Image

അമ്മ (കവിത: ജോജോ തോമസ് പാലത്ര ന്യൂയോർക്ക്)

Published on 26 October, 2020
അമ്മ (കവിത: ജോജോ തോമസ് പാലത്ര ന്യൂയോർക്ക്)
(എന്റെ അമ്മച്ചിയുടെ വേർപാടിന്റെ 50 വർഷങ്ങൾ തികയുന്ന ഒക്ടോബർ 26 ന്  അമ്മച്ചിയുടെ പാദാര വിന്ദത്തിൽ ഈ സ്നേഹോപഹാരം സമർപ്പിക്കുന്നു. )

ഇന്നലെയെന്ന പോൽ മിഴിവോടെ
നിൽക്കുന്നു
ഈറനണിയുമെൻ ഹൃദയ നൊമ്പരം
ഈ അനന്തമാം ജീവിത യാത്രയിൽ
ഇനിയുണങ്ങില്ലെൻ അമ്മ വേർപെട്ട ദുഃഖം

കാലപ്രവാഹത്തിലലിയുമെൻ തേങ്ങലും
കാണാമറയത്തൊതുങ്ങുമെൻ വിതുമ്പലും
കടലിലെ തിരമാല പോലുയരുന്നു
കാത്തു സൂക്ഷിക്കുമെൻ  അമ്മ തന്നോർമ്മകൾ

എന്നും തുടിക്കുമെൻ ഹൃദയ തുടിപ്പുകൾ
എല്ലാം അറിയുമെൻ അമ്മ തൻ സവിധെ
ആർദ്രമാമെൻ ജീവിത നൗകയെ
അർപ്പിക്കുന്നിതാ നിൻ പാദാര വിന്ദത്തിൽ
Join WhatsApp News
Sudhir Panikkaveetil 2020-10-26 14:24:05
മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾ അനുഗ്രഹീതരാണ്.അമ്മയെ ഓർക്കുന്ന ഒരു മകൻെറ വരികൾ പുണ്യമാണ്, അമൂല്യമാണ്. ശ്രീ ജോജോ തോമസ് അദ്ദേഹത്തിന്റെ പിതാവിനെക്കുറിച്ചും കവിത എഴുതിയിരുന്നു. നന്മകൾ നേരുന്നു. നിങ്ങളുടെ പ്രിയപ്പെട്ട അമ്മച്ചിയുടെ ആത്മാവിനും ശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക