മഞ്ഞുശിലാപാളികള്‍(കവിത: അപ്‌സര ആലങ്ങാട്ട്)
kazhchapadu
02-Dec-2020
അപ്‌സര ആലങ്ങാട്ട്
kazhchapadu
02-Dec-2020
അപ്‌സര ആലങ്ങാട്ട്

ചില മഞ്ഞുശിലാപാളികള്‍
ആ അവസ്ഥയിലിരിക്കുമ്പോള്‍ മാത്രമേ
ഭംഗിയുണ്ടാകൂ....
ആസ്വദിക്കാന്‍ കഴിയൂ...
അവയൊരിക്കലും ഉരുകിയൊലിക്കാതിരിക്കട്ടെ.....!
കാലത്തിന്റെ ചൂടോ, മനുഷ്യപ്രവൃത്തികളുടെ ചൂടോ
ആ ശിലാപാളിയെ ഉരുക്കിയാല്‍
ചിലപ്പോള്‍ വമിക്കുന്നത് ദുര്‍ഗന്ധമായിരിക്കാം...

കാണേണ്ടിവരുന്നത് ,
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും
നീതിയുടെയും ന്യായത്തിന്റെയും
ആത്മാര്‍ത്ഥതയുടെയും,
പരിശുദ്ധ പ്രണയത്തിന്റെയും
ശവപ്പറമ്പുകളായിരിക്കാം....!
പോയകാല സ്മൃതികളെ ജീവനോടെ
വീണ്ടും അടക്കം ചെയ്യേണ്ടിവരുമവിടെ....
പകയുടെയും പുച്ഛത്തിന്റെയും
പരിദേവനങ്ങളുടെയും പാതിയെരിഞ്ഞ
മൃതശരീരങ്ങളില്‍ നിന്ന് വമിക്കുന്ന
കറുത്ത പുകച്ചുരുളുകള്‍
അതിജീവനം തേടിയലഞ്ഞുതുടങ്ങും....
വേണ്ട....! മഞ്ഞുശിലാപാളികള്‍
ഇന്നുമെന്നും ഉരുകാതിരിക്കട്ടെ...!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments