Image

വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി

Published on 21 November, 2020
വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി കേസിലെ അഞ്ചാംപ്രതി മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ദ സംഘമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. മെഡിക്കല്‍ ബോര്‍ഡ് കൂടി ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിത അറിയിച്ചു. 

രണ്ടര മണിക്കൂറോളം പരിശോധന നീണ്ടുനിന്നു. ഡോ.അനിതയോടൊപ്പം അഞ്ച് വിദഗ്ദ്ധ ഡോക്ടര്‍മാരും മന്ത്രിയെ പരിശോധിച്ച വിദഗ്ദ്ധ സംഘത്തിലുണ്ടായിരുന്നു. മന്ത്രിയുടെ ചികിത്സാ രേഖകളും സംഘം പരിശോധിച്ചു. ഡോക്ടര്‍മാര്‍ മെഡിക്കല്‍ ബോര്‍ഡ് കൂടിയ ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിഎംഒയ്ക്ക് കൈമാറും. ഡിഎംഒ ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കും. ചൊവ്വാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതിയ്ക്ക് മുന്നിലെത്തുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക