'ജോജി'ക്കായി മെലിഞ്ഞുണങ്ങി ഫഹദ്: മേക്കോവര്‍ ചിത്രം വെെറല്‍

തന്റെ പുതിയ സിനിമയായ 'ജോജി'ക്ക് വേണ്ടി വീണ്ടും മെലിഞ്ഞ ഫഹദിന്റെ ഫോട്ടോണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഹിറ്റ് ചിത്രമായ കുമ്ബളങ്ങി നെെറ്റ്സിന് ശേഷം ശ്യാം പുഷ്കരന്‍ - ദിലീഷ് പോത്തന്‍ - ഫഹദ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ജോജിയുടെ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ത്രില്ലിലായിരുന്നു ആരാധകര്‍.
സിനിമക്ക് വേണ്ടി ഫഹദ് നടത്തുന്ന മേക്കോവര്‍ കൂടി കണ്ടതോടെ സംഗതി ഹിറ്റ്. നടന്‍ ബാബുരാജിനൊപ്പമുള്ള ഫഹദിന്‍റെ ചിത്രമാണ് വെെറലായത്. കൂടുതല്‍ മെലിഞ്ഞ ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ എത്തുന്നത്.
.jpg)
ജോജിയോടൊപ്പം എന്ന തലക്കെട്ടോടെയായിരുന്നു ഫഹദിന്റെ ചിത്രം പങ്കുവെച്ചത്. ശ്യാം പുഷ്കരന്‍ എഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോജി.
ഷെെജു ഖാലിദാണ് ഛായാഗ്രഹണം. വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, ഭാവനാ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായി ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Facebook Comments