Image

ചിട്ടിയെക്കുറിച്ച് ധാരണയില്ലാത്ത ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്; വിജിലന്‍സിനെതിരേ KSFE ചെയര്‍മാന്‍

Published on 30 November, 2020
ചിട്ടിയെക്കുറിച്ച് ധാരണയില്ലാത്ത ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്; വിജിലന്‍സിനെതിരേ KSFE ചെയര്‍മാന്‍


തിരുവനന്തപുരം: വിജിലന്‍സിനെതിരേ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്. ചിട്ടിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി ബ്രാഞ്ചുകളില്‍ പരിശോധന നടത്താനെത്തിയതെന്ന് ഫിലിപ്പോസ് തോമസ് ആരോപിച്ചു.

ചിട്ടിതട്ടിപ്പ് സംബന്ധിച്ച ആരോപണത്തെ തുടര്‍ന്ന് ബ്രാഞ്ചുകളില്‍ കെ.എസ്.എഫ്.ഇ നടത്തിയ ആഭ്യന്തര ഓഡിറ്റില്‍ ഗുരുതരമായ വീഴ്ച കണ്ടെത്താനായില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. വിജിലന്‍സ് സംഘം റെയ്ഡിനെത്തിയ 36 ബ്രാഞ്ചുകളിലെ ആഭ്യന്തര ഓഡിറ്റ് പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം..

ഗൗരവകരമായ വീഴച് ഒരു ബ്രാഞ്ചില്‍ പോലും കണ്ടെത്തിയിട്ടില്ല. ദൈനംദിന ബിസിനസിലുണ്ടാകുന്ന നിസാരമായ ചില രജിസ്റ്ററുകള്‍ പൂര്‍ത്തിയാക്കാത്തത് പോലുള്ള തെറ്റുകളല്ലാതെ ഗൗരവമായ മറ്റൊരു വീഴ്ചയും ഓഡിറ്റില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതല്ലാത്ത എന്തെങ്കിലും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കില്‍ അവരക്കാര്യം അറിയിക്കട്ടെ. 
ആ സന്ദര്‍ഭത്തില്‍ അതില്‍ പ്രതികരിക്കാമെന്നും ഫിലിപ്പോസ് തോമസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക