Image

സ്വവര്‍ഗ വിവാഹിതര്‍ക്ക് പ്രത്യേക സിവില്‍ നിയമം വേണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

Published on 21 October, 2020
സ്വവര്‍ഗ വിവാഹിതര്‍ക്ക് പ്രത്യേക സിവില്‍ നിയമം വേണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: സ്വവര്‍ഗ വിവാഹിതര്‍ക്കു വേണ്ടി സിവില്‍ നിയമം വേണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ സഭയുടെയും മാര്‍പ്പായുടെയും മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇത്.

സ്വവര്‍ഗ ബന്ധം പാപമായും വിലക്കപ്പെട്ടതായുമാണ് സഭ എക്കാലവും പഠിപ്പിക്കുന്നത്

'സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബത്തിന്റെ ഭാഗമാകാന്‍ അവകാശമുണ്ട്. അവരും ദൈവമക്കളാണ്, അവര്‍ക്കും കുടുംബത്തിന് അവകാശമുണ്ട്,' ഫ്രാന്‍സെസ്‌കോ എന്ന പുതിയ ഡോക്യുമെന്ററിയില്‍ പാപ്പ പറയുന്നു.

ആരെയും പുറത്തേക്ക് തള്ളിക്കളയരുത്. നിസഹായരാക്കി മാറ്റരുത്-റോമില്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഡോക്കുമെന്ററിയില്‍ പാപ്പ പറയുന്നു. അവര്‍ക്കായി ഒരു സിവില്‍ നിയമമാണ് ഉണ്ടാകേണ്ടത്. അതുവഴി അവര്‍ക്ക് പരിരക്ഷ കിട്ടും. ഞാന്‍ അതിനായി നിലകൊള്ളുന്നു.

സ്വവര്‍ഗ ബന്ധത്തിലുലുള്ള രണ്ടു ഇറ്റാലിയന്‍ പുരുഷന്മാരോട് അവരുടെ മക്കളെ ഇടവകംഗങ്ങളായി വളര്‍ത്താന്‍ മാര്‍പാപ്പ പ്രേരിപ്പിക്കുന്നതും ചിത്രത്തിലുണ്ട്.

2010 ല്‍ ബ്യൂണസ് അയേഴ്‌സിന്റെ ആര്‍ച്ച് ബിഷപ്പായിരിക്കെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ശ്രമങ്ങളെ എതിര്‍ത്തിരുന്നു.

''പോപ്പ് ഇത്രയും വ്യക്തമായ പ്രസ്താവന നടത്തുന്നത് ഇതാദ്യമാണ്,'' എല്‍ജിബിടി അംഗങ്ങളെ കൂടുതല്‍ പരസ്യമായി സ്വാഗതം ചെയ്യാന്‍ ാദിച്ച പ്രമുഖ ജെസ്യൂട്ട് റവ. ജെയിംസ് മാര്‍ട്ടിന്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

''ഇത് ഒരു വലിയ മുന്നേറ്റമാണെന്ന് ഞാന്‍ കരുതുന്നു. മുന്‍കാലങ്ങളില്‍, സഭയുടെ പല ഭാഗങ്ങളിലും സിവില്‍ യൂണിയനുകള്‍ പോലും എതിര്‍ക്കപ്പെട്ടിരുന്നു.'

എന്തായാലും സഭയില്‍ ഇത് വലിയ കോളിളക്കം സ്രുഷ്ടിക്കും. സ്വവര്‍ഗാനുരാഗികളെ ആദരിക്കണമെന്നും എന്നാല്‍ അത് സ്വവര്‍ഗ ബന്ധത്തെ അനുകൂലിക്കുകയല്ലെന്നും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ പഠിപ്പിക്കുകയുണ്ടായി.
Join WhatsApp News
Palakkaran 2020-10-22 01:20:39
ഒരു പക്ഷെ അച്ചന്മാരുടേയും കന്യാസ്ത്രിമാരുടെയും നിർബ്ബന്ധം മൂലമായിരിക്കും മാർപ്പാപ്പ ഇങ്ങിനെ പറഞ്ഞത്.
David Cherian 2020-10-22 09:57:59
I am not Catholic but it's pretty telling when pope Francis is more progressive than a supreme court nominee. * Wondering why Rudy laying on a bed, which will wrinkle your suit jacket you’re wearing, merely to tuck in your shirt, when you could *just stand up to tuck in your shirt*
josecheripuram 2020-10-22 23:43:57
What is love? love is a feeling for one another, It has nothing to do with sex. If love is based on sex ,why a man &women divorce? or hate each other. When we define love we think of sex, that's the basic problem .If a man &a man live together,or if a women&a women live together,what's wrong.In that?I lived with men in my life.till I got Married, I thought living with a women was the best,but living the men was the best although we had no SEX.
josecheripuram 2020-10-23 01:25:23
we who are Male&female, think that we are perfect,how many of us willing accept our failure ?? at least pope accepted .We E malayalee Should discuss about our sexual orientation&how can we express.
josecheripuram 2020-10-23 02:07:58
I had a homosexual relation,so many years ago,I was sixteen,the person was fourteen,we masterbated,kissed each other.The first experince wsas a male than a female.
മലയാളി 2020-10-25 16:39:00
ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാകാം നാളത്തെ ശാസ്ത്രമതാകാം അതിൽ മൂളായ്ക സമ്മതം രാജൻ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക