Image

മന്ത്രിയുടെ അത്താഴ വിരുന്നിനുള്ള പോയില്ല, നടി വിദ്യാബാലന്റെ ഷൂട്ടിംഗ് തടഞ്ഞെന്ന്

Published on 30 November, 2020
മന്ത്രിയുടെ അത്താഴ വിരുന്നിനുള്ള പോയില്ല, നടി വിദ്യാബാലന്റെ ഷൂട്ടിംഗ് തടഞ്ഞെന്ന്
ഇന്‍ഡോര്‍: മദ്ധ്യപ്രദേശ് മന്ത്രിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് നടി വിദ്യാബാലന്‍ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞതായി ആരോപണം.

'ഷേര്‍ണി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് മുടങ്ങിയത്. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാബാലന്‍ മദ്ധ്യപ്രദേശിലുണ്ട്.

ഇതിനിടയിലാണ് മദ്ധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ, വിദ്യാ ബാലനെ അത്താഴവിരുന്നിന് ക്ഷണിച്ചത്. വിദ്യ ക്ഷണം നിരസിച്ചു. തൊട്ടടുത്ത ദിവസം വനമേഖലയിലേക്ക് ഷൂട്ടിംഗിനായി പോയ പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഹനങ്ങള്‍ വനംവകുപ്പ് തടഞ്ഞു. രണ്ടു വാഹനങ്ങള്‍ മാത്രമേ അനുവദിക്കാനാവൂവെന്ന് ഡി.എഫ്.ഒ അറിയിച്ചതോടെ ഷൂട്ടിംഗ് മുടങ്ങി. എന്നാല്‍ ആരോപണം മന്ത്രി നിഷേധിച്ചു. 'താനാണ് അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതെന്നും മഹാരാഷ്ട്രയില്‍ ചെല്ലുമ്പോള്‍ കാണാമെന്ന് അറിയിച്ചിരുന്നുവെന്നും' മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക