Image

ഫൈസര്‍ കോവിഡ് വാക്സിന്‍ ഇന്ത്യയിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്

Published on 02 December, 2020
ഫൈസര്‍ കോവിഡ് വാക്സിന്‍ ഇന്ത്യയിലെത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : അമേരിക്കന്‍ മരുന്ന് കമ്ബനിയായ ഫൈസറിന്റെ കൊവിഡ് 19 വാക്സിന്‍ ഇന്ത്യയില്‍ എത്താന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്സിന്റെ ഉപയോഗത്തിന് യു.കെ ഇന്ന് അനുമതി നല്‍കിയിരുന്നു. യു.കെയില്‍ അടുത്താഴ്ചയോടെ പൊതുജനങ്ങളില്‍ വാക്സിന്‍ ഉപയോഗിച്ച്‌ തുടങ്ങും. 


എന്നാല്‍ ഇന്ത്യയില്‍ വാക്സിന്‍ വിതരണം നടത്തണമെങ്കില്‍ ആദ്യം ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. എന്നാല്‍ ഫൈസറോ ഫൈസറിന്റെ പങ്കാളിത്ത കമ്ബനികളോ ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.


ഇനി ഇന്ത്യയിലെ ഏതെങ്കിലും കമ്ബനികളുമായി സഹകരിച്ച്‌ ട്രയല്‍ നടത്താനായി ഫൈസര്‍ മുന്നോട്ട് വന്നാല്‍ തന്നെ 90 ശതമാനത്തിലേറെ ഫലപ്രാപ്തിയുള്ള ഈ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാകാന്‍ സമയമെടുക്കും.


 ഓഗസ്റ്റില്‍ ഫൈസറുമായി ഇന്ത്യ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട പുരോഗതിയെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന ഓക്സ്ഫ‌ഡ് - ആസ്ട്രാസെനക വാക്സിന്‍ ഉള്‍പ്പെടെയുള്ള അഞ്ച് വാക്സിനുകളിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക