Image

പ്രഭുദേവയുടെ കല്യാണം കഴിഞ്ഞു, വധു ഫിസിയോതെറാപ്പിസ്റ്റ്, സഹോദരിയുടെ മകളുമായി പ്രണയത്തിലെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്

Published on 20 November, 2020
പ്രഭുദേവയുടെ കല്യാണം കഴിഞ്ഞു, വധു ഫിസിയോതെറാപ്പിസ്റ്റ്, സഹോദരിയുടെ മകളുമായി പ്രണയത്തിലെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്

പ്രമുഖ നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവയുടെ വിവാഹം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തല്‍. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


പ്രഭുദേവയുടെ വിവാഹം സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. പ്രഭുദേവ രണ്ടാമതും വിവാഹിതനാകാന്‍ പോവുകയാണെന്നും സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നുമുള്ള വാര്‍ത്തകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ പരന്നത്.


എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നും പ്രഭുദേവയുടെ വിവാഹം കഴിഞ്ഞുവെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ബിഹാര്‍ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റുമായി സെപ്തംബറില്‍ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോള്‍ ചെന്നൈയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. 


സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും സെപ്തംബറില്‍ വിവാഹിതരാകുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ ഇതിനോട് പ്രഭുദേവയോ താരത്തിന്റെ മാനേജറോ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക