Image

ഇൻഡ്യാക്കാരുടെ നേട്ടവും കോട്ടവും (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 08 November, 2020
ഇൻഡ്യാക്കാരുടെ നേട്ടവും കോട്ടവും (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
വൻ  വെടിക്കെട്ടോടെ അധികാരത്തിലേറിയ പ്രസിഡന്റ് ട്രമ്പ്, അതിലും ഭീകരമായ വിവാദങ്ങളുടെ കലാശ കോട്ടയ്ക്കു തിരി കൊളുത്തിയാണ് വൈറ്റ് ഹൗസിനോട് വിട പറയുന്നത്. ലോക ശ്രദ്ധ ഇത്രമാത്രം കേന്ദ്രീകരിച്ച ഒരു ആഴ്ചക്കാലം,  9/11 നു ശേഷം ട്രമ്പിന്റെ പരാജയം സാകൂതം വീക്ഷിച്ച നവമ്പറിന്റെ ആദ്യ വാരമായിരുന്നു.

ചരിത്രം കുറിച്ച വിജയവും നേട്ടവും , ഇന്ത്യൻ വംശജയെന്നു നമ്മൾ അഭിമാനിക്കുന്ന, കമലാ ഹാരിസിന്റെ ഉജ്വലമായ വിജയമായിരുന്നു. അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബഹളത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആരെന്നുപോലും പൊതുവേ ഗൗനിക്കാറില്ലെന്നു പറയപ്പെടുന്നു. പക്ഷെ അമേരിക്കയുടെ ചരിത്രത്തിൽ ഇദം പ്രഥമമായി ഒരു വനിത വൈസ് പ്രസിഡന്റ് ആകുന്നു. എന്തെല്ലാം വിവാദങ്ങൾ നിരത്തിയാലും , ഇതൊരു റിക്കോർഡ് വിജയവും നേട്ടവുമാണ് , അമേരിക്കയിലെ വനിതകൾ പുരുഷന്മാരേക്കാൾ ഒരു കാര്യത്തിലും ഒട്ടും പുറകിൽ അല്ലെന്നു തെളിയിക്കാൻ ഒരു ഇന്ത്യൻ വംശജ വേണ്ടി വന്നതിൽ ഇന്ഡ്യാക്കാർ പുളകിതരാണ് . റോക്കറ്റിൽ കേറ്റിവിട്ടു  ചന്ദ്രനിൽ വനിതയെ എത്തിച്ചിട്ടും, ഒരു വനിതയെ അമേരിക്കൻ പ്രസിഡന്റ് ആക്കാനും  മാത്രം  അമെരിക്ക പക്വമായിട്ടില്ലെന്നു, ഹിലാരി ക്ലിന്റൺ ട്രമ്പിനോട് പരാജയപ്പെട്ടപ്പോൾ ലോകത്തോട്  വിളിച്ചു പറഞ്ഞതാണ്. വിശിഷ്യാ കുടിയേറ്റക്കാർക്ക് അമേരിക്കയിൽ ഏത് നിലയിലും എത്തിച്ചേരാമെന്നു തെളിയിച്ചുകൊണ്ട് , കമലാ ഹാരിസിന്റെ വിജയം, വരും തലമുറക്ക് പ്രചോദനമാകുന്നു. ഇൻഡ്യാക്കാരുടെ കുട്ടികൾക്ക് രാഷ്ട്രീയത്തിലേക്ക് ചിന്തിക്കാനും കടന്നു വരാനും. കമലാ ഹാരിസിന്റെ വിജയം ഉത്തേജകമാകുന്നു . (വംശീയതയും വർഗീയതയും വിഭാഗീയതയും ലിംഗഭേദവും ഇനി മിണ്ടിപ്പോകരുത് !).

"അമേരിക്ക എന്നും എപ്പോഴും  ലോകരാജ്യങ്ങളിൽ ഒന്നാമൻ ആയി കാണണം എന്ന് ആഗ്രഹിച്ച, ഒരു പ്രൊഫഷണൽ രാഷ്ട്രീയക്കാരൻ അല്ലാത്ത, ബുദ്ധി ജീവി അല്ലാത്ത ഒരു യാഥാസ്ഥിതിക വാദി ആയിരുന്ന ഒരു  പ്രസിഡന്റ്  ആയിരുന്നു ട്രംപ് "എന്നു പറഞ്ഞ സുഹൃത്തിന്റെ നിഷ്പക്ഷാഭിപ്രായത്തോടു ഞാനും യോജിക്കുന്നു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം, ലോകം മുഴുവൻ തീവ്രവാദി ആക്രമണങ്ങൾ  നടത്തി ലോകത്തെ മുൾ മുനയിൽ നിർത്തിയ ഇസ്ലാമിക് സ്റ്റേറ്റ്സ്, അൽ ക്വയ്ദ തീവ്രവാദി ഗ്രൂപ്പുകളുടെ സാമ്പത്തിക സ്രോതസ്സുകൾ തകർത്തു കൊണ്ട്  അവരെ നിർവീര്യമാക്കിയതും ട്രമ്പിന്റെ  ഭരണകാലത്ത് ആണ്.

കഴിഞ്ഞ നാല് വര്ഷങ്ങക്കുള്ളിൽ, അമേരിക്ക ഒരു അധിനിവേശവും യുദ്ധവും നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. മാത്രവുമല്ല അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നതുപോലെ ഇറാഖിൽ നിന്നും അഫ്ഗാനിൽ നിന്നും സേനയെ അദ്ദേഹം പിൻവലിക്കുകയും ചെയ്തു.(തദ്ദേശീയ സൈന്യത്തെ പരിശീലിപ്പിക്കാൻ ഉള്ള ഒരു ചെറിയ ഗ്രൂപ്പ് മാത്രം ആണ് ഇപ്പൊൾ ആ രാജ്യങ്ങളിൽ ഇപ്പൊൾ ഉള്ളത്).

ഇന്ത്യക്കു ട്രമ്പിന്റെ സഹായ സഹകരണങ്ങൾ മറക്കാവുന്നതല്ല. പ്രധാനമന്ത്രി മോഡിയും പ്രസിഡന്റ് ട്രംപും സുഹൃത്തുക്കൾ ആയിരുന്നതിന്റെ. കഥകൾ ഒരിക്കലും ഇന്ത്യക്കു നിരാശാജനകമായിരുന്നില്ല.ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഒരു കുട്ടനാട്ടുകാരനും ഉണ്ടായിരുന്നല്ലോ ( ഒന്നും കിട്ടിയില്ലെങ്കിൽ അദ്ദേഹം പിറകോട്ടു തുഴഞ്ഞെന്നു മാത്രം പറഞ്ഞേക്കരുതേ).

"കഴിഞ്ഞ കുറെ നാളുകൾ ആയി "വളരുന്ന ചൈനീസ് സാമ്രാജ്യത്വം" ഉയർത്തുന്ന ആഗോള ഭീഷണിയെ മുട്ടിടിക്കാതെ നേരിട്ട ശക്തനായ ഒരു ഭരണാധികാരി ആയിരുന്നു പ്രസിഡന്റ് ട്രമ്പ് .
ചൈനയും ആയി വ്യാപാര യുദ്ധത്തിൽ ഏർപ്പെടുവാനും ,ചൈന കടലിൽ ഉൾപ്പെടെ നാവിക സേനയെ വിന്യസിച്ചു കൊണ്ട്, ഇന്ത്യ ഉൾപ്പെടെ ഉള്ള അതിർത്തി രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനീസ് സാമ്രാജ്യത്വ മോഹത്തിന് ശക്തമായ സന്ദേശം നൽകുവാനും അദ്ദേഹം ചങ്കൂറ്റം കാട്ടി.

റിച്ചാർഡ് നിക്സൺ ഉൾപ്പെടെ ഉള്ള മുൻ അമേരിക്കൻ പ്രസിഡന്റുമാർ ഏഴാം നാവികപടയെ വരെ മുൻപ് ഇങ്ങോട്ട് അയച്ചത് ഇന്ത്യയെ ഭീഷണിപ്പെടുത്തുവാൻ ആയിരുന്നു എന്നത് ഇതിനോട് കൂട്ടി വായിക്കേണ്ടത് ഉണ്ട്.

ചരിത്രത്തിൽ എന്നും അമേരിക്ക സ്വീകരിച്ച വിദേശ നയം ചൈനയ്ക്കും പാകിസ്ഥാനും അനുകൂലമായിരുന്നു.
അതിൽ നിന്നും ഒരു "യൂ ടേൺ" എടുത്തതും പൂർണ്ണമായും ഇന്ത്യക്ക് അനുകൂലമായി അമേരിക്ക നിലപാട് സ്വീകരിച്ചതും ട്രംപ് പ്രസിഡന്റ്  ആയ ഇൗ കാലത്ത് മാത്രം ആണ്.

ഇന്ത്യൻ അതിർത്തി കയ്യേറി, ഇന്ത്യൻ സൈനികരെ ആക്രമിച്ച ചൈനീസ് സാമ്രാജ്യത്വത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യക്ക് ഊർജ്ജം ആയതും അമേരിക്കൻ പിന്തുണ തന്നെ ആണ്.

ഈ അടുത്ത കാലത്ത്ഇ, ന്ത്യയും ആയി നിരവധി സൈനിക, സൈനികേതര കരാറുകളിൽ ഒപ്പു വെച്ച അദ്ദേഹം പാകിസ്ഥാനെ പാടെ അവഗണിച്ചു എന്ന് മാത്രം അല്ല,പാകിസ്ഥാന്റെ തീവ്രവാദ അനുകൂല നിലപാടുകൾ ചൂണ്ടി കാട്ടി അവർക്കുള്ള അമേരിക്കൻ സാമ്പത്തിക സഹായം നിർത്തി വെയ്ക്കുകയും ചെയ്തു."

അദ്ദേഹത്തിന്റെ കടും പിടുത്തങ്ങളും രാജ്യസ്നേഹവും ഒട്ടും സമ്മതിച്ചു കൊടുക്കാത്ത മാധ്യമപ്പടകളും ശത്രു രാജ്യങ്ങളും,  അദ്ദേഹത്തെ ഒരു കോമാളി എന്ന് വിളിച്ച് ആക്ഷേപി ച്ചുകൊണ്ടേയിരിക്കുന്നു. എന്റെ സുഹൃത്ത് സൂചിപ്പിച്ചതുപോലെ, എന്തെല്ലാം പോരായ്മകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു എങ്കിലും  ചില ഇന്ത്യൻ പുരോഗമന വാദികൾ എങ്കിലും അത് ഏറ്റു പാടുന്നത് അറിവില്ലായ്മ കൊണ്ടോ, അല്ലെങ്കിൽ ഇവിടെ കുട്ടിയേറി തനി അമേരിക്കാനായിട്ടും,  അടങ്ങാത്ത അത്യാഗ്രഹത്തിന്റെ പാരമ്യതയോ  മാത്രമായിരിക്കാം.

ചാണക്യസൂത്രത്തിൽ പറയുന്ന ഒരു ശ്ലോകഭാഗം ഇങ്ങനെയാണ് :

"വിഗ്രഹം ശിലയോ, ലോഹമോ, മരമോ ആയിരിക്കട്ടെ; അതില്‍ ഈശ്വരസാന്നിധ്യം ഉണ്ട് എന്ന വിശ്വാസമാണ് പ്രധാനം. വിശ്വാസത്തിന്റെ തീവ്രതയാണ് അനുഗ്രഹത്തിന്റെ അളവുകോല്‍."
അതുപോലെ അമേരിക്കൻ പ്രസിഡന്റ് റിപ്പബ്ലിക്കാനോ ഡെമോക്രാറ്റോ ആയിരിക്കട്ടെ,  ആ സ്ഥാനത്തിന് അതിന്റേതായ മാന്യതയും  മറ്റു രാജ്യങ്ങളെക്കാൾ അധികാര ശ്രേഷ്ഠതയും ഉണ്ടു് , ഭരണമേന്മ ആയിരിക്കണം അതിന്റെ അളവുകോൽ. കാലം കാതോർത്തിരിക്കട്ടെ.

പ്രസിഡന്റ് ആയി അവരോധിതൻ ആയ ജോ ബൈഡൻ ആദ്യ പ്രസംഗത്തിൽ അമേരിക്കൻ ജനതയെ കോരിത്തരിപ്പിച്ചുകൊണ്ടു പ്രസ്താവിച്ചതുപോലെ " ഇനി റെഡ് സ്റേറ്റുമില്ല , ബ്ലൂ സ്റേറ്റുമില്ല; യുണൈറ്റഡ് സ്റ്റേറ്റ് മാത്രം"

--
Dr.Mathew Joys
ഇൻഡ്യാക്കാരുടെ നേട്ടവും കോട്ടവും (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
Join WhatsApp News
LOL 2020-11-09 21:57:17
Did you switch the party?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക