Image

തെരഞ്ഞെടുപ്പിന് മുമ്ബ് ബെഹ്റയെ മാറ്റുന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published on 30 November, 2020
തെരഞ്ഞെടുപ്പിന് മുമ്ബ് ബെഹ്റയെ മാറ്റുന്ന കാര്യം പരിശോധിക്കുന്നതായി  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് മുമ്ബ് ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണോ എന്ന കാര്യം പരിശോധിക്കുന്നതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍.


പൊലീസ് മേധാവി സ്ഥാനത്ത് ബെഹ്റ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.


ചുമതലകളില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച്‌ ജനുവരിയോടെ അന്തിമ തീരുമാനം ഉണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ക്രമസമാധാന ചുമതലയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റുന്നതാണ് കീഴ്വഴക്കം.


 അതേസമയം ബെഹ്റയെ സംബന്ധിച്ച്‌ നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിച്ചു.


2021 ജൂണിലാണ് ലോക്നാഥ് ബെഹ്റ സര്‍വീസില്‍ നിന്നു വിരമിക്കുന്നത്. ബെഹ്റ ഡി ജി പി പദവിയില്‍ 4 വര്‍ഷത്തിലേറെയായി. പൊലീസ് മേധാവി പദവിയില്‍ മൂന്നു വര്‍ഷത്തിലേറെയായി തുടരുന്നവരെ തെരഞ്ഞെടുപ്പു സമയത്ത് മാറ്റുന്ന രീതി തെരഞ്ഞെടുപ്പു കമ്മിഷന്‍ സ്വീകരിക്കാറുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക