Image

ഗുരുതര പ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല, യു എസിലും യൂറോപ്പിലും അടിയന്തരമായി കോവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതിതേടി മോഡേണ

Published on 30 November, 2020
ഗുരുതര പ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല, യു എസിലും  യൂറോപ്പിലും അടിയന്തരമായി കോവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതിതേടി മോഡേണ

കോവിഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടത്തിലാണ് പല രാജ്യങ്ങളും. കോവിഡ് മഹാമാരി വിതച്ച കനത്ത നഷ്ടത്തില്‍ നിന്ന് ഇപ്പോഴും പല രാജ്യങ്ങളും കയറി വരുന്നേയുള്ളൂ. ഇപ്പോഴിതാ വാക്സിന്‍ 94 ശതമാനവും ഫലപ്രദമാണെന്നും ഗുരുതര സുരക്ഷാ പ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അവക്ഷപ്പെട്ടുക്കൊണ്ട് നിര്‍മാതാക്കളായ മോഡേണ രംഗത്ത് വന്നിരിക്കുകയാണ്.


കോവിഡ് വാക്സിന്‍ അമേരിക്കയിലും യൂറോപ്പിലും അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതിതേടി അധികൃതരെ സമീപിക്കുമെന്ന് മോഡേണ വ്യക്തമാക്കിയിരിക്കുകയാണ്. അവസാനഘട്ട പരീക്ഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വാക്സിന്‍ 94 ശതമാനവും ഫലപ്രദമാണെന്നാണ് കാണിക്കുന്നത്. 


30,000 പേരില്‍ നടത്തിയ പരീക്ഷണത്തിനിടെ വാക്സിന്‍ സ്വീകരിച്ച 11 പേര്‍ക്കും മറ്റുവസ്തു നല്‍കിയ 185 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ ഗുരുതര രോഗം ബാധിച്ച 30 പേരും വാക്സിന് പകരം മറ്റുവസ്തുക്കള്‍ നല്‍കിയ വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക