തിരുവനന്തപുരം : ഭാരതത്തിലെ ആരോഗ്യ മേഖലയിലെ സേവന ദാതാക്കളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ(എ എച്ച്.പി.ഐ) കേരള ചാപ്റ്റർ പ്രസിഡന്റായി കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ എം.ഐ. സഹദുല്ലയെ തിരഞ്ഞെടുത്തു.
ഡോ പി.രാജേഷ് ( അഡീഷണൽ മെഡിക്കൽ സുപ്രണ്ട് അമൃത ഹോസ്പിറ്റൽ കൊച്ചി) ജനറൽ സെക്രട്ടറി, ഫാ ജോൺസൺ (എക്സിക്യൂട്ടീവ് ഡയറക്ടർ രാജഗിരി ആശുപതി കൊച്ചി) ഫർഹാർ യാസീൻ (ആംസ്റ്റർ മിംസ് കോഴിക്കോട്) വൈസ് പ്രസിഡന്റ്,
മുരളീധര കൈമൾ (ചീഫ് ഫൈനാൻസ് മാനേജർ, പുഷ്പഗിരി ഹോസ്പിറ്റൽ തിരുവല്ല), രാജീവ് രാജൻ (ആസ്റ്റർ മെഡിസിറ്റി കൊച്ചി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ
ഡോ പ്രതാപ് വർക്കി (സൺ മെഡിക്കൽ റിസർച്ച് സെന്റർ), ഡോ ബന്നി ജോസഫ് (സി. ഇ ഒ , ജൂബിലി മിഷൻ ആശുപത്രി തൃശൂർ), ജെറി ഫിലിപ്പ് (കിംസ് ഹെൽത്ത്) ഡോ സന്ധ്യ (എസ്സ്കെ ഹോസ്പിറ്റൽ, തിരുവനന്തപുരം)