Image

'ചുഴലിക്കാറ്റ് നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു'; മന്ത്രി ചന്ദ്രശേഖരന്‍

Published on 01 December, 2020
'ചുഴലിക്കാറ്റ് നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു'; മന്ത്രി ചന്ദ്രശേഖരന്‍

ചുഴലിക്കാറ്റ് നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതിനായി പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 


ക്യാമ്ബുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തുറക്കും. ജില്ലാ ദുരന്തനിവാരണ അതോറട്ടിയുടെ നേതൃത്വത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനുളള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


ബംഗാള്‍ ഉല്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറി. ഇന്ന് രാത്രിയോടെ ബുറെവി ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്മുന്നറിയിപ്പ് നല്‍കി. 


തെക്കന്‍ കേരള തീരത്ത് രണ്ടാം ഘട്ട ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പായ യല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. കേന്ദ്ര ജലകമ്മിഷന്‍, തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വ്വോയറുകളിലും ജാഗ്രത വേണമെന്ന് അറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക