മലപ്പുറം | മുന്നാക്ക സംവരണത്തിനെതിരെ കടുത്ത പ്രതിഷേധവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയില്‍ ബാധിക്കുന്നതാണ് പുതിയ സംവരണമെന്നും ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ പിന്നോക്ക വിഭാഗത്തിന്റെ യോഗം 28ന് എറണാംകുളത്ത് ചേര്‍ന്ന് സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ തുടര്‍ നടപടികളാലോചിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗത്തിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇതില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ട്. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം. ഇത് അവകാശത്തിലുള്ള കടന്നുകയറ്റമായി കാണണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു