Image

ദീര്‍ഘകാല പരിചരണ കേന്ദ്രത്തിലെ പകുതിയിലധികം തടവുകാര്‍ക്കു കോവിഡ്

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ Published on 02 December, 2020
ദീര്‍ഘകാല പരിചരണ കേന്ദ്രത്തിലെ പകുതിയിലധികം തടവുകാര്‍ക്കു കോവിഡ്
പെന്‍സില്‍വാനിയ: പ്രായംചെന്ന രോഗികളായ  നിരവധി പുരുഷ തടവുകാര്‍ക്കായുള്ള  ദീര്‍ഘകാല പരിചരണ കേന്ദ്രമായ  സ്റ്റേറ്റ് കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ലോറല്‍ ഹൈലാന്‍ഡ്‌സ്, മുന്‍ സ്‌റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന  തടവുകാരില്‍ പകുതിയിലധികം പേര്‍ക്കും  കോവിഡ് ബാധ. 

കഴിഞ്ഞ മാസത്തില്‍, ലോറല്‍ ഹൈലാന്‍ഡിലെ 444 തടവുകാര്‍ക്ക്  കോവിഡ് പോസിറ്റീവ് ആയി. സ്റ്റാഫിനു  സ്ഥിരീകരിച്ച 49 കേസുകള്‍ക്ക് പുറമേയാണ്. അവിടെ തടവിലാക്കപ്പെട്ട എട്ട് പേര്‍ നവംബര്‍ പകുതി മുതല്‍ കോവിഡ് മൂലം മരിച്ചു.

ജയിലിലെ ആരോഗ്യ  സുരക്ഷാ പ്രവര്‍ത്തന പദ്ധതികള്‍  കാര്യക്ഷമമായി  പ്രവര്‍ത്തിക്കുന്നുണ്ടെന്നും മരണനിരക്ക് പെന്‍സില്‍വാനിയയിലെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് സംഭവിച്ചതിന്റെ ഒരു ഭാഗമാണെന്നും, വ്യാപനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നതായും സ്റ്റേറ്റ് കറക്ഷണല്‍  വകുപ്പിന്റെ വക്താവ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക