Image

മക്കളെ സ്വകാര്യവത്കരിക്കുന്ന പ്രവണത ആപത്കരമെന്നു ഡോ തീത്തോസ് എപ്പിസ്കോപ്പ

പി.പി.ചെറിയാൻ Published on 16 November, 2020
മക്കളെ സ്വകാര്യവത്കരിക്കുന്ന പ്രവണത ആപത്കരമെന്നു ഡോ തീത്തോസ് എപ്പിസ്കോപ്പ
ഡാളസ് : ദൈവഹിതം നിറവേറ്റുന്നതിന് ദൈവം ദാനമായി നൽകിയ  മക്കളെ സ്വന്തമെന്നു കരുതി നമ്മുടെ താല്പര്യങ്ങൾ സംരക്ഷിക്കുക ,അത് അവരിൽ അടിച്ചേല്പിക്കുക എന്ന ലക്ഷ്യത്തോടെ  സ്വകാര്യവത്കരിക്കുവാൻ   മാതാപിതാക്കൾ പ്രകടിപ്പിക്കുന്ന  വ്യഗ്രത കുട്ടികൾക്കും സമൂഹത്തിനും ഒരുപോലെ  ആപത്കരമാണ്. അതിന്റെ  അനന്തര ഫലമായിരിക്കാം  ഇന്നു പല ഭവനങ്ങളിൽ നിന്നും മക്കളെ പ്രതി ഉയരുന്ന വിലാപമെന്നും  നാം തിരിച്ചറിയാതെ പോകരുത്  .നിങ്ങൾക് ജനിക്കുന്ന മക്കൾ നിങ്ങളുടെ പ്രൊഡക്ഷനല്ലെന്നും ദൈവത്തിന്റെ നിർദേശമനുസരിച്ചാണ് അവർ നിങ്ങളുടെ ഉദരത്തിലൂടെ ഭൂമിയിലേക്കു വരുന്നതെന്ന യാഥാർഥ്യം  വിസ്മരിക്കരുതെന്നും ആഗോള മർത്തോമാ സഭാ വിശ്വാസികളെ ലൈവ് സ്ട്രീമിലൂടെ അഭിസംബോധന ചെയ്യവേ കുന്നംകുളം മലബാർ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ ഉദ്ബോദിപ്പിച്ചു
.
മാർത്തോമാ സഭയുടെ ഇരുപത്തിരണ്ടാമതു മാർത്തോമാ മെത്രാ പൊലീത്തയായി സ്ഥാനാരോഹിതനായ  മോസ്റ്റ് റൈറ്റ് റവ ഡോ തിയോഡോഷ്യയ്‌സ് മാർത്തോമാ മെത്രപൊലീത്ത കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ നവംബർ 15 ഞായറായഴ്ച രാവിലെ നടത്തിയ  പ്രഥമ വിശുദ്ധ കുർബാന മദ്ധ്യ ധ്യാനപ്രസംഗം നടത്തുകയായിരുന്നു തീത്തോസ് തിരുമേനി.

മാർത്തോമാ സഭ മംഗള വാർത്തയുടെ ,അഥവാ അറിയിപ്പുകളുടെ കാലമായി ആചരിക്കുന്ന ആദ്യ ഞായറാഴ്ച ലൂക്കോസ് ഒന്നാം അദ്ധ്യായം 13 മുതൽ 23 വരെയുള്ള വാക്യങ്ങളെ അധികരിച്ചു സ്നാപക യോഹന്നാന്റെ ജനനത്തോടനുബന്ധിച്ചു  സെഖര്യാ പ്രവാചകനോട് ദൈവം പറയുന്ന സന്തോഷ വാർത്തയെ  തിരുമേനി പ്രതിപാദിച്ചു .ദൈവത്തിന്റെ ഇഷ്ടം  ലോകത്തിൽ നിറവേറ്റുന്നതിനാണ് യോഹന്നാനെ  ഭൂമിയിലേക്കു അയച്ചത് . അത്  തിരിച്ചറിയുവാൻ മാതാപിതാക്കൾക്കു കഴിഞ്ഞുവന്നതാണ് അവരുടെയും ക്രിസ്തുവിനു പാതയൊരുക്കുവാൻ കഴിഞ്ഞ  അവരുടെ മകന്റെയും  ജീവിത വിജയത്തിനടിസ്ഥാനം.  ദൈവ നിശ്ചയ പ്രകാരം യോഹന്നാൻ എന്നു  പേരിടുന്ന ചുമതല കൂടി മാതാപിതാക്കൾ നിറവേറ്റിയതായി തിരുമേനി ചൂണ്ടിക്കാട്ടി .ഇന്നു നാം നമ്മുടെ മക്കൾക്ക്  പേരിടുന്നതു  ദൈവീക ആലോചന പ്രകാരമാണോ എന്നു ചിന്തിക്കണമെന്നും, ഓരോ മക്കളുടെമേലും ദൈവത്തിന്റെ കയ്യൊപ്പു ഉണ്ടോ എന്നും മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും  തിരുമേനി ഓർമിപ്പിച്ചു 

.ഇന്ന്  മുതൽ ഒരു മാർത്തോമക്കാരനും കുട്ടികളെ തങ്ങളുടെ കുട്ടികളാണെന്ന് പറയരുത് അവർ ദൈവത്തിന്റെ മക്കളാണ് അവരെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്വം മാത്രമാണ് നമ്മെ ഏൽപ്പിച്ചിരിക്കുന്നതു . ഓരോരുത്തരെ കുറിച്ചും ദൈവത്തിനു ഓരോ പദ്ധതിയുണ്ടെന്നും ചൂണ്ടി കാട്ടി തി രുമേനി   ധ്യാനപ്രസംഗം ഉപസംഹരിച്ചു  .

കാലാകാലങ്ങളായി   ദൈവീക പാതയിലൂടെ പൂർവ പിതാക്കന്മാർ നിരവധി വെല്ലുവിളികൾ  ഏറ്റെടുത്തു പരിശുദ്ധാതമാശക്തിയോടെ സഭയെ മുൻപോട്ടു  നയിച്ചുവെങ്കിൽ  ഇരട്ടി പരിശുദ്ധാതമാശക്തിയോടെ മാർത്തോമാ സഭയെ തുടർന്നും  നയിക്കുന്നതിന് തിയോഡോഷ്യയ്‌സ് മാർത്തോമാ മെത്രപൊലീത്ത ആവശ്യമായ ജ്ഞാനവും വിവേകവും ദൈവം തമ്പുരാൻ നല്കട്ടെയെന്നും  എന്നും  തിരുമേനി ആശംസിച്ചു. 

നേരത്തെ ഇടവക വികാരി റവ വര്ഗീസ് ഫിലിപ്പ് മെത്രാപോലീത്തയെയും , തീത്തോസ് തിരുമേനിയെയും ഇടവകയിലേക്കു സ്വാഗതം ചെയ്തു . മെത്രാപ്പോലീത്തയുടെ ആദ്യ വിശുദ്ധ കുർബാന ചരിത്ര പ്രസിദ്ധമായ ഈ ഇടവക ഇടവക ദിനമായി ആചരിക്കുന്ന ഞായറാഴ്ച   തന്നെ നടത്തുവാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും അതിനു അവസരം  ഒരുക്കി തന്ന  പിതാവായ ദൈവത്തിനും, അഭിവന്ദ്യ തിരുമേനിക്കും  നന്ദി കരേറ്റിന്നുവെന്നും അച്ചൻ പറഞ്ഞു . അഞ്ചു അച്ചന്മാർ ഒരുമിച്ചു പാടിയ മംഗളഗാനം പ്രത്യകം  ശ്രദ്ധിക്ക പ്പെട്ടു .വിശുദ്ധ കുർബാനക്ക് ശേഷം അനുമോദന സമ്മേളനവും ഉണ്ടായിരുന്നു 

മക്കളെ സ്വകാര്യവത്കരിക്കുന്ന പ്രവണത ആപത്കരമെന്നു ഡോ തീത്തോസ് എപ്പിസ്കോപ്പമക്കളെ സ്വകാര്യവത്കരിക്കുന്ന പ്രവണത ആപത്കരമെന്നു ഡോ തീത്തോസ് എപ്പിസ്കോപ്പ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക