Image

ഇന്നലെ കോഴമാണി ഇന്ന് മാണി സര്‍: ചാരുംമൂട് ജോസ്

ചാന്ദം മൂട് ജോസ് Published on 17 October, 2020
ഇന്നലെ കോഴമാണി ഇന്ന് മാണി സര്‍: ചാരുംമൂട്  ജോസ്
ഒരു ജനാധിപത്യ വിശ്വാസിയും ഇനിയും കേരളത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് കുത്തു നടത്തുമെന്ന് കരുതുന്നില്ല. ജനാധിപ്യത്തിന്റെ സീമന്ത രേഖകള്‍ എല്ലാം കാറ്റില്‍ പറത്തി മാണിയെന്ന ധനകാര്യ മ്ന്ത്രിയെ 13-ാം ബജറ്റ് അവതരണത്തിന് അനുവദിക്കുകയില്ല എന്ന് വാശിപിടിച്ച് നൂറുകണക്കിന് ഗുണ്ടകളെയും കൂട്ടി സഖാക്കളെയും തെരുവിലിറക്കി മാണി സാറിന്റെ കോലം കത്തിക്കുകയും മാണി സാറിന്റെ ചിത്രം കഴുത്തില്‍ തൂക്കിയിട്ട് ഭിക്ഷ യാചിച്ച് 600 രൂല പാലായിലെക്ക് മണി ഓര്‍ഡര്‍ അയച്ചു കൊടുത്തതും, വീരപ്പനേക്കാള്‍ കള്ളനായ കള്ള മാണി തീയും പുഴുവും ഗന്ധകവും ഉളള നരകത്തിലേക്ക് പോകുമെന്നും, ബാര്‍ കോഴകേസില്‍ കോടികള്‍ വാങ്ങിയ ദിവസവും സമയം കാറിന്റെ നമ്പര്‍ പ്ലേറ്റും വരെ വിളിച്ചു കൂവിയ കോടിയേരിയും അച്ചുതാനന്ദനും നാറിയ മാണിയുടെ രാജിയാണ് വേണ്ടത് അല്ലാതെ ഒരു നിലപാടുമില്ല എന്ന് പറഞ്ഞ പിണറായിയും ഇന്ന് മാണി സാര്‍ വിശുദ്ധനും പുത്രന്‍ ജോസ് മോന്‍ മുന്നണിയുടെ മുങ്ങുന്ന കപ്പല്‍ പൊക്കിയെടുക്കുമെന്ന് മൂഢ സ്വപ്‌നം കണ്ട് സ്വയം ആശ്വസിക്കുകയാണ്.

ഈ സ്വപ്‌നം വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി മാറും. മുന്നണ ചീട്ട് കൊട്ടാരം പോലെ അടിപതറി തകര്‍ന്നു തരിപ്പണമാകും.

പിണറായി എന്ന സ്ഥലത്ത് കമ്മ്യൂണിസ്റ്റ് കുടുംബ പാരമ്പര്യം പറയാനല്ലാതെ കമ്മ്യൂണിസത്തെ ഇത്രയും തകര്‍ച്ചയിലേക്ക് നയിച്ച ഏകാധിപതിയായ ധിക്കാരിയും, സ്വജന പക്ഷപാതം ചെയ്യുന്നവരും, താനും കുടുംബവും ഒഴകെ ഉള്ളവര്‍ നികൃഷ്ട ജീവികളാണെന്ന ധാര്‍ഷ്ട്യവും മൂലം പിണറായി വിജയന്‍ കമ്മ്യൂണിസ്ര്‌റ് പ്രസ്ഥാനത്തിന്റെ അന്തകനും ആയി തീര്‍ന്നു. ഇത് അവസാന ഭരണം ആണെന്ന് നേരത്തെ തിരിച്ചറിഞ്ഞ വിജയന്‍ സ്വര്‍ണ്ണകടത്തും, വിദേശ നാണ്യക്കടത്തും, മയക്കുമരുന്ന് കടത്തും നടത്തി രാജ്യദ്രോഹം ചെയ്യുന്ന എല്ല അന്താരാഷ്ട്ര കുറ്റവാളികള്‍ക്ക് കുട പിടിച്ചു മുഖ്യമന്ത്രിയുടെ ആസ്ഥാനം ദുുപയോഗപ്പെടുത്തി ശത കോടികള്‍ മാറ്റി മറിച്ച് തിരിമറി നടത്തിയയ് ഇപ്പോള്‍ വ്യക്തമായിത്തുടങ്ങി.

 ഒരു ചങ്ക് പിടഞ്ഞു ആശുപത്രിയിലായി ഇരട്ടചങ്കും പിടയുന്നത് ജനം കാണാന്‍ അധികം കാത്തിരിക്കേണ്ട. കള്ളം മാത്രം പറഞ്ഞ് ജനങ്ങളേയും മാധ്യമങ്ങളേയും പറ്റിച്ച് കേരളത്‌ലെ ആദര്‍ശ ശുദ്ധിയുള്ള രാഷ്ട്രീയക്കാരെയെല്ലാം നാണം കെടുത്തിയിരിക്കുകയാണ് തനിക്ക് സ്ത്രീധനം കിട്ടിയ വകയാണ് കേരളത്തിലെ സെക്രട്ടറിയേറ്റും ക്ലിഫ് ഹൗസും എന്ന രീതിയില്‍ ഏകാധിപതിയെ പോലെ ഒറ്റ മന്ത്രിമാര്‍ക്ക് പോലും ഒരു അവസരവും കൊടുക്കൊ അവസാനം. എല്ലാ ഉത്തരവാദിത്വങ്ങളും ചുമതലകളും മുഖ്യമന്ത്രിക്ക് സെക്രട്ടറിമാര്‍ക്ക് ആക്കാനുളള തീവ്രശ്രമവും മറ്റുള്ള മന്ത്രിമാരും സെക്രട്ടറിമാരും എതിര്‍ത്തില്ലായിരുന്നെങ്കില്‍ വരുന്ന 6 മാസത്തിനകം കേരളത്തെ മൊത്തമായി വിറ്റ് പെറുക്കുകയായിരുന്നു സഖാവ് പിണറായി. ലാവലിന്‍ കേസ് 21 പ്രാവശ്യം മാറ്റി വപ്പിച്ചു ഇപ്പോള്‍ എല്ലാ മറകള്‍ നീക്കി കാലം കാത്തുവച്ച കാവ്യ നീതി നടപ്പിലാക്കാന്‍ അധക ദൂരം യാത്ര ചെയ്യണ്ട. കാത്തരിക്കേണ്ട. ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു കമ്മ്യൂണിസത്തിന്റെ അന്ത്യം പിണറായിയിലൂടെ നടക്കട്ടെ. JAIHIND
Join WhatsApp News
Josukutty 2020-10-17 12:02:03
കേ കോ പാർട്ടിക്കാർ മനപൂർവ്വമാണ് ചുവപ്പും വെള്ളയും നിറത്തിലുള്ള കൊടി തെരഞ്ഞെടുത്തതെന്ന് തോന്നുന്നു. രണ്ടു നിറവും മാറി മാറി ഉപയോഗിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക