Image

ലോകത്തെ കൊവിഡ് ബാധിതര്‍ 4.32 കോടി; പ്രതിദിന എണ്ണം അരലക്ഷത്തിനു മുകളിലേക്ക് കുതിച്ചുയര്‍ന്ന് ഫ്രാന്‍സ്

Published on 25 October, 2020
ലോകത്തെ കൊവിഡ് ബാധിതര്‍ 4.32 കോടി; പ്രതിദിന എണ്ണം അരലക്ഷത്തിനു മുകളിലേക്ക് കുതിച്ചുയര്‍ന്ന് ഫ്രാന്‍സ്


ന്യുയോര്‍ക്ക്: ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഞായറാഴ്ചയും നാല് ലക്ഷം കടന്നു. രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് കാണിക്കുന്ന ഫ്രാന്‍സ് നിലവില്‍ അഞ്ചാമതെത്തി. ഇന്ന് അരലക്ഷത്തിനു മുകളിലാണ് പുതിയ രോഗികള്‍. ലോകത്താകെ നാലായിരത്തോളം പേര്‍ ഇന്ന് മരണമടഞ്ഞു. 

ഇതുവരെ 43,243,326 പേര്‍ രോഗബാധിതരായപ്പോള്‍, 1,157,589 പേര്‍ മരണമടഞ്ഞു. 31,816,574 പേര്‍ കൊവിഡ് മുക്തരായി. 10,269,163 പേര്‍ ചികിത്സയിലുണ്ട്. അമേരിക്കയില്‍ 8,858,046(+30,114) പേരിലേക്ക് കൊവിഡ് എത്തി. 230,235(+167) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 7,909,049(+45,157) പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍, 119,030(+463) പേര്‍ മരണമടഞ്ഞു. 

ബ്രസീലില്‍ കൊവിഡ് ബാധിതര്‍ 5,382,087(+863) ആയി. 156,952(+26) പേര്‍ ഇതുവരെ മരിച്ചു. റഷ്യയില്‍ 1,513,877(+16,710) പേര്‍ രോഗികളായി. 26,050(+229) പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 1,138,507(+52,010) പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ 34,761(+116 ) ആണ് മരണം. സ്‌പെയിനില്‍ 1,110,37ട ആളുകളിലേക്ക് കൊവിഡ് എത്തി. 34,752 പേര്‍ ഈതിനകം മരണമടഞ്ഞു. 

അര്‍ജന്റീനയില്‍ 1,081,336 രോഗികളുണ്ട്. 28,613ആണ് അവിടുത്തെ മരണസംഖ്യ. കൊളംബിയയില്‍ ഇത് യഥാക്രമം 1,007,711 പേരും 30,000 പേരുമാണ്. മെക്‌സിക്കോയില്‍ 886,800(+6,025) പേര്‍ക്ക് കൊവിഡ് ബാധിച്ചു. 88,743(+431) പേര്‍ മരിച്ചു. പെറുവില്‍ 886,214 രോഗികളുണ്ട്. 34,095 ആണ് മരണസംഖ്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക