Image

ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ്

സണ്ണികല്ലൂപ്പാറ Published on 16 November, 2020
ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ്
കണക്ടിക്കട്ടിലുള്ള ക്വിന്നിപ്പിയ്ക്ക യൂണിവേഴ്‌സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസറും അസിസ്റ്റന്റ് ഡീനുമായ ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രചോദന അവാര്‍ഡ്. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ സ്ത്രീവിഭാഗമാണ് ഡോ. തോമസിനു അവാര്‍ഡ് നല്‍കിയത്. തങ്ങളുടെ സമയം, കഴിവ്, പിന്തുണ മുതലായവ കൂടെ സേവനം ചെയ്യുന്ന ഡോക്ടര്‍സ്, റെസിഡന്റ്‌സ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് തുടര്‍ച്ചയായി നല്‍കുന്നവരത്രേ ഈ അവാര്‍ഡിന് അര്‍ഹരാകുന്നത്. 

ഭാവി ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്നതിനു തനിക്കു ലഭിച്ച അവസരം ഒരുപദവി ആയി ഡോ. ലിസ്റ്റി തോമസ് കരുതുന്നു. താന്‍ അനുദിനം ഇടപെടുകയും പഠിപ്പിക്കുകയും ചെയ്യുന്ന തന്റെ വിദ്യാര്‍ഥികള്‍ ഈ അവാര്‍ഡിന് തന്നെ നാമനിര്‍ദ്ദേശം ചെയ്തത് ഒരു ബഹുമതി ആയി ഡോ. ലിസ്റ്റി തോമസ് അംഗീകരിച്ചു. ഈ മഹാമാരിയുടെ കാലത്തു മുന്‍നിരയില്‍ ജോലി ചെയ്യുന്നതു വൈദ്യരംഗത്തെ ആളുകള്‍ക്ക് ഒരു വെല്ലുവിളി ആണെന്നും ആ വെല്ലുവിളിയുടെ ഇടയില്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്തത് അവരുടെ സമര്‍പ്പണത്തിന്റെയും നിസ്വാര്‍ഥതയുടെയും അടയാളമാണെന്നും ഡോ. ലിസ്റ്റി തോമസ് പറഞ്ഞു.

ബ്രിഡ്ജ് പോര്‍ട്ടിലുള്ള സെന്റ് റ്വിന്‍സെന്റ ്‌മെഡിക്കല്‍ സെന്ററില്‍ അത്യാഹിത വിഭാഗത്തിലും സേവനം ചെയ്യുന്ന ഡോ. ലിസ്റ്റി തോമസിനെ ക്വിനിപ്പിയ്ക്ക യൂണിവേഴ്‌സിറ്റിയിലെ രണ്ടു വിദ്യാര്‍ഥിനികളായ ലോറകാണ്ടുവും നിക്കോള്‍മാക് അന്നീസും ആണ് ഈ അവാര്‍ഡ് ലഭിക്കുന്നതിനു നാമനിര്‍ദേശം ചെയ്തത്. 
എന്റെ മെഡിക്കല്‍ വിദ്യഭാസത്തിന്റെ നട്ടെല്ല് ഡോ. ലിസ്റ്റി ആണെന്ന് മിസ്സ് കാണ്ടു പറഞ്ഞു. ഡോ. ലിസ്റ്റി തോമസ് ഒരു നല്ല മാര്‍ഗദര്‍ശിയും അധ്യാപികയും ആണെന്നും ഈ കോവിഡ് കാലഘട്ടത്തില്‍തന്റെ സ്വന്തം കുടുംബത്തിലും സമൂഹത്തിലും സങ്കടാവസ്ഥ ഉണ്ടായെങ്കില്‍ തന്നെ ഡോ. ലിസ്റ്റി തോമസ് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടു ഈ മഹാമാരിയെ നേരിടുന്നതിനുള്ള വിദ്യഭ്യാസ സാധ്യതകളെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രൂപവല്‍കരിച്ചു കൊണ്ടിരുന്നു. വൈദ്യ ശാസ്ത്രത്തിലെ ധാര്‍മ്മിക നിയമ വൈഷമ്യങ്ങളെ എങ്ങനെ നേരിടാം എന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു അവരുടെ അനുഭവസമ്പത്തുകളില്‍ കൂടി മനസ്സിലാക്കിക്കുന്നതിനും കറുത്ത വര്‍ഗ്ഗത്തിലുള്ള ഉല്‍സുക പ്രവര്‍ത്തകര്‍ കോവിഡും വര്‍ഗീയതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിപ്പിക്കുന്നതിനും ഡോ. ലിസ്റ്റി തോമസ് നേതൃത്വം നല്‍കി. ഡോ. ലിസ്റ്റി തോമസ് തന്റെ ബഹുലവും സ്വാധീനം നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളാല്‍ ഒരു അസാമാന്യമായ ലേഡി ഡോക്ടര്‍ എന്ന പദവിക്ക് അര്‍ഹയായി.

തന്റെ ജീവിതത്തില്‍ ഡോ. ലിസ്റ്റി തോമസ് അസാമാന്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും എന്റെ കഴിവുകളില്‍ സംശയിക്കാതെഎന്നില്‍ വിശ്വസിച്ച ആദ്യത്തെ ആളുകളില്‍ ഒരാളാണോ ഡോ. ലിസ്റ്റി തോമസ് എന്നതില്‍ താന്‍ കൃതാര്‍ത്ഥ ആണ് എന്നും മാക് അന്നീസ് പറഞ്ഞു. 'എന്റെ റെസിഡന്‍സി അപേക്ഷകളില്‍ ഏറ്റവും നല്ല ഉപദേശം തരികയും എന്റെ ഗവേഷണങ്ങളില്‍ വിലമതിക്കാനാവാത്ത മാര്‍ഗദര്‍ശനം തരികയും ചെയ്തു'.

ഡോ. ലിസ്റ്റി തോമസ് ഞങ്ങള്‍ക്കു എല്ലാം ഒരു പ്രചോദനം ആണെന്നുംഈ അവാര്‍ഡ് ഞങ്ങളുടെ വിദ്യാര്‍ത്ഥി സമൂഹത്തിനു ഡോ. ലിസ്റ്റി തോമസ് നല്‍കുന്ന ആഴമേറിയ സമര്‍പ്പണത്തിന്റെയും അക്ഷീണപ്രവര്‍ത്തനത്തിന്റെയും ബഹുമാനസൂചകം ആണെന്നും ക്വിന്നിപ്പിയ്ക്ക യൂണിവേഴ്‌സിറ്റിയുടെ വൈദ്യശാസ്ത്ര പ്രൊഫസറും സീനിയന്‍ അസ്സോസിയേറ്റ്ഡീനും ആയ ഡോ. ലൈബ്ബാ കോണോപാസക അഭിപ്രായപ്പെട്ടു.
ക്വിനിപ്പിയ്ക്ക അദ്ധ്യയന വിഭാഗത്തില്‍ 2013 മുതല്‍ പ്രവര്‍ത്തിക്കുന്നഡോക്ടര്‍ തോമസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക് ഡൗണ്‍സ്‌റ്റേറ്റ് മെഡിക്കല്‍ സെന്ററില്‍ നിന്ന് മെഡിക്കല്‍ ഡിഗ്രിയും ക്വിന്നിപ്പിയ്ക്ക യൂണിവേഴ്‌സിറ്റിയില്‍ നിന്നു എംബിഎ ഡിഗ്രിയും നേടി. ന്യൂയോര്‍ക്ക് യ്യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജി മേജര്‍ ആയി പ്രീമെഡില്‍ ബാച്ചിലര്‍ (ഹോണര്‌സ്) ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.

(ക്വിന്നിപ്പിയ്ക്ക യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണത്തോടു കടപ്പാട്) 
അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ തൊഴിലാളി യൂണിയന്‍ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി.റ്റി. തോമസിന്റെയും മേരിക്കുട്ടി തോമസിന്റെയും മൂത്ത മകളാണ് ഡോ. ലിസ്റ്റി തോമസ്. കണക്ടിക്കട്ടില്‍ ട്രമ്പലില്‍ ഭര്‍ത്താവ് ഷിനു സൈമണ്‍, മക്കള്‍ ലുക്ക്, തോമസ്, സേലാ എന്നിവരൊപ്പം താമസിക്കുന്നു. ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകഅംഗവും അവിടുത്തെ സണ്‍ഡേ സ്‌ക്കൂള്‍ അധ്യാപികയും ആണ്.

ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ് ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ് ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ് ഡോ. ലിസ്റ്റി തോമസിന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക