Image

20 കോടിയുടെ വായ്പ തട്ടിപ്പ് കേസില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പിടിയില്‍; ഡല്‍ഹി മെട്രോയുടെ ഭൂമി വരെ ഈട് നല്‍കി

Published on 24 October, 2020
20 കോടിയുടെ വായ്പ തട്ടിപ്പ് കേസില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ പിടിയില്‍; ഡല്‍ഹി മെട്രോയുടെ ഭൂമി വരെ ഈട് നല്‍കി



ന്യൂഡല്‍ഹി: 20 കോടിയിലേറെ രൂപയുടെ വായ്പ തട്ടിപ്പ് കേസില്‍ സ്ത്രീകളടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ അറസ്റ്റില്‍. അശ്വിനി അറോറ, വിജയ് അറോറ എന്നിവരെയും ഇവരുടെ ഭാര്യമാരെയുമാണ് ഡല്‍ഹി പോലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ് അറസ്റ്റ് ചെയ്തത്. 2016-ല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ ഡല്‍ഹിയിലും 
ഗാസിയബാദിലും നടത്തിയ റെയ്ഡിനൊടുവിലാണ് പിടികൂടിയത്.

ഒരേ വസ്തുവകകളുടെ വ്യാജ രേഖകള്‍ നിര്‍മിച്ച് വിവിധ തവണകളായി ഈടുനല്‍കി വായ്പ സ്വന്തമാക്കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത വസ്തുവിന്റെ വ്യാജ രേഖ നിര്‍മിച്ചും ഇവര്‍ വായ്പ തരപ്പെടുത്തിയിരുന്നു. 2016-ല്‍ പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കിന്റെ സോണല്‍ മാനേജര്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടത് മനസി
ലാക്കി പോലീസില്‍ പരാതി നല്‍കിയതോടെയാണ് കുടുംബത്തിന്റെ തട്ടിപ്പ് പുറത്തായത്.

2011 മുതല്‍ പ്രതികളുടെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ ഒ.ഡി.പി. നേടി വായ്പ തരപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. ഒരേ വസ്തുവിന്റെ വ്യാജ രേഖകള്‍ നിര്‍മിച്ച് അത് ഈടായി നല്‍കിയാണ് ഒ.ഡി.പി. സംഘടിപ്പിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക