Image

മയക്കു മരുന്ന് കേസ്; ഹാസ്യതാരം ഭാര്‍തി സിംഗിന്റെ വീട്ടില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്

Published on 21 November, 2020
മയക്കു മരുന്ന് കേസ്; ഹാസ്യതാരം ഭാര്‍തി സിംഗിന്റെ വീട്ടില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്
മുംബൈ: ഹാസ്യതാരം ഭാര്‍തി സിംഗിന്റെ മുംബൈയിലുള്ള വസതിയില്‍ യുടെ റെയ്ഡ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പരിശോധന. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള ഒരാള്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭാര്‍തി സിംഗിന്റെ വീട്ടില്‍ ശനിയാഴ്ച നടത്തിയത്.

ഭാര്‍തിയും ഭര്‍ത്താവ് ഹാര്‍ഷ് ലിംബാച്ചിയായും മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. മുംബൈ അന്ധേരിയിലുള്ള ഭാര്‍തിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. അതേസമയം ബോളിവുഡ് താരം അര്‍ജുന്‍ രാംപാലിനെ ചോദ്യം ചെയ്ത്തിനു പിന്നാലെയാണ് ഭാര്‍തിയുടെ വീട്ടില്‍ പരിശോധന നടത്തിയതെന്നും സൂചനകളുണ്ട്.

 കഴിഞ്ഞയാഴ്ച ഏഴ് മണിക്കൂറോളമാണ് അര്‍ജുന്‍ രാംപാലിനെ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. അര്‍ജുന്‍ രാംപാലിന്റെ പങ്കാളി ഗബ്രിയേലയെ രണ്ട് തവണ എന്‍സിബി ചോദ്യം ചെയ്തിരുന്നു. കൂടാതെ സുഹൃത്ത് പൗള്‍ ബാര്‍ടെലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് രാംപാലിനെയും ഗബ്രിയേലയെയും ചോദ്യം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക