Image

ചാത്തൻ (കവിത: രേഷ്മ.എം.ആർ)

Published on 02 December, 2020
ചാത്തൻ (കവിത: രേഷ്മ.എം.ആർ)
നേരം തെറ്റി വന്ന കൂരിരുട്ട്
പ്രകൃതിയെ ചുംബിച്ചിരിക്കണം...

ചന്ദ്രൻ പരിഭവത്താൽ
എങ്ങോ ദൂരെ മറഞ്ഞിരിക്കുന്നു...

അണിഞ്ഞൊരുങ്ങി വന്ന കുഞ്ഞു നക്ഷത്രങ്ങൾ
എന്നെ നോക്കി കണ്ണു ചിമ്മുന്നു,

രാത്രിയുടെ ഈ നീണ്ട യാമങ്ങളിൽ,
ഞാൻ ഇവിടെ ഏകയായി..
പ്രിയ സഖാഃ ,
നിന്റെ വരവും കാത്തിരിക്കുന്നു...
ഇനിയുമെത്ര നാൾ?
അറിയില്ലിനിക്ക്...

രാത്രിയെ പകലാക്കി നാം ഇരുവരും
സൊറപറഞ്ഞ രാവുകളെവിടെ?
നീ എനിക്കായി കാത്തു വച്ച വരികൾ എവിടെ?
മണ്ണോടണയും വരെ
നിന്റെ നെഞ്ചിന്റെ
ചൂടേറ്റുറങ്ങണമെനിക്ക്...
മതിയാവോളം ചുടുചുംബനങ്ങൾ
കൊണ്ട് നിന്നെ വാരിപ്പുണരണം..
നിന്നെ എന്റെ മാത്രമാക്കണം..
നിന്റെ ആത്മാവിൽ അലിഞ്ഞു ചേരണം...
പൂർണമായി നിന്റെ മാത്രമാകണം..
നീ എനിക്കായി മാത്രം വാക്കി വച്ച
നിന്റെ രാഗങ്ങൾ ഇവിടെ?
നിന്റെ തേൻമൊഴി കേൾക്കാൻ കൊതിക്കവേ,
ഞാനും നീയും മാത്രമായി....
നിനക്കായി എത്രനാൾ
ഇനിയും ഞാൻ കാത്തിരിക്കണം??

(മുല്ല പൂത്തുലഞ്ഞ നിശയുടെ നീണ്ട യാമങ്ങളിൽ ...
അദൃശ്യനായി അവൻ എന്നെ കാണാൻ വരുമായിരുന്നു...
അവന്റെ വരവിനെ സ്വീകരിക്കാനെന്നോണം
പ്രകൃതി പോലും വാചാലയായി...
ഞാൻ അറിയാതെ എന്നെ വീക്ഷിക്കുന്ന
അവനോട് എനിക്ക് അനുരാഗമായിരുന്നു...
ആ ചാത്തനെ ഞാൻ അത്രത്തോളം സ്വന്തമാക്കാനാഗ്രഹിച്ചിരുന്നു..
ഏകയായിരുന്ന എന്നിൽ വസന്തമായവൻ തോരാതെ പെയ്യവേ...
ഇനിയുമെത്ര നാഴിക നിനക്കായി ഞാൻ ബാക്കി വയ്ക്കണം?? )


Join WhatsApp News
രാജു തോമസ് 2020-12-05 04:52:36
കവിതയായ് ചൊന്നത് നിവൃത്തമായില്ലെന്ന ബോധ്യത്തിലാവാം അടിക്കുറിപ്പ്!അതിന്റെ ആവശ്യമില്ലായിരുന്നു--ഞങ്ങൾക്കു കാര്യം പിടികിട്ടിയിരുന്നു. പിന്നെ, കൂരിരുട്ടിൽ കുഞ്ഞുനക്ഷത്രങ്ങളോ? മാത്രമല്ല, ഒട്ടേറെ പദങ്ങൾ കൂട്ടിച്ചേർത്ത് എഴുതണമായിരുന്നു. ശ്രദ്ധിക്കുമല്ലൊ. ഒരു കാര്യംകൂടെ പറഞ്ഞോട്ടെ: 'ചാത്തൻ ' എന്നു വായിച്ചപ്പൊഴേ 'ഇവിടെ പ്രേതങ്ങൾ ഉലാവുന്നു' എന്ന ദ്രാവിഡമനസ്സിലെ പ്രാക്തനപ്രകാരങ്ങൾ എന്നിലുമുയർന്നതിനാൽ, രചനയ്ക്ക് താളം ഉണ്ടായിരിക്കും എന്നു പ്രതീക്ഷിച്ചുപോയി. Otherwise very, very good. I mean it. May I suggest that you rework the piece?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക