Image

വിമാനത്താവളത്തില്‍ ഓടിയെത്തിയ പുള്ളിപ്പുലി കുഴലില്‍ കുടുങ്ങി

Published on 02 December, 2020
വിമാനത്താവളത്തില്‍ ഓടിയെത്തിയ പുള്ളിപ്പുലി കുഴലില്‍ കുടുങ്ങി

ഋഷികേഷ്: ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിനുള്ളില്‍ കടന്ന് കുഴലിനുള്ളില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. 


ചൊവ്വാഴ്ച രാവിലെ വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന് പുലി വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നത് സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചിരുന്ന സിഐഎസ്‌എഫ് ജവാന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

എന്നാല്‍, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ഡി കെ ഗൗതം അറിയിച്ചു.


പുള്ലിപ്പുലി കുഴലിനുള്ളില്‍ കുടുങ്ങിയെന്നുറപ്പായതോടെ രണ്ടുവശത്തും കുഴല്‍ അടച്ചു. കുഴല്‍ തുരന്ന് അതിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പുള്ളിപ്പുലിയാണെന്ന് തിരിച്ചറിഞ്ഞത്.


വിമാനത്താവളത്തിന്റെ മൂന്ന് വശങ്ങളിലും സംരക്ഷിത വനങ്ങളാണ്. ഈ മേഖലയില്‍ വന്യമൃഗങ്ങള്‍ യഥേഷ്ടം സഞ്ചരിക്കാറുണ്ട്. നേരത്തെയും വിമാനത്താവളത്തിനുള്ളില്‍ പുള്ളിപ്പുലി, ചെന്നായ, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങള്‍ കടക്കുകയും പിന്നീട് പിടികൂടി പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക