Image

ട്രംപിന്റെ പേർ ആലേഖനം ചെയ്ത ആന - വിദ്യാർത്ഥിയുടെ പാർക്കിംഗ് പാസ്സ് റദ്ദാക്കിയ നടപടിക്കെതിരെ കോടതിയിൽ

പി.പി.ചെറിയാൻ Published on 24 October, 2020
ട്രംപിന്റെ പേർ ആലേഖനം ചെയ്ത ആന - വിദ്യാർത്ഥിയുടെ പാർക്കിംഗ് പാസ്സ് റദ്ദാക്കിയ നടപടിക്കെതിരെ കോടതിയിൽ
ഫ്ളോറിഡാ :- വോൾഡിയ കൗണ്ടി പബ്ളിക്ക് സ്കൂൾ പാർക്കിംഗ് പോർട്ടിൽ ട്രംപിന്റെ പേർ എഴുതിയ ആനയുടെ സ്റ്റാച്യൂ ട്രക്കിന് പുറകിൽ വെച് പാർക്ക് ചെയ്ത വിദ്യാർത്ഥിയുടെ പാർക്കിംഗ് പാസ്സ് സ്കൂൾ അധികൃതർ റദ്ദ് ചെയ്തതിനെ ചോദ്യം ചെയ്തു ടയർ മാക്സ് വെൽ (18) ഫ്ളോറിഡാ സ്കൂൾ ഡിസ്ട്രിക്ടിനെതിരെ കേസ്സു ഫയൽ ചെയ്തു.
മാക്സ് വെൽ 2016-ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് മുത്തച്ഛനിൽ നിന്നു ലഭിച്ച ആനയെ പെയ്ന്റ് ചെയ്തു പ്രദർശിപ്പിച്ചിരുന്നു. അന്ന് ഡ്രൈവിങ് ലൈസൻസ് ഇല്ലാതിരുന്ന മാക്സ് വെല്ലിന് ഇപ്പോൾ ലൈസൻസു ലഭിച്ചപ്പോൾ തന്റെ വാഹനമായ ട്രക്കിനു പുറകിൽ മനോഹരമായി അലങ്കരിച ട്രംപിന്റെ പേര് എഴുതിയ ആന പ്രതിമ സ്ഥാപിക്കുകയായിരുന്നു.
ഈ ട്രക്കുമായാണ് വിദ്യാർത്ഥി സ്കൂൾ പാർക്കിംഗ് ലോട്ടിൽ എത്തിയത്.
സ്കൂളിൽ എത്തി നാലു മണിക്കൂർ കഴിഞ്ഞപ്പോൾ പ്രിൻസിപ്പാൾ വിളിപ്പിച്ചു. വാഹനം  പാർക്കിംഗ് ലോട്ടിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ചറിയുന്നതിന് പിതാവ് സ്കൂളിൽ എത്തിയെങ്കിലും സ്കൂൾ അധികൃതൽ കൂടുതൽ വിശദീകരണം നൽകിയില്ല. പിറ്റേ ദിവസവും മാക്സ് വെൽ ട്രക്കുമായി സ്കൂളിൽ എത്തി. അന്നു തന്നെ തന്റെ പാർക്കിംഗ് പാസ്സ് റദ്ദു ചെയ്തതായി അറിയിപ്പു ലഭിച്ചു.
ഇതിനെതിരെയാണ് ഫെഡറൽ ലോസ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. ഫ്രീഡം ഓഫ് സ്പീച്ചിന്റെ ലംഘനമാണ് സ്കൂൾ അധികൃതർ നടത്തിയിരിക്കുന്നതെന്നാണ് വിദ്യാർത്ഥിയുടെ വാദം. കേസിൽ ഇടപെട്ട കോടതി സ്ക്കൂൾ അധികൃതരുടെ നടപടിക്ക് തൽക്കാലം സ്റ്റേ നൽകി. അടുത്ത ഉത്തരവു വരെ ആനയുടെ പ്രതിമയുമായി സ്കൂളിൽ വരുന്നതിനുള്ള അനുമതിയും നൽകിയിരുന്നു.
ട്രംപിന്റെ പേർ ആലേഖനം ചെയ്ത ആന - വിദ്യാർത്ഥിയുടെ പാർക്കിംഗ് പാസ്സ് റദ്ദാക്കിയ നടപടിക്കെതിരെ കോടതിയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക