Image

പെരിയ കേസില്‍ സര്‍ക്കാറിന്​ തിരിച്ചടി; സി.ബി.ഐ തന്നെ അന്വേഷിക്കും

Published on 01 December, 2020
പെരിയ കേസില്‍ സര്‍ക്കാറിന്​ തിരിച്ചടി; സി.ബി.ഐ തന്നെ അന്വേഷിക്കും

കാസര്‍കോട്​: പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാറിന്​ വീണ്ടും തിരിച്ചടി. സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന്​ കാണിച്ച്‌​ സംസ്​ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസ്​ സി.ബി.​ഐ തന്നെ അ​ന്വേഷിക​ട്ടെയെന്ന്​ സുപ്രീം കോടതി പറഞ്ഞു.


നേരത്തെ, സി.ബി.ഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതിയും തള്ളിയിരുന്നു. കേസുമായി ബന്ധപ്പെ രേഖകള്‍ ഹാജരാക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. നീതിക്കു വേണ്ടിയുള്ള പോരാടത്തില്‍ വിജയിച്ചെന്ന്​ കൊല്ലപ്പെട്ട ശരത്​ ലാലിന്‍െറ അചഛന്‍ പ്രതികരിച്ചു.


2019 ഫെബ്രുവരി 17 നാണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 


പൊലീസിന്‍െറ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്

കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണു സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നു സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക