Image

ശബരിമലയില്‍ തീര്‍ത്ഥാടക സുരക്ഷ മുന്‍ നിര്‍ത്തി തെര്‍മല്‍ സ്‌കാന്‍ സംവിധാനം

Published on 30 November, 2020
ശബരിമലയില്‍ തീര്‍ത്ഥാടക സുരക്ഷ മുന്‍ നിര്‍ത്തി തെര്‍മല്‍ സ്‌കാന്‍ സംവിധാനം

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തി തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഒരുക്കി ദേവസ്വം ബോര്‍ഡ്. ഇത്തവണ കൊവിഡ് സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ശബരിമല മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനം. 


ശബരിമല സന്നിധാനത്ത് കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തെര്‍മല്‍ സ്‌കാന്‍ സംവിധാനം ഏര്‍പ്പെടുത്തി.


ഒരാളുടെ താപനില തെര്‍മല്‍ സ്‌കാനില്‍ കൂടുതലായി രേഖപ്പെടുത്തിയാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ നിരീക്ഷണത്തിനു വിധേയരാവണം. തെര്‍മല്‍ സ്‌കാന്‍ സംവിധാനം, വലിയ നടപ്പന്തല്‍, സന്നിധാനം, ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പൊലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.


 കൊവിഡ് പ്രതിരോധത്തിന് വേണ്ടി ഭക്തരുമായി കൂടുതല്‍ സമ്ബര്‍ക്കം വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകള്‍, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. 


കഴിഞ്ഞ ദിവസങ്ങളിലായി ദര്‍ശനത്തിനെത്തുന്ന ഭക്തരിലും ഡ്യൂട്ടിയിലുള്ള പൊലീസുകാരിലും ജീവനക്കാരിലും കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ്നടപടി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക