Image

ഈതർ ഡേ. ഒക്ടോബർ 16 - ഡോ.കുഞ്ഞമ്മ ജോർജ്ജ്

Published on 16 October, 2020
ഈതർ ഡേ. ഒക്ടോബർ 16 - ഡോ.കുഞ്ഞമ്മ ജോർജ്ജ്
ഇന്ന് ഈതെർ ഡേ., അഥവാ ലോക അന്നേസ്തെഷ്യ ദിനം .1846ഒക്ടോബർ പതിനാറിന് W. T G Morton എന്ന dental surgeon ഒരു വലിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തി Ether ന്റെ anaesthesia സാധ്യത ഇംഗ്ലണ്ടിലെ Massachusetts ഹോസ്പിറ്റലിൽ public demonstration നടത്തിയതിന്റെ ഓർമ ദിവസം. അങ്ങിനെ വേദനയില്ലാത്ത സർജറിയുടെ പൊൻപുലരി പിറന്ന ദിവസം.
വില്യം തോമസ് ഗ്രീൻ മോർട്ടൺ എന്ന ദന്ത വൈദ്യൻ ആണ് വലിയൊരു ജനക്കൂട്ടത്തെ സാക്ഷി നിർത്തി ബോസ്റ്റണിലെ മസ്സാച്ചുസെട്സ് ജനറൽ ആശുപത്രിയിൽ 1846 ഒക്ടോബർ 16നു ഈതർ അനസ്‌തേഷ്യ വിജയകരമായി നൽകി വേദന ഇല്ലാത്ത സർജറിക്കു പ്രദർശന വിജയം കൈ വരിച്ചത്.  ജോൺ കോളിൻസ് വാറൻ എന്ന സർജ്ജൻ അക്ഷമനായി ഹാളിൽ നടക്കുന്നു. ഗിൽബെർട് ആബട്ട് എന്ന രോഗി താടി എല്ലിലെ മുഴ നീക്കം ചെയ്യാൻ ഡെന്റൽ ചെയറിൽ ഇരിക്കുന്നു. എല്ലാത്തിനും സാക്ഷിയായി, സഹായി ആയി ഡോക്ടർ ബിഗ്‌ളോ എന്ന ഹൗസ് സർജ്ജൻ. എല്ലാവരും മോർട്ടന്റെ വരവ് കാത്തിരിക്കുകയാണ്. പെട്ടന്ന് എല്ലാവരും മന്ത്രിച്ചു "ദാ അയാൾ എത്തിപ്പോയി. ".മോർട്ടൻ പ്രാർത്ഥിച്ചു -ദൈവമേ ഇന്നിത് സംഭവിപ്പിക്കേണമേ..... എനിക്കിന്ന് ജയിച്ചേ തീരു... God.. it happen... let it happen please... 
ഈതർ വേപ്പർ ശ്വസിച്ചു  മയങ്ങിപ്പോയ രോഗിയുടെ മുഴ J.C.Warren നീക്കം ചെയ്തു. ഇല്ല.. ഇത്തവണ രോഗി അനങ്ങുകയോ കരയുകയോ ചെയ്തില്ല. ഡോക്ടർ വാറൻ ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു "Gentle men this is not Humbug ".മാന്യരേ ഇതു ചതിയല്ല. "
ആറു മാസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്തു Horace Wells നൈട്രസ് oxide ഉപയോഗിച്ചു  അനസ്‌തേഷ്യ പ്രദർശന വിജയം ശ്രമിച്ചു പരാജയപ്പെട്ടത് മോർട്ടൺ ഓർത്തു. നോക്കി നിന്ന ജനം അട്ടഹസിച്ചു "This is Humbug "-ഇതു ചതിയാണ്. 
              49-ാം വയസ്സിൽ മോർട്ടൺ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മരണമടഞ്ഞു. Mount  auburn സെമിത്തേരിയിലെ മോർട്ടന്റെ ശവകുടീരത്തിൽ ഇങ്ങനെ ആലേഖനം ചെയ്യപെട്ടിരിക്കുന്നു. "Inventor and revealar of inhalational Anaesthesia, Before whom in all times surgery was agony, by whom pain in surgery was averted and annuled, since whom science has control over pain. "
               ഓർമ്മിക്കുകയാണ് എന്റെ അനസ്‌തേഷ്യ പൂർവികരെ .. സ്നേഹ ബഹുമാനങ്ങളോടെ.. അഭിമാനിക്കുന്നു അവരിൽ ഒരാളാകുവാൻ സാധിച്ചതിൽ. 
എല്ലാവർക്കും ഈതെർ ദിന ആശംസകൾ.
ഈതർ ഡേ. ഒക്ടോബർ 16 - ഡോ.കുഞ്ഞമ്മ ജോർജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക