Image

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു

Published on 25 October, 2020
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു


ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹംതന്നെ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. തനിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.  ഐസൊലേഷനില്‍ കഴിഞ്ഞുകൊണ്ട് ജോലികള്‍ ചെയ്യും. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍തന്നെ മുന്നോട്ടുപോകും. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം 
നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം അടുത്ത ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും ശക്തികാന്ത  ദാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക