Image

ന്യൂജെന്‍ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍

Published on 21 November, 2020
ന്യൂജെന്‍ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍


പെരുമ്പാവൂര്‍: ന്യൂജെന്‍ മയക്കുമരുന്നുമായി വിദ്യാര്‍ത്ഥിയടക്കം മൂന്നു യുവാക്കള്‍ പെരുമ്പാവൂരില്‍ പിടിയിലായി. മലപ്പുറം കോട്ടക്കല്‍ കൂട്ടേരി വീട്ടില്‍ 
മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ്  താഴത്തേ വീട്ടില്‍ ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് വളപ്പില്‍ അമല്‍ദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അമല്‍ദേവ് വിദ്യാര്‍ത്ഥിയാണ്. 

ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. വില്‍പ്പനയ്ക്കായ് കൊണ്ടുവന്നതാണ് മയക്കുമരുന്ന് സ്റ്റാമ്പുകള്‍. പൊതുമാര്‍ക്കറ്റില്‍ ഒരു ലക്ഷത്തിലേറെ രൂപ വില വരും.

പോലിസിനെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായ് പിന്തുടര്‍ന്നാണ് പിടികൂടിയത്. എസ്.പി. കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി കെ. മധു ബാബു, പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.ബിജുമോന്‍, എസ്.എച്ച്.ഒ. സി ജയകുമാര്‍ എന്നിവരടങ്ങുന്ന ടീമാണ് അന്വേഷണം നടത്തുന്നത്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക