Image

ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസ്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published on 26 October, 2020
ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച കേസ്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കട്ടപ്പന: നരിയംപാറയില്‍ ഓട്ടോറിക്ഷാഡ്രൈവറുടെ പീഡനത്തിനിരയായി ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഓട്ടോറിക്ഷാെ്രെഡവര്‍ അറസ്റ്റില്‍. മൂന്നുദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നരിയംപാറ തടത്തുകാലായില്‍ മനു മനോജ്(24) ശനിയാഴ്ച കട്ടപ്പന ഡിവൈ.എസ്.പി.ക്കുമുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇയാള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനാണ്.

വെള്ളിയാഴ്ച രാവിലെയാണ് പതിനാറുവയസ്സുകാരി വീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. 40 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.

പെണ്‍കുട്ടിയെ മനു പീഡിപ്പിച്ചെന്ന് ബുധനാഴ്ചയാണ് വീട്ടുകാര്‍ കട്ടപ്പന ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. മനുവിനെതിരേ പോക്‌സോ വകുപ്പുപ്രകാരമാണ് കേസ്. സംഭവത്തെത്തുടര്‍ന്ന് മനുവിനെ ഡി.വൈ.എഫ്.ഐ.യില്‍നിന്ന് പുറത്താക്കിയിരുന്നു. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക