Image

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എന്ത് കൊണ്ട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു? (ജെ.എസ്.അടൂര്‍)

(ജെ.എസ്.അടൂര്‍ Published on 02 December, 2020
 ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എന്ത് കൊണ്ട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു? (ജെ.എസ്.അടൂര്‍)
ഊരാളുങ്കല്‍ ഒരിക്കല്‍ ഒരു ചെറിയ ഗ്രാമമായിരുന്നു.ഇന്ന് അതു കേരളത്തിലെ വലിയ സാമൂഹിക സംരഭം വളര്‍ന്ന നാടാണ് . 
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പോലൊന്നും ഇന്ത്യയിലോ ലോകത്തോ ഉണ്ടോയെന്നു സംശയമാണ്. കാരണം കേരളത്തില്‍ ഇപ്പോഴുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമാകുന്നതിന് മുമ്പ് 1925 ല്‍  അന്നത്തെ രൂക്ഷമായ പട്ടിണിയും തൊഴിലില്ലായ്മയേയും നേരിടാന്‍ വാഗ്ഭടാനന്ദന്‍  14 തൊഴിലാളികള്‍ക്ക് പ്രചോദനമേകി തുടങ്ങിയ  വോളന്ററി സാമൂഹിക പ്രസ്ഥാനമാണ് പിന്നീട് ലേബര്‍ കോപ്പറേറ്റിവ് സൊസൈറ്റിയായത്.
തുടക്കത്തില്‍ കിണറു കുഴിക്കുക, വേലി കെട്ടുക മുതലായ ചെറിയ പണികള്‍ ഏറ്റെടുത്ത സൊസൈറ്റി പിന്നീട് കേരളത്തില്‍ വന്ന സര്‍ക്കാരിന്റെ കരാര്‍ പണികള്‍ ഏറ്റെടുത്തു. ചെറിയ കരാര്‍ പണികളില്‍ നിന്നു വലിയ കരാര്‍ പണികള്‍ ഏറ്റെടുത്തു. പിന്നീട് ഡിവേഴ്‌സിഫൈ ചെയ്തു പല രംഗങ്ങളില്‍ വളര്‍ന്നു .
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക സംരംഭമാണ്. 2019 ല്‍  1100 കോടി റെവന്യൂവുള്ള 12,000 പേര്‍ തൊഴില്‍ ചെയ്യുന്ന വലിയ കോപ്പറേറ്റിവ് പ്രസ്ഥാനമാണ്. ഏതാണ്ട് 2700 കോടിയുടെ പ്രൊജക്റ്റ്. പക്ഷെ അവര്‍ പറയുന്നത് വാര്‍ഷിക ലാഭം മൂന്നു കോടിയെയുള്ളുവെന്നാണ്  .
യൂ ല്‍ സി സി എസ് ന്റെ നേതൃത്വത്തില്‍  1995 വന്ന രമേശ് പലേരിയാണ് സൊസൈറ്റിയെ ഒരു പ്രൊഫെഷനല്‍ സര്‍വീസ് പ്രൊവൈഡറാക്കിയത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പലേരി ചന്താമന്‍ സൊസൈറ്റിയുടെ സ്ഥാപക അംഗവും പിന്നെ ചെയര്‍മാനുമായി .1954ല്‍ അദ്ദേഹത്തിന്റെ മകന്‍ പലെരി കണാരന്‍ മാസ്റ്റര്‍ ചെയര്‍മാനായി മരണം വരെ തുടര്‍ന്നു. കഴിഞ്ഞ 25  കൊല്ലമായി  കണാരന്‍ മാസ്റ്ററുടെ മകന്‍ രമേശന്‍ പാലേരിയാണ് ചെയര്‍മാന്‍. ബി ടെക് ബിരുദധാരിയാണ്. അദ്ദേഹത്തിന്റെ നേതൃത്വംത്തില്‍ സൊസൈറ്റി ഐടി, തൊഴില്‍ പരിശീലനം, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ്, കന്‍സല്‍ട്ടിങ് മേഖലയിലേക്ക് വ്യാപിപ്പിച്ചു.
യൂ ല്‍ സി സി വളര്‍ന്നത് അവരുടെ പ്രൊഫെഷനിലസം കൊണ്ടാണ്. അവരുടെ 12,000 തൊഴിലാളികളില്‍  ഏതാണ്ട് മൂവായിരത്തില്‍ താഴെയെ സൊസൈറ്റി അംഗങ്ങളുള്ളൂ. ബാക്കി 9000 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്.
യൂ ല്‍ സി സി എസ് പോലെ ഗ്രാമ പ്രദേശത്തു തുടങ്ങിയ ഒരു മൈക്രോ സംരഭം ഇന്ന്  ഒരുപാടു പേര്‍ക്ക്  തൊഴില്‍ നല്‍കുന്ന വലിയ പ്രസ്ഥാനമാണ് .അതു കൊണ്ട് തന്നെ അതു അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
എന്തായാലും പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പറിനൊ, ഡിലോയിറ്റിനൊ, കെ പി എം ജി ക്കോ വന്‍ തുകക്ക് കണ്‌സള്ട്ടസി കൊടുക്കുന്നതിലും നല്ലത് കേരളത്തിലുള്ള സര്‍വിസ് പ്രൊവിഡറിന് കൊടുക്കുന്നതാണ് .
പക്ഷെ ഒരു പ്രശ്‌നം മൊണോപ്പളിയാണ്.യു ല്‍ സി സി ഇത്രയുമൊക്കെ വളര്‍ന്നെങ്കിലും അവരുടെ പ്രധാന ക്ളയന്റ് കേരള സര്‍ക്കാരാണ്.
ഇപ്പോള്‍ സര്‍ക്കാര്‍ കണ്‌സള്ട്ടസി ബിഡ് ചെയ്യാന്‍ വലിയ ടേണ്‍ ഓവറുള്ള സംഘടനകള്‍ക്കെ സാധിക്കുകയുള്ളു. കേരളത്തില്‍ അത്രയും വലിയ ടേണ്‍ ഓവര്‍ യു എല്‍ സി സി എസ് നു മാത്രമേയുള്ളു. കൂടാതെ തീരുമാനമെടുക്കുന്നവരുമായുള്ള അടുത്ത ബന്ധം. അതു കൊണ്ടൊക്കെ തന്നെ ചെറുകിയ കണ്‍സള്‍ട്ടിങ് സംരഭങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ് സംരഭങ്ങള്‍ക്കും അവസരം കിട്ടില്ല എന്ന പരാതിയുണ്ട്.
 കേരളത്തിന് അപ്പുറത്ത് അവര്‍ക്കു ദേശീയ അന്തര്‍ദേശീയ തലത്തില്‍ വളര്‍ന്നു ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്കറ്റില്‍ നിലയുറപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.അതിന് കഴിഞ്ഞാല്‍ യു ല്‍ സി സി എസ് നു അന്താരാഷ്ട്ര തലത്തില്‍ വളരാന്‍ സാധ്യതയുണ്ട് .
പൊതുവെ യു ഡി എഫ് സര്‍ക്കാരും എല്‍ ഡി എഫ് സര്‍ക്കാരും അവര്‍ക്കു ഒരുപാടു കൊണ്ട്രക്റ്റുകളും കന്‍സല്‍റ്റന്‍സികളും കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നാലു കൊല്ലമായി ഒരുപാട് കോണ്ട്രാക്റ്റ് /കണ്‌സള്ട്ടസികള്‍ കിട്ടിന്നുണ്ട്. അവര്‍ ഏറ്റെടുത്ത പണികള്‍ നന്നായി  ചെയ്യുന്നുമുണ്ട്.
അങ്ങനെ 95 കൊല്ലം കൊണ്ട് നേടിയ വിശ്വാസ്യതയാണ് അവരുടെ യു എസ് പി . പിന്നീട് കോപ്പരെറ്റീവ് ആണെന്നതും. നല്ല മാനേജ്മെന്റ് നേതൃത്വമുണ്ടെന്നതും സംരഭത്തെ വളര്‍ത്തി.
പൊതുവേ  നേതൃത്വത്തില്‍ സി പി എം അനുകൂല ആഭിമുഖ്യമുള്ളവരുണ്ട്. അതു കൊണ്ടു കൂടിയാണ് ധന മന്ത്രി അതിനെകുറിച്ചു ഒരു പുസ്തകം എഴുതിയത്. എന്നാല്‍ അറിഞ്ഞടത്തോളം യു ഡി എഫ് നേതാക്കളുമായും നല്ല ബന്ധമാണ്. പൊതുവെ പ്രൊഫെഷനല്‍ സമീപനമാണ്.
 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും സുതാര്യമായി സംഭാവന,  സി എസ് ആര്‍ വഴിയോ അല്ലാതെയോ നിയമ പ്രകാരം കൊടുക്കുന്നത് തെറ്റല്ല. അവര്‍ക്കു തന്നെ അവരുടെ സി എസ് ആറിന്റ ഭാഗമായി ചാരിറ്റബില്‍ ട്രസ്റ്റ് ഉണ്ട്
ഊരാളുങ്കല്‍ പ്രൊഫെഷനലായി കരറോ /കണ്‌സള്ട്ടന്‍സിയോ എടുത്തു ചെയ്തു തീര്‍ത്താല്‍ അവരെ അഭിനന്ദിക്കണം. സാമൂഹിക സംരഭങ്ങള്‍ വളരണം എന്നതാണ് എന്റെ നിലപാട്.
പിന്നെ സര്‍ക്കാര്‍ ഏതെങ്കിലും ഒരു ഏജന്‍സിക്ക് നടപടി ക്രമങ്ങള്‍ പാലിക്കാതെ കരാറോ /കന്‍സല്‍റ്റന്‍സിയോ കൊടുത്താല്‍ അതു വേറെ ഇഷ്യൂവാണ്. അന്വേഷിക്കണ്ട വിഷയമാണ്. അതു സര്‍ക്കാര്‍ അകൗണ്ടബിലിറ്റിയുടെ പ്രശ്‌നമാണ്.
പക്ഷെ യു ല്‍ സി സി എസ് പോലെയുള്ള കേരളത്തിലെ സാമൂഹിക സംരംഭങ്ങളെ പ്രോത്സാഹിപ്പികയാണ് വേണ്ടത്.
ജെ എസ് അടൂര്‍
പിന്‍കുറിപ്പ് : എനിക്ക് രമേശന്‍ പലെരിയെ നേരിട്ട് പരിചയം ഇല്ല. അവിടെ പോയിട്ടും ഇല്ല. പക്ഷെ കഴിഞ്ഞ പത്തു കൊല്ലമായി ദൂരെ നിന്ന് പഠിക്കുന്ന സാമൂഹിക സംരംഭമാണ്

 ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എന്ത് കൊണ്ട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു? (ജെ.എസ്.അടൂര്‍)
Join WhatsApp News
independent 2020-12-03 02:54:11
ആയിരം കോടികളുടെ ബിസിനസ് ചെയ്യുമ്പോഴും ഉത്തമ കമ്മ്യൂണിസ്റ്റിന്റെ ജീവിതം നയിക്കുന്നവരാണീ പാലേരി കുടുംബവും സൊസൈറ്റിയിലുള്ള ഭൂരിഭാഗം മെമ്പേഴ്സും . ഊരാളുങ്കൽ , ഒഞ്ചിയം ( ടി പി യുടെ നാട് ) പഞ്ചായത്തിൽ ആണെന്ന് കൂടെ അറിഞ്ഞിരിക്കുക. അപചയങ്ങൾ ചുറ്റും നടക്കുമ്പഴും തല ഉയർത്തി നിൽക്കുന്ന സൊസൈറ്റിക്ക് ഒരു സല്യൂട്ട്. ഇടതു പക്ഷത്തെ മേലനങ്ങാതെ പൈസയുണ്ടാക്കുന്ന അത്യാർത്തി ലോബികൾ സൊസൈറ്റിയ് നശിപ്പിക്കാതിരുന്നാൽ മതി ആയിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക