Image

മൗത്ത്‌വാഷ് 30 സെക്കന്‍റിനുള്ളില്‍ കൊറോണ വൈറസിനെ കൊല്ലുമെന്ന് പഠനം.

Published on 19 November, 2020
മൗത്ത്‌വാഷ് 30 സെക്കന്‍റിനുള്ളില്‍ കൊറോണ വൈറസിനെ കൊല്ലുമെന്ന് പഠനം.
ന്യൂഡല്‍ഹി: കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിനെ മൗത്ത്‌വാഷ് 30 സെക്കന്‍റിനുള്ളില്‍ കൊല്ലുമെന്ന് പഠനം. യു.കെയിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടിത്തം. അതേസമയം പഠനത്തെ മറ്റു ശാസ്ത്രജ്ഞര്‍ അവലോകനം ചെയ്ത് അംഗീകരിച്ചിട്ടില്ല.

മൗത്ത് വാഷിലെ സെറ്റിപിരിഡിനിയം ക്ലോറൈഡ് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കോവിഡ് 19ന്‍െറ ചികിത്സക്കായി മൗത്ത് വാഷ് ഉപയോഗിക്കാനാകുമോ എന്ന് തെളിയിച്ചിട്ടില്ല.

സെറ്റില്‍പിരിഡിനിയം ക്ലോറൈഡ്, എത്തനോള്‍/എഥൈല്‍ അര്‍ജിനേറ്റ് എന്നിവ ഉപയോഗിച്ച് കൈകഴുകുമ്പോള്‍ 30 സെക്കന്‍ഡിനുള്ളില്‍ കൊറോണ വൈറസ് പോകുമെന്ന് പുതിയ പഠന റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ കുറിച്ചു.

കോവിഡ് രോഗികളിലെ വായില്‍നിന്നുള്ള സ്രവത്തില്‍ കൊറോണ വൈറസിന്‍െറ അളവ് മൗത്ത് വാഷ് ഉപയോഗത്തിലൂടെ കുറക്കാന്‍ സാധിക്കുമോ എന്ന പഠനത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍. അടുത്തവര്‍ഷത്തോടെ ഇതിന്‍െറ പരീക്ഷണ റിപ്പോര്‍ട്ട് പുറത്തുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക