Image

കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡിയുമായി നവജാത ശിശു പിറന്നു

Published on 30 November, 2020
കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡിയുമായി നവജാത ശിശു പിറന്നു
സിംഗപ്പൂര്‍ സിറ്റി: കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്‍റിബോഡിയുമായി നവജാത ശിശു പിറന്നു. സിംഗപ്പൂര്‍ നാഷനല്‍ ഹോസ്പിറ്റലിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സെലൈന്‍ എന്‍ജി ചാന്‍ എന്ന യുവതിയുടെ കുഞ്ഞിനാണ് രോഗപ്രതിരോധ ശേഷി ജന്മനാ ലഭിച്ചതെന്ന് 'സ്‌ട്രെയ്റ്റ് ടൈംസ്' പത്രം റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭിണിയായിരിക്കെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യുവതിക്ക് നേരിയ ലക്ഷണങ്ങളോടെ കോവിഡ് ബാധിച്ചിരുന്നു.

രണ്ടര ആഴ്ചത്തെ ആശുപത്രിവാസത്തിനു ശേഷം ഡിസ്ചാര്‍ജ് ആവുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രസവശേഷമാണ് കുഞ്ഞിന് ആന്‍റിബോഡി ഉള്ളതായി കണ്ടെത്തിയത്.അതേസമയം, ഗര്‍ഭകാലത്ത് കുഞ്ഞിന് ആന്‍റിബോഡി കൈമാറ്റം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക