Image

ഫ്ലോറിഡ പ്രൊവിൻസ് പ്രവർത്തനോൽഘാടനവും വനിതാ ഫോറം ഉൽഘാടനവും ഇന്ന്

(പി. സി. മാത്യു) Published on 24 October, 2020
ഫ്ലോറിഡ പ്രൊവിൻസ് പ്രവർത്തനോൽഘാടനവും വനിതാ ഫോറം ഉൽഘാടനവും ഇന്ന്
ഫ്ലോറിഡ: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ഫ്ലോറിഡ പ്രൊവിൻസ് പ്രവർത്തനോൽഘാടനവും വിമൻസ് ഫോറം ഉൽഘാടനവും ഇന്ന് അമേരിക്കൻ സെൻട്രൽ സമയം രാവിലെ ഒൻപതു മുപ്പതിന് നടക്കുംമുഖ്യ അതിഥിയായി റവ: ഫാ. ഡേവിസ് ചിറമേൽ പരിപാടിയിൽ പങ്കെടുക്കും.  പ്രസിദ്ധ പിന്നണി ഗായകൻ സുദീപ് കുമാർ വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്നതോടൊപ്പം മാധുര്യമൂറുന്ന ഗാനങ്ങളാൽ സദസിനെ ആനന്ദ നൃത്തത്തിൽ ആറാടിക്കും.

ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാലപിള്ള, റീജിയൻ വൈസ് ചെയർ  ശാന്താ പിള്ള എന്നിവർ സംയുക്തമായി വിളക്ക് തെളിയിക്കും.  റീജിയൻ വിമൻസ് ഫോറം ചെയർ ശോശാമ്മ ആൻഡ്രൂസ് ഫ്ലോറിഡ പ്രൊവിൻസ് വനിതാ ഫോറം ഉൽഘാടനം ചെയ്യും. ഗ്ലോബൽ, റീജിയൻ പ്രൊവിൻസ് നേതാക്കളും പങ്കടുക്കും.  നിറമാർന്ന കലാപരിപാടികളും അരങ്ങേറും.

ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് ഭാരവാഹികളുടെയും അംഗങ്ങളുടെയും അമേരിക്കൻ മലയാളി സമൂഹത്തിന്റെയും സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നതായി ചെയർമാൻ മാത്യു തോമസ്, പ്രസിഡന്റ് സോണി കന്നോട്ടുതറ, സെക്രട്ടറി ബാബു ദേവസ്യ, ട്രഷറർ സ്കറിയ കല്ലറക്കൽ, മുതലായ പ്രൊവിൻസ് നേതാക്കൾ അറിയിച്ചു.

മീറ്റിംഗിൽ പങ്കെടുക്കുവാൻ zoom.com വഴി മീറ്റിംഗ് ഐഡി 89585031555 പാസ് വേഡ് 982148 ഉപയോഗിക്കാവുന്നതാണ്.

സോണി കന്നോട്ടുതറ: 4076833629
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക