Image

സ്വര വ്യഞ്ജന പൂക്കള്‍ (കവിത: ജയശ്രീ രാജേഷ് നായര്‍)

ജയശ്രീ രാജേഷ് നായര്‍ Published on 19 November, 2020
സ്വര വ്യഞ്ജന പൂക്കള്‍ (കവിത: ജയശ്രീ രാജേഷ് നായര്‍)

 *അ* പ്പൂപ്പന്‍ താടി പോല്‍
*ആ* വിണ്ണിലായ് പാറുന്ന
*ഇ* ത്തിരി മോഹത്തിന്‍
*ഈ* ജന്മയാത്രയില്‍

*ഉ* യരെക്കുതിക്കുന്ന
*ഊ* ഞ്ഞാലുപോലെ
*ഋ* തുക്കള്‍ മറയുന്നു
ഭൂമിയില്‍ ശലഭമായ്

*എ* ന്നിലെ ഞാനെന്ന
*ഏ* ക ഭാവങ്ങളില്‍
*ഐ* ക്യ ബോധങ്ങള്‍ ,
*ഒ* രുമകള്‍ മായുന്നു

*ഓ* ടി യൊളിക്കുന്നു
*ഔ* ചിത്യമോര്‍ക്കാതെ
*അം* ബരക്കീഴിലെ
അ *ന്ത:* പുരങ്ങളില്‍ 
മര്‍ത്യ ജന്മങ്ങള്‍.....

*ക* നവിന്റെ 
ശി *ഖ* രത്തില്‍
*ഗ* മിക്കുന്ന 
*ഘ* ടികാരം പോല്‍
അ *ങ്ങെ* ങ്ങോ ദൂരെയായ്
ഞാനിന്നു മെന്നും...

*ച* ഞ്ചലഹൃത്തിന്‍ നറു സ്‌നേഹ
*ഛാ* യ തന്‍ കീഴെ
*ജ* നി തന്‍ സുന്ദര  
*ഝ* ഷം പോല്‍ പിടച്ചിടും
*ഞാ* നെന്ന മൂര്‍ത്തഭാവം

ക *ട* ലായൊഴുകും
ജീവിത നിഷ് *ീ* തന്‍
നാ *ഡീ* ഞരമ്പുകളില്‍
മൂ *ഢ* മാം ഭാവം
നി *ണ* മായ് പൊടിയുന്നു....

*ത* ന്നിലെ തന്നെയാ
മി *ഥ്യ* തന്‍ ആഴിയില്‍
മ *ദ* നം നടത്തിടാം
*ധ* ന്യമാം ഭൂവിലെ
*ന* ല്ല  നാളേക്കായ്.....

*പാ* രിലെ പോരിതിന്‍
*ഫ* ലമോ ശൂന്യത
*ബാ* ലിശമെന്നോര്‍ക്കണം
*ഭാ* വിതന്‍ നാളുകള്‍
*മ* ന്നവര്‍ നാമെന്നും....

*യ* ശസ്സിന്റെ നാളുകള്‍
*രാ* വിന്റെ വിരിമാറില്‍
*ല* ല്ലലം ചൊല്ലീടും
*വ* റുതി തന്‍ വരവിനായ്.....

*ശ്യാ* മാംബരത്തിന്റെ
ഉ *ഷ്* ണ സന്ധ്യകള്‍
*സ* ഹന രേണു തന്‍
*ഹ* ന്ത ചാരുതയേറ്റിടും...

ക *ള* കളം പൊഴിച്ചിടും
മ *ഴ* നൂലിന്‍ പട്ടം പോല്‍
പാ *റി* പറന്നിടും
*ക്ഷ* ണികമാം  
നക്ഷ *ത്ര* ശോഭ പോല്‍.....

 പ്ര *ജ്ഞ* തന്‍ ആവ 
നാഴിയില്‍ നിന്നും
അജ്ഞത വെടിഞ്ഞിടാം
ചൊല്ലിടാമൊന്നായ്...

*ലോകാ സമസ്ത സുഖിനോ ഭവന്തു..........*

സ്വര വ്യഞ്ജന പൂക്കള്‍ (കവിത: ജയശ്രീ രാജേഷ് നായര്‍)
Join WhatsApp News
Jyothylakshmy Nambiar 2020-11-21 19:21:57
സ്വര വ്യഞ്ജനാക്ഷരങ്ങൾ കോർത്തിണക്കിയ ഈ കവിത വ്യത്യസ്‍തമായിരിക്കുന്നു. അഭിനന്ദനങ്ങൾ
വിദ്യാധരൻ 2020-11-22 17:27:50
സ്വരവ്യഞ്ജന പൂക്കൾ. മനോഹരവും ആശയ സാന്ദ്രവുമാണ്. കോൽത്തേനോലേണമോരോ പദമതിനെ നറും- പാലിൽ നീരെന്നപോലെ ചേർത്തീടേണം വിശേഷിച്ചതിലുടനൊരല- ങ്കാരമുണ്ടായ്‌വരേണം പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചിതോ - ന്നേണമെന്നിത്ര വന്നേ തീർത്തീടാവൂ ശ്ലോകം ...... കവിത നന്നായിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക