Image

യുപിയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രയോഗിച്ച് തുടങ്ങി: ആദ്യ കേസ്‌രജിസ്റ്റര്‍ ചെയ്തു

Published on 29 November, 2020
യുപിയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രയോഗിച്ച് തുടങ്ങി: ആദ്യ കേസ്‌രജിസ്റ്റര്‍ ചെയ്തു


ലക്നൗ: മതപരിവര്‍ത്തന വിരുദ്ധ നിയമ പ്രകാരം യുപിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ബറേലി ജില്ലയില്‍ ഒരു യുവതിയുടെ പിതാവിന്റെ പരാതിയിലാണ് മതപരിവര്‍ത്തന വിരുദ്ധ നിയമ പ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. 

ബറേലി ജില്ലയിലെദേവര്‍ണിയന്‍ പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ചയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ദേവര്‍ണിയന്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ഷെരീഫ് നഗര്‍ ഗ്രാമത്തിലെ താമസക്കാരനായ ടിക്കാറാം നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗ്രാമത്തിലെ ഉവൈഷ് അഹ്മദ് എന്ന് പേരായ യുവാവ് മകളെ പ്രണയിച്ച് പരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഉവൈഷ് അഹ്മദിനെതിരെ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമ പ്രകാരവും ഐപിഎി പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനത്തിനെതിരെയുള്ള ഓര്‍ഡിനന്‍സില്‍ ശനിയാഴ്ചയാണ് യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവെച്ചത്. ഓര്‍ഡിനന്‍സ് പ്രകാരം നിര്‍ബന്ധിത കൂട്ട മതപരിവര്‍ത്തന കേസുകളില്‍ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും.

Join WhatsApp News
ഇന്ത്യയുടെ യഥാർത്ഥ മുഖം. 2020-11-29 22:06:28
ദീപാവലിക്ക് അയോദ്ധ്യയിൽ 133 കോടി രൂപ ചിലവഴിച്ച് 22,000 ലിറ്റർ എണ്ണയൊഴിച്ച് 5 ലക്ഷം മൺ വിളക്കുകൾ കത്തിച്ചാഘോഷിച്ചതിൻ്റെ അവശിഷ്ടങ്ങളിൽ നിന്നും എണ്ണ ശേഖരിക്കുന്ന പെൺകുട്ടി.. കെട്ടുകഥയിലെ രാമൻ്റെ മുമ്പിൽ വിളക്കുകത്തിക്കാൻ കോടികൾ വാരി വിതറും; പക്ഷെ, ജീവിച്ചിരിക്കുന്ന സീതമാരുടെയും, രാമൻമാരുടേയും ദാരിദ്ര്യം തീർക്കാൻ പണവുമില്ല, പദ്ധതിയുമില്ല. ഇതാണ് ഇന്ത്യയുടെ യഥാർത്ഥ മുഖം. എന്ന് കെട്ടുകഥകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് ഒരു ജനത മോചിക്കപ്പെടുന്നോ, അന്ന്,, ഇന്ത്യാ രാജ്യം രക്ഷപ്പെടും... - ടി ജി ഗോപകുമാർ Essense Global
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക