Image

കേരളത്തില്‍ തുലാവര്‍ഷം ബുധനാഴ്ചയെത്തും, ചൊവ്വാഴ്ച മുതല്‍ കനത്തമഴ

Published on 26 October, 2020
കേരളത്തില്‍ തുലാവര്‍ഷം ബുധനാഴ്ചയെത്തും, ചൊവ്വാഴ്ച മുതല്‍ കനത്തമഴ
തിരുവനന്തപുരം: തുലാവര്‍ഷം (വടക്കുകിഴക്കന്‍ കാലവര്‍ഷം) ബുധനാഴ്ച കേരളത്തിലെത്തും. അന്തരീക്ഷച്ചുഴികളുടെ ഫലമായി ചൊവ്വാഴ്ചമുതല്‍ ചില സ്ഥലങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ 15നുശേഷമാണ് തുലാവര്‍ഷം തുടങ്ങാറ്. ഇത്തവണ എടവപ്പാതി (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) പിന്‍വാങ്ങാന്‍ വൈകിയത് തുലാവര്‍ഷത്തെയും വൈകിച്ചു. 28ന് എടവപ്പാതി പിന്‍വാങ്ങുന്നതിനൊപ്പം അന്നുതന്നെ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ തുലാവര്‍ഷവും എത്തും.

27ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 28ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 29ന് എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക