്കുക.

അമേരിക്ക എന്ന ഈ മഹാരാജ്യത്ത് എല്ലാ വിധ വ്യക്തിഗത സഞ്ചാര സ്വാതന്ത്ര്യത്തോടും ജീവിക്കാൻ അവകാശമുള്ളവരാണ് എല്ലാ പൗരന്മാരും, മുൻ പ്രസിഡൻറ് ഒബാമയുടെ തെറ്റായ "തുറന്ന അതിർത്തികൾ" നയങ്ങൾ മൂലം അമേരിക്കയിൽ പടർന്ന് പച്ച പിടിച്ച, ലോകത്തിലെ ഏറ്റവും ക്രൂരമായ MS-13 തെരുവ് സംഘങ്ങൾ അടക്കി വാണിരുന്ന തെരുവുകളെ അടിച്ചമർത്തിയ, കടുത്ത തീരുമാനങ്ങൾ എടുക്കാൻ മനകരുത്തുള്ള ട്രംപിനെ പോലെയുള്ളവൻ വേണം നേതൃസ്ഥാനത്ത്!

സൂക്ഷ്മമായി നിരീക്ഷിക്കുക, നിങ്ങൾക്കായി, നിങ്ങളുടെ അവകാശങ്ങൾക്കായി, നിങ്ങളുടെ സുരക്ഷക്കായി അവസാന ശ്വാസം വരെയും തോളോടു തോൾ ചേർന്ന് പൊരുതാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ട്രംപ് എന്ന് നിങ്ങൾക്ക് കാണാം. അമേരിക്കയെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുകയും മറ്റ് രാജ്യങ്ങൾ മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ദിവസവും പോരാടുന്ന ഒരാൾ. Land of the Free Home of the Brave! Make America Great Again!!
Join WhatsApp News
J. Mathew 2020-10-13 20:09:33
യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്ന സമയോചിതമായ ലേഖനം.കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
Anil’s writing style - Well wisher 2020-10-13 22:06:45
Anil Puthenchira’s excellent down to earth , crafty style of narration laced with humor is a rarity these days and even though I don’t fully agree with the view that Trump is the best man to lead America now, I don’t have any qualms in admitting that the authors eloquence is a beauty to behold Keep writing My dear friend !!
Joseph Nambimadam 2020-10-13 23:48:31
An eye opening article, well written and timely. Not too late to vote wisely! Let this not happen to your City, State or to America.
Jack Daniel 2020-10-13 23:51:17
ട്രൂമ്പിന്റെ കാര്യം പോക്കാമോനെ . ഒരു റാമ്പിൽ നിന്ന് നേരെ ഇറങ്ങാനോ ഒരു ഗ്ലാസ് വെള്ളം വിറക്കാതെ കുടിക്കാനോ കഴിയാത്ത ഇയാളെ ആണോ ട്രോജൻ കുതിര എന്ന് പറയുന്നത് . ഒരു പല്ലുപോയ കുതിര അതിനിടക്ക് ചൈനീസ് വൈറസ് - സ്റ്റീറോയിഡും , hydroxychloroquine ഒക്കെ കഴിക്കാതിരുന്നാൽ കുതിര പൊത്തോന്ന് താഴെ. കണ്ടോ കണ്ടോ സ്വപ്നം കണ്ടോ . നിങ്ങളുടെ കുതിര ചാടി ഓടുമെന്നും അതിന്റ പുറത്തിരുന്ന് ഈ ലോകം ചുറ്റാമെന്നും -വിഷമം ഉണ്ടെന്നറിയാം . പക്ഷെ എന്ത് ചെയ്യാം . തൊമ്മനും ചാണ്ടിയും ഉമ്മനും , സാമും ബോർഡ് മെമ്പറും എല്ലാം എന്തെല്ലാം പ്രതീക്ഷയോടയാണ് ഇരുന്നിരുന്നത് .അമേരിക്കക്ക് ചുറ്റും മതിലുകെട്ടുമെന്നും അങ്ങനെ അമേരിക്ക ഗ്രേറ്റ് ആകുമെന്ന് . മതില് കെട്ടാൻ പിരിച്ച പണം കൊണ്ട് സ്റ്റീവ് ബാണൻ മുങ്ങി . ഇവാഞ്ചലിക്കൽ സപ്പോർട്ടറായ ജെറിക്കുട്ടൻ ഒരു പെണ്ണും പത്തു മില്യൺ ഡോളറുമായി സ്ഥലം വിട്ടു . നിന്റെ കഴുത്തിന് ട്രംപിന്റെ മുട്ട് താഴുമ്പഴേ മനസിലാകുള്ള. അതുവരെ കണ്ടോ ട്രോജൻ കുതിരയെ കണ്ടോ . വേണെങ്കിൽ അല്പം കുതിരചാരായം കരുതിവച്ചോ . റമ്പ് തോൽക്കുമ്പോൾ ഓടേണ്ടതല്ലേ റഷ്യക്കൊ ഗ്രീസിലേക്കോ .
George 2020-10-14 01:20:44
നിലവിലുള്ള പ്രെസിടെന്റിന്റെ പല കാര്യങ്ങളിലും യോജിപ്പൊന്നും ഇല്ല എങ്കിലും ഒരു കാര്യം ഉറപ്പാണ് ഇപ്പോഴത്തെ പ്രതിപക്ഷം ഭരണത്തിൽ വന്നാൽ ഈ രാജ്യം പിന്നെ ഇന്നുള്ളതുപോലെ ഉള്ള സ്വസ്ഥ ജീവിതം ഇവിടെ നടക്കും എന്ന് ആരും കരുതണ്ട. വെറുതെ മലയാളികൾ കാര്യങ്ങൾ മനസിലാക്കാതെ നാട്ടിലെ രാഷ്ട്രീയം പോലെ വിവരക്കേട് വിളിച്ചു പറഞ്ഞിട്ട് കാര്യം ഇല്ല.ഇന്ന് നമ്മൾ ജോലി ചെയ്യന്നു അമേരിക്കയുടെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു ജീവിക്കാൻ ഒരു തടസ്സവും ഇല്ല .ഇന്ന് ഇന്ത്യയിൽ അത് നടക്കുമോ? മിഡിൽ ഈസ്റ്റിൽ ,ചൈനയിൽ നടക്കുമോ ? ഈ രാജ്യത്തെ തകർക്കാൻ ഉള്ള കരുനീക്കങ്ങൾ ഈ ലേഖകൻ വിവരിച്ചിരിക്കുന്നത് പോലെ ക്രൂരമായ പലതിനും നമ്മൾ ഇരയായി തീരും എന്ന് ദീർഘ വീക്ഷണം ഉള്ളവർക്ക് മനസ്സിലാകും.രാജ്യത്തിന്റെ അഖണ്ഡത കാക്കാൻ ഈ ഭരണം തന്നെ തുടരുന്നതാണ് നല്ലത് .ബഹുമാന്യ ലേഖകൻ വളരെ വ്യക്തമായി അത് രേഖപ്പെടുത്തിയിരിക്കുന്നു.നന്ദി നമസ്ക്കാരം
Vote for Trump 2020-10-14 02:30:54
കൊടിയ ദാരിദ്യവും കൊലകത്തിയും വാരികുന്തവുമല്ലാതെ വേറൊന്നും ലോകത്തിന് നൽകാൻ ആശയശൂന്യ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിട്ടില്ല, ചരിത്ര പ്രാധാന്യമുള്ള പ്രതിമകൾ പൊളിക്കുക, കെട്ടിടങ്ങൾ കത്തിക്കുക, സ്റ്റോർ കൊള്ളയടിക്കുക ഇതൊന്നും പരിഷ്കൃതം എന്നവകാശപ്പെടുന്ന ഒരു സമൂഹത്തിന് ചേർന്നതല്ല. സ്വതന്ത്ര ജീവിതത്തിന് കടിഞ്ഞാൺ ഇടുന്ന എല്ലാവരേയും തോൽപ്പിക്കണം, ട്രംപിൻറെ പിന്നിൽ മലയാളീ സമൂഹം അണിനിരക്കണം
Abraham 2020-10-14 02:41:59
To the racist Malayalees who adore the white supremacists, I am requesting,pp please watch the movie "Just Mercy". It is a real life story. Maybe it will open your eyes.
അമേരിക്ക വാഴട്ടെ 2020-10-14 02:43:21
മുറി വൈദ്യൻ ആളെ കൊല്ലും, കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം അറിയാത്ത മുറി കവികൾ യാഥാർഥ്യം മനസ്സിലാക്കാതെ പ്രതികരിക്കും. ആറാം ക്ലാസ് കവികൾ ഭയത്താൽ പ്രതികരിക്കുന്നില്ല എന്നതുതന്നെ പ്രതിപാതിച്ചിരിക്കുന്നത് വാസ്തവമെന്ന് തെളിയിക്കുന്നു
രാജ്യസ്നേഹി 2020-10-14 02:52:18
ഞാൻ ട്രംപിനെ പിന്തുണക്കുന്നത് അദ്ദേഹം എന്റെ അളിയനോ അമ്മായിഅച്ഛനോ ആയതുകൊണ്ടൊന്നുമല്ല. ഒരൊറ്റ തന്തക്ക് പിറന്നതിന്റെ ഗുണം!! തിന്ന ചോറിന് ഒരു നന്ദി കാണിക്കൽ.... കോരിയിട്ട് തിന്നിട്ട് കുറ്റം പറയാൻ ഞാൻ ആളല്ല!! എതിർക്കേണ്ടവർക്ക് എതിർക്കാം, പക്ഷേ ദിവസേന അന്നം തരുന്ന ഈ രാജ്യത്തെ തകർക്കാൻ ഞാൻ മനസ്സറിവോടെ കൂട്ടുനിൽക്കില്ല, എൻറെ വോട്ട് ട്രംപിന് തന്നെ
Prog. G.F. N. Phd. (From Trump University) 2020-10-14 03:12:09
ഇത്രേം നാളും എന്താണ് കണ്ണ് അടഞ്ഞിരിക്കുകയായിരുന്നോ ? ഇപ്പോൾ ഐ ഓപ്പൺ ചെയ്യാൻ . ഉറങ്ങുന്നവനെ കണ്ടാൽ അറിയാം ഒറക്കം നടിക്കുന്നവനെ വലിയ ബുദ്ധിമുട്ടാണ് . ട്രംപും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല ഏഴു മില്യൺ രോഗികളായതും 215000 മരിച്ചതും . ഞാനും അങ്ങനെ തന്നെയായിരുന്നു ഇപ്പോൾ എന്റെ കണ്ണു തുറന്നു . എന്റെ വോട്ട് ബൈഡനും കമലമ്മയ്ക്കും
Boby Varghese 2020-10-14 03:21:16
ഒബാമയുടെ തെറ്റായ അതിർത്തി ശരിയാക്കാൻ പണം പിരിച്ചവനാണ് അതുകൊണ്ട് നടുക്കടലിൽ യോട്ടുമായി പോയതും കള്ളും പെണ്ണുമായി സുഖിച്ചതും അവസാനം എഫ് ബി ഐ അറസ്റ്റു ചെയ്തതുമായ സ്റ്റീവ്വ് ബാനൻ . ഇപ്പോഴും MS -13 മതില്കെട്ടുമായി ഇരുന്നോ . കൊറോണ വൈറസ് മൂക്കിൽ കേറാറായി . ഇന്നലെ സ്റ്റിറോയ്ഡ് അടിച്ചിട്ട് ഡാൻസായിരിക്കുന്നു . കൂടാതെ ട്രംപിന്റ് ആൾക്കാർ രണ്ടു ഗവർണേഴ്സിനെ തട്ടിക്കൊണ്ടു പോകാൻ നോക്കുകയായിരുന്നു . ഈ വൈലെൻസും ആ നല്ല മനുഷ്യൻ ബൈഡന്റെ മുകളിൽ വച്ചുകെട്ടാൻ നോക്കിക്കോ . ഒരു പ്രവാചകൻ ജെറിഫാൾവെൽ ഉത്തമ ഗീതം വായിച്ചു കമ്പിയായിരിക്കുന്നു . അദ്ദേഹം ട്രോജൻ കുതിരയെ പുറത്തിറക്കാൻ തുടങ്ങിയപ്പോളാണ് പിടികൂടിയത് .വോട്ട് ബ്ലൂ .
കറിയാച്ചൻ 2020-10-14 08:07:45
ഏതാനും ദിവസം മുൻപ് ആദ്യ പ്രെസിഡെൻഷ്യൽ ഡിബേറ്റിനു ശേഷം ഇമലയാളിയുടെ തരികിട പരിപാടിയിൽ അനിൽ പുത്തൻചിറ പങ്കെടുത്ത ഒരു ചർച്ച കണ്ടിരുന്നു. അന്നത്തെ ചർച്ചയിൽ ഏറെ വികാര ഭരിതനായി ഇതേ അനിൽ പറഞ്ഞ വാചകം ഓർമ്മയിൽ വരുന്നു. " താൻ ഒരു ഹാർഡ് കോർ റിപ്പബ്ലിക്കൻ ആയിരുന്നു ഇന്നലെ വരെ . എന്നാൽ ഇന്നലത്തെ ഡിബേറ്റിലൂടെ അമേരിക്കയുടെ സൽപ്പേർ ഇത്ര നശിപ്പിച്ച ട്രംപ് എന്ന സംസ്ക്കാര ശൂന്യനായ ഒരു നേതാവിനെ ഇനി ഉൾക്കൊള്ളാൻ കഴിയില്ല . ഇക്കുറി എന്തായാലും ട്രംപിന് വോട്ട് ചെയ്യില്ലെന്ന കാര്യം ഉറപ്പിച്ചു. തന്നെപ്പോലെ ചിന്തിക്കുന്ന പലരും ഇന്നലെ മുൻ തീരുമാനം മാറ്റിയെന്നുറപ്പാണ് " - തരികിട ചർച്ചയിൽ അനിൽ തന്നെ പറഞ്ഞ കാര്യമാണിത്. എന്താ അനിൽ അഭിപ്രായം ഇരുംബുലക്കയല്ലെ? ഇതിപ്പം ഇങ്ങനെ മാറ്റി പറഞ്ഞാൽ മലയാളികൾ പെട്ടെന്ന് മറന്നുപോകുമെന്ന് കരുതിയൊ? ഗ്രീക്കിൽ ട്രോജൻ കഥ പോലെ ബൂമറാങ് എന്നൊരു കഥ കൂദിയുണ്ട്. തരികിട പേരുപോലെ വെറും തരികിടയാണെന്ന് കരുതരുത്‌ . ജോർജ് ഈ പത്രത്തിൽ തന്നെ അത് സൂക്ഷിച്ചു വചിട്ടുണ്ട്. അതാണ് തരികിട . കാണുക: https://youtu.be/FWhDEfZi5bA
അനിൽ പുത്തൻചിറ 2020-10-14 15:41:20
നന്ദി JFA Founder Chairman ശ്രീ തോമസ് കൂവളളൂർ, നന്ദി FOMAA Treasurer തോമസ് ടി ഉമ്മൻ; + ജെ മാത്യൂസ് & ജോസഫ് നമ്പിമഠം മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന എഴുത്തുകാരും കവികളും പ്രതികരിക്കുന്നതിൽ വളരെയധികം സന്തോഷം; + Anil’s writing style - Well wisher, Jack Daniel, George, Vote for Trump, Abraham, അമേരിക്ക വാഴട്ടെ, രാജ്യസ്നേഹി, Prog. G.F. N. Phd. (From Trump University), Boby Varghese നിങ്ങളുടെ അനുകൂലമായും പ്രതികൂലമായും ഉള്ള പ്രതികരണങ്ങളെ സ്വാഗതം ചെയ്യുന്നു; + കറിയാച്ചൻ, George Joseph/Sunil Tristarൻറെ അമേരിക്കൻ തരികിടയിൽ ഞാൻ പറഞ്ഞത് "ഞാനൊരു Trump supporter ആണ്, എന്നിരുന്നാൽ പോലും ഇന്നലെ മനസ്സിൽ രണ്ട് പ്രാവശ്യം ചിന്തിച്ചു, ട്രംപിന് വോട്ട് ചെയ്യണോ അതോ ബൈഡന് വോട്ട് ചെയ്യണോ", at minute 23:30 of video link you posted.. പറയാത്ത വാചകങ്ങളെ തിരുകി കേറ്റി, അതിനെ വളച്ചൊടിച്ച്, ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കാൻ കറിയാച്ചൻറെ ഒരു വിഫല ശ്രമം!!! മുഴുവൻ പേര് പോലും പുറത്തു പറയാൻ ധൈര്യപ്പെടാതെ പ്രതികരിക്കുന്ന താങ്കളെ തിരുത്താൻ ഞാൻ ആളല്ല, "യാഥാര്‍ത്ഥ്യം ചെരുപ്പിടുമ്പോഴേക്കും കാപട്യം ലോക സഞ്ചാരം നടത്തി കഴിഞ്ഞിരിക്കും", അതുകൊണ്ട് എഴുതിയെന്ന് മാത്രം. നന്ദി നമസ്കാരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക