നീ ഇവിടുണ്ടെന്നു ഞാനറിവൂ (കവിത-നിഷ എലിസബേത്ത് ജോര്‍ജ്)
SAHITHYAM
30-Nov-2020
SAHITHYAM
30-Nov-2020

നിനവുകളും കനവുകളും
എന്നെരിയുന്ന മനതാരും
ചിരിമറന്നചുണ്ടുകളും
ഞൊറിവീണെന്‍ കണ്ണുകളും
കാണാതെ അറിയാതെ നീ മറഞ്ഞു
ശുക്രന്‍ മറഞ്ഞൊരെന്‍ മാനവും
കിളികളൊഴിഞ്ഞൊരീ കിളിക്കൂടും
തനിച്ചു ഞാന്‍ നടക്കുമീ പാതകളും
ഒറ്റയ്ക്കായ് വറ്റിലായ് വീഴുന്നീക്കണ്ണീരും
ആര്‍ത്തയായ് ധരണിയിലേകയായ്ത്തീര്‍ന്നതും
ചിന്തകളിലഗ്നി മഴ പെയ്തുരുകുന്നതും
വിരസമാം സന്ധ്യകള്‍ ശീലമായ് തീര്‍ന്നതും
ഉന്നിദ്രയായൊരെന്‍ നിശായാമങ്ങളും
അറിഞ്ഞുവോ നീ ക്ലാന്തമാം എന്നുടെ ദേഹിയെ
ഒരു കുമ്പിള്‍ ഗുളികകള്‍ താങ്ങുമെന്‍ പ്രാണനേ
രഥമേറി നീ ദിവം പൂകിയതില്‍പിന്നെ
സ്വസ്ഥമാകാത്തൊരെന്‍ ആധിയും വ്യാധിയും
വിഭ്രമ സ്വപ്നത്തില്‍ ഞെട്ടിയുണരുമ്പോള്‍
ബലിഷ്ഠമാം നിന്‍പാണി കാണാതെ വലയുന്നു
തോരാതെ പെയ്യുമീ മഴയിലൂടിന്നുനീ
എന്‍പേരുചൊല്ലിയീ പടികേറും സ്വപ്നവും
കണ്ടുചിരിച്ചവര്‍ നീ കൊണ്ടു നടന്നവര്‍
സ്വന്തമെന്നെന്നും നാം ചൊല്ലിപഠിച്ചവര്‍
വേലികള്‍ കെട്ടിനിന്‍ പാതിയാം എന്നുടെ
വഴിത്താരില്‍ തിരിഞ്ഞൊന്നു നോക്കാതെ നിന്നതും
കണ്ടിട്ടു കണ്ടില്ല എന്നു നടിപ്പവര്‍
വാക്കിലും നോക്കിലും കുത്തിനോവിക്കുമ്പോള്‍
നിന്‍ ഗന്ധമൂറുന്ന കുപ്പായം തൊട്ടുഞാന്‍
എന്‍മനോതാപത്തില്‍ ഉഴറി വീഴുന്നതും
കടലാഴമുള്ളൊരീ വൈധവ്യശാപത്തില്‍
പ്രണയവും ചിരികളും വിടചൊല്ലിപ്പോയതും
അവനിയിലിന്നൊരപശകുനമായതും
കാത്തിരിക്കുവാനാരുമില്ലാതായതും
നീ നട്ട തൈത്തെങ്ങു പൂവിട്ടതും
അതിലൊരു കുഞ്ഞാറ്റ കൂടിട്ടതും
പാട്ടായി പൂവായി കാറ്റായി നീ വന്നെന്‍
മുടിയിഴകളിലരുമയായ് തലോടിയപ്പോള്‍
നീയിവിടുണ്ടെന്നു ഞാനറിവൂ
നിഷ എലിസബേത്ത് ജോര്‍ജ്
എന്നെരിയുന്ന മനതാരും
ചിരിമറന്നചുണ്ടുകളും
ഞൊറിവീണെന്‍ കണ്ണുകളും
കാണാതെ അറിയാതെ നീ മറഞ്ഞു
ശുക്രന്‍ മറഞ്ഞൊരെന്‍ മാനവും
കിളികളൊഴിഞ്ഞൊരീ കിളിക്കൂടും
തനിച്ചു ഞാന്‍ നടക്കുമീ പാതകളും
ഒറ്റയ്ക്കായ് വറ്റിലായ് വീഴുന്നീക്കണ്ണീരും
ആര്‍ത്തയായ് ധരണിയിലേകയായ്ത്തീര്‍ന്നതും
ചിന്തകളിലഗ്നി മഴ പെയ്തുരുകുന്നതും
വിരസമാം സന്ധ്യകള്‍ ശീലമായ് തീര്‍ന്നതും
ഉന്നിദ്രയായൊരെന്‍ നിശായാമങ്ങളും
അറിഞ്ഞുവോ നീ ക്ലാന്തമാം എന്നുടെ ദേഹിയെ
ഒരു കുമ്പിള്‍ ഗുളികകള്‍ താങ്ങുമെന്‍ പ്രാണനേ
രഥമേറി നീ ദിവം പൂകിയതില്‍പിന്നെ
സ്വസ്ഥമാകാത്തൊരെന്‍ ആധിയും വ്യാധിയും
വിഭ്രമ സ്വപ്നത്തില്‍ ഞെട്ടിയുണരുമ്പോള്‍
ബലിഷ്ഠമാം നിന്‍പാണി കാണാതെ വലയുന്നു
തോരാതെ പെയ്യുമീ മഴയിലൂടിന്നുനീ
എന്‍പേരുചൊല്ലിയീ പടികേറും സ്വപ്നവും
കണ്ടുചിരിച്ചവര്‍ നീ കൊണ്ടു നടന്നവര്‍
സ്വന്തമെന്നെന്നും നാം ചൊല്ലിപഠിച്ചവര്‍
വേലികള്‍ കെട്ടിനിന്‍ പാതിയാം എന്നുടെ
വഴിത്താരില്‍ തിരിഞ്ഞൊന്നു നോക്കാതെ നിന്നതും
കണ്ടിട്ടു കണ്ടില്ല എന്നു നടിപ്പവര്‍
വാക്കിലും നോക്കിലും കുത്തിനോവിക്കുമ്പോള്‍
നിന്‍ ഗന്ധമൂറുന്ന കുപ്പായം തൊട്ടുഞാന്‍
എന്‍മനോതാപത്തില്‍ ഉഴറി വീഴുന്നതും
കടലാഴമുള്ളൊരീ വൈധവ്യശാപത്തില്‍
പ്രണയവും ചിരികളും വിടചൊല്ലിപ്പോയതും
അവനിയിലിന്നൊരപശകുനമായതും
കാത്തിരിക്കുവാനാരുമില്ലാതായതും
നീ നട്ട തൈത്തെങ്ങു പൂവിട്ടതും
അതിലൊരു കുഞ്ഞാറ്റ കൂടിട്ടതും
പാട്ടായി പൂവായി കാറ്റായി നീ വന്നെന്‍
മുടിയിഴകളിലരുമയായ് തലോടിയപ്പോള്‍
നീയിവിടുണ്ടെന്നു ഞാനറിവൂ
നിഷ എലിസബേത്ത് ജോര്‍ജ്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments