അവധി ( കവിത: അനിൽ ബാബു കോടന്നൂര്‍)
kazhchapadu
02-Dec-2020
ബാബു കോടന്നൂര്‍
kazhchapadu
02-Dec-2020
ബാബു കോടന്നൂര്‍

അവധിക്കപേക്ഷിക്കുമ്പോള്‍
കാരണങ്ങള്‍ കണ്ടെത്തേണ്ടുന്നത്
ന്യായമായ കീഴ്വഴക്കങ്ങളാണ്...
ഒരിക്കലും പാലിക്കപ്പെടാതെ
പോയത്, നീ എന്നില്‍നിന്ന്
അവധിയെടുക്കുമ്പോഴായിരുന്നു...
ഇഷ്ടങ്ങള്‍ക്ക് എതിരുപറയാതെ
അപേക്ഷകള്‍ പലപ്പോഴും നിശബ്ദം,
അംഗീകരിക്കപ്പെടുകയായിരുന്നു...
രണ്ടു ദിവസം കഴിയുമ്പോള്‍
ഒരു ചെറുചിരിയോടെ
ഹാജരുബുക്കില്‍ നിന്റെ
കയ്യൊപ്പു പതിഞ്ഞുകാണുമ്പോള്‍
ഉള്ളിലെ ചെറുനീരസങ്ങളുടെ
പുളിച്ചുതികട്ടലുകള്‍ക്ക്
തണുത്ത പഴങ്കഞ്ഞിയുടെ
രുചിത്തെളിമയായിരുന്നു...
ഇന്ന് രണ്ടുദിവസമാകുന്നു,
ഒഴിഞ്ഞിരിപ്പിടത്തിലേക്ക്
കണ്ണു പോകുമ്പോള്‍, ഇടനെഞ്ചില്‍
ഒരു നീറ്റല്‍പോലെ
നീയറിയുന്നില്ലല്ലോ,
ശമ്പളമില്ലാത്ത അവധിയായാലും
കാരണമറിയിച്ചിരുന്നെങ്കില്‍
ആകുലതയ്‌ക്കൊരു ശമന -
മുണ്ടാകുമായിരുന്നെന്ന യാഥാര്‍ഥ്യം...

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments