Image

കോവിഡ് : സ്ഥിതി വിലയിരുത്താന്‍ കേന്ദ്രം സര്‍വകക്ഷിയോഗം വിളിച്ചു

Published on 30 November, 2020
കോവിഡ് : സ്ഥിതി വിലയിരുത്താന്‍ കേന്ദ്രം സര്‍വകക്ഷിയോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷനാകുന്ന യോഗം വെള്ളിയാഴ്ച രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് നടക്കുക.


കോവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്രം വിളിച്ചു ചേര്‍ക്കുന്ന രണ്ടാമത്തെ സര്‍വകക്ഷിയോഗമാണിത്. രാജ്യത്ത് ഇതുവരെ 94 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


സര്‍വകക്ഷിയോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി എന്നിവര്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനവും ബജറ്റ് സമ്മേളനവും ഒരുമ്മിച്ച്‌ നടത്താമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതിനിടെയാണ് സര്‍വകക്ഷിയോഗം വിളിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക