Image

`ഡ്രാക്കുള' ചിത്രത്തിലെ നടന്‍ മര്‍ദ്ദിച്ചതായി നടിയുടെ പരാതി

Published on 08 June, 2012
`ഡ്രാക്കുള' ചിത്രത്തിലെ നടന്‍ മര്‍ദ്ദിച്ചതായി നടിയുടെ പരാതി
കൊച്ചി: ഡ്രാക്കുള എന്ന വിനയന്‍ ചിത്രത്തിലെ നായകന്‍ മര്‍ദ്ദിച്ചതായി നടിയുടെ പരാതി. തൃപ്പൂണിത്തുറ സ്വദേശിനിയായ പുതുമുഖ നടി പ്രിയ (രാജേശ്വരി നമ്പ്യാര്‍) ആണ്‌ തൃപ്പൂണിത്തുറ സിഐയ്‌ക്കു പരാതി നല്‍കിയത്‌. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ കടവന്ത്ര സ്വദേശിയായ നടന്‍ സുധീറാണ്‌ പ്രതി.

റുമാനിയയില്‍ ചിത്രീകരിച്ച സിനിമയുടെ ഷൂട്ടിങ്‌ കഴിഞ്ഞു നാട്ടിലെത്തിയ ശേഷം സുധീര്‍ തന്നെ നിരന്തരം ശല്യം ചെയ്‌തിരുന്നതായി പ്രിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം കടവന്ത്രയില്‍ ഡാന്‍സ്‌ ക്ലാസ്‌ കഴിഞ്ഞു മടങ്ങുകയായിരുന്ന നടിയെ കാറില്‍ പിന്തുടര്‍ന്ന സുധീര്‍ വാഹനം റോഡില്‍ കുറുകെ നിര്‍ത്തിയശേഷം കാറില്‍ നിന്നു വലിച്ചിറക്കി അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണു പരാതി.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രിയയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. ഈ വിവരം പ്രിയയുടെ അമ്മ സുധീറിന്റെ ഭാര്യയെ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യം തീര്‍ക്കുകയായിരുന്നു സുധീറെന്നു തൃപ്പൂണിത്തുറ സിഐ ബൈജു എം. പൗലോസ്‌ പറഞ്ഞു.

മര്‍ദനമേറ്റ നടി നേരെ തൃപ്പൂണിത്തുറ പൊലീസ്‌ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. നടനെ ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പോലീസ്‌ അറിയിച്ചു.
`ഡ്രാക്കുള' ചിത്രത്തിലെ നടന്‍ മര്‍ദ്ദിച്ചതായി നടിയുടെ പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക